Section

malabari-logo-mobile

പൂക്കിപ്പറമ്പിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസ്സിന് തീ പിടിച്ചു.

HIGHLIGHTS : A KSRTC bus which was running at Pookkiparam caught fire.

തിരൂരങ്ങാടി: ദേശീയപാത പൂക്കിപറമ്പിൽ ഓടിക്കൊണ്ടിരിക്കുന്ന കെഎസ്ആർടിസി ബസ്സിന് തീപിടിച്ചു. യാത്രക്കാർക്ക് ആർക്കും പരിക്കില്ല.
ബസ്സിന്റെ പിൻഭാഗത്ത് നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടനെ തന്നെ ബസ് നിർത്തുകയായിരുന്നു.
ബസ്സിന്റെ പിൻഭാഗത്താണ് തീ പിടിച്ചത്. ബസ്സിന്റെ വലത് ഭാഗത്തെ വീൽവയറിങ്ങ് ചൂട് പിടിച്ച് ഫ്യൂസ് ഉരുക്കി കത്തിയതാണ് എന്നും, ലൈനർ തേയ്മാനം സംഭവിച്ച് ബ്രേക്ക് ജാമായി ആവാനും സാധ്യത ഉണ്ട് എന്നാണ് കരുതുന്നത്. വിശദമായ പരിശോധന നടത്തിയാൽ മാത്രമേ കാരണം കണ്ടെത്താൻ സാധിക്കുകയുള്ളൂ എന്ന് അധികൃതർ പറഞ്ഞു.
ഉടനെതന്നെ നാട്ടുകാരുടെയും, ആക്സിഡൻറ് റസ്ക്യും പ്രവർത്തകരുടെയും, സിവിൽ ഡിഫൻസ് ടീം എന്നിവരുടെ നേതൃത്വത്തിൽ തീ അണക്കുകയായിരുന്നു.
രാത്രി 8 .15 നാണ് തീ പിടിച്ചത്. കോഴിക്കോട് വളാഞ്ചേരി വഴി പെരിന്തൽമണ്ണയിലേക്ക് പോകുന്ന കെഎസ്ആർടിസി ബസ് ആയിരുന്നു
താനൂരിൽ നിന്നും ഫയർഫോഴ്സ് എത്തിയിരുന്നു. മലപ്പുറത്ത് നിന്നും തിരൂരിൽ നിന്നും ഫയർഫോഴ്സ് പുറപ്പെട്ടെങ്കിലും തീ പൂർണ്ണമായി അണച്ചത് കാരണം മടങ്ങുകയായിരുന്നു. 22 വർഷങ്ങൾക്ക് മുമ്പ് പൂക്കിപറമ്പ് ദുരന്തം നടന്ന അതേ സ്ഥലത്ത് വെച്ച് തന്നെയാണ് ഇപ്പോൾ കെഎസ്ആർടിസി ബസിന് തീപിടിച്ചത്. ബസ്സിനകത്ത് തീ അണക്കുന്ന ഉപകരണങ്ങളോ, സുരക്ഷ ഒരുക്കേണ്ട യാതൊന്നും തന്നെ ബസ്സിനകത്തു ഉണ്ടായിരുന്നില്ല. തീ പിടിച്ചാൽ തീ കെടുത്തേണ്ട ഫയർ എക്സിബിഷൻ പോലും കെഎസ്ആർടിസി ബസ്സിന് അകത്ത് ഉണ്ടായിരുന്നില്ല.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!