രൂപയുടെ മൂല്യത്തില്‍ വന്‍ തകര്‍ച്ച

HIGHLIGHTS : മുംബൈ: രൂപയുടെ മൂല്യത്തില്‍ വീണ്ടും വന്‍ ഇടിവ്. ഡോളറുമായുള്ള രൂപയുടെ വിനിമയ മൂല്യം തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് ഇടിയുന്നത്. തിങ്കളാഴ്ച 63.14 രൂപ നി...

malabarinews

മുംബൈ: രൂപയുടെ മൂല്യത്തില്‍ വീണ്ടും വന്‍ ഇടിവ്. ഡോളറുമായുള്ള രൂപയുടെ വിനിമയ മൂല്യം തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് ഇടിയുന്നത്. തിങ്കളാഴ്ച 63.14 രൂപ നിരക്കില്‍ വ്യാപാരം അവസാനിപ്പിച്ച രൂപ ചൊവ്വാഴ്ച്ച രാവിലെ തന്നെ 64 നിലവാരത്തിലേക്ക് താഴ്ന്നു. തിങ്കളാഴ്ച്ചത്തെ 62.22 എന്ന നിരക്കായിരുന്നു ഇതിനു മുമ്പുണ്ടായിരുന്ന വലിയ തകര്‍ച്ച. രൂപയുടെ മൂല്യതകര്‍ച്ച ഓഹരി വിപണിയേയും പ്രതികൂലമായി ബാധിച്ചു. സെന്‍സെക്‌സും നിഫ്റ്റിയും മോശപ്പെട്ട തുടക്കമാണ് രേഖപ്പെടുത്തിയത്. സെന്‍സെക്‌സ് 300 പോയിന്റ് നഷ്ടത്തിലും നിഫ്റ്റി 62 പോയിന്റ് നഷ്ടത്തിലുമാണ്.

sameeksha

വിദേശനാണ്യ വിപണിയില്‍ ഡോളറിന് വില ഉയര്‍ന്നതാണ് രൂപയുടെ വിലയിടിവിന് കാരണം. ബാങ്കിങ് മേഖലയിലും ഇറക്കുമതി മേഖലയിലും ഡോളറിന് ഡിമാന്‍ഡ് വര്‍ധിച്ചത് ഡോളറിന്റെ വില ഉയര്‍ത്തി.

രൂപയുടെ മൂല്യത്തകര്‍ച്ച നിയന്ത്രിക്കാന്‍ റിസര്‍വ് ബാങ്കും സര്‍ക്കാരും സ്വീകരിച്ച നടപടികള്‍ ലക്ഷ്യം കാണാത്തതും ഇടിവ് തുടരാന്‍ കാരണമായി. രൂപയുടെ ഇടിവ് തുടരുന്ന സാഹചര്യത്തില്‍ വിദേശ നിക്ഷേപകര്‍ രാജ്യത്ത് നിന്ന് പിന്‍വലിയാനാണ് സാധ്യത

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!