Section

malabari-logo-mobile

എഫ്‌ 16 യുദ്ധവിമാനങ്ങള്‍ പാകിസ്‌താന്‌ വില്‍ക്കാനുള്ള അമേരിക്കയുടെ തീരുമാനത്തെ എതിര്‍ത്ത്‌ ഇന്ത്യ

HIGHLIGHTS : ദില്ലി: എഫ്‌ 16 യുദ്ധവിമാനങ്ങള്‍ പാകിസ്‌താന്‌ വില്‍ക്കാനുള്ള അമേരിക്കന്‍ തീരുമാനത്തില്‍ ഇന്ത്യ പ്രതിഷേധം അറിയിച്ചു. അമേരിക്കയുടെ ഈ തീരുമാനം നിരാശാജ...

f16ദില്ലി: എഫ്‌ 16 യുദ്ധവിമാനങ്ങള്‍ പാകിസ്‌താന്‌ വില്‍ക്കാനുള്ള അമേരിക്കന്‍ തീരുമാനത്തില്‍ ഇന്ത്യ പ്രതിഷേധം അറിയിച്ചു. അമേരിക്കയുടെ ഈ തീരുമാനം നിരാശാജനകമാണെന്ന്‌ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. അമേരിക്കന്‍ സ്ഥാനപതിയെ വിളിപ്പിച്ച്‌ വിദേശകാര്യ മന്ത്രാലയം പ്രതിഷേധം അറിയിച്ചു. ഭീകരവാദികളെ ചെറുക്കാനാണ്‌ വിമാനം കൈമാറുന്നതെന്ന അമേരിക്കയുടെ വാദത്തോട്‌ യോജിക്കാനാകില്ലെന്നും ഇന്ത്യ വ്യക്തമാക്കി. അമേരിക്കയുടെ എഫ്‌ 16 യുദ്ധവിമാനങ്ങള്‍ പകിസ്‌താന്‌ നല്‍കാന്‍ അമേരിക്ക തീരുമാനിച്ചിരുന്നു.

എട്ട്‌ യുദ്ധവിമാനങ്ങള്‍ പാകിസ്‌താന്‌ വില്‍ക്കാനാണ്‌ അമേരിക്കയുടെ തീരുമാനം. 700 മില്യണ്‍ ഡോളറിന്റെ ഇടപാടിന്‌ അമേരിക്കന്‍ കോണ്‍ഗ്രസ്‌ അനുമതി നല്‍കിയിട്ടുണ്ട്‌.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!