മദ്യലഹരിയിലായിരുന്ന അച്ഛന്റെ കയ്യില്‍ നിന്ന് വീണ രണ്ടരമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു.

വട്ടിയൂര്‍കാവ്: മദ്യലഹരിയിലായിരുന്ന അച്ഛന്റെ കയ്യില്‍ നിന്ന് നിലത്ത് വീണ കുഞ്ഞ് മരിച്ചു. നെട്ടയം പേരൂര്‍ തറട്ട വീട്ടില്‍ രാജേഷിന്റെ മകള്‍ ലാവണ്യയാണ് മരണപ്പെട്ടത്. രാജേഷിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.

വ്യാഴാഴ്ച പകല്‍ മൂന്നരയോടെ നെട്ടയം പിടയണി റോഡരുകിലെ ഇവരുടെ വീട്ടിന് മുമ്പില്‍ റോഡിനടുത്തായി കുഞ്ഞിനെ ഒക്കത്തിരുത്തി ഇരിക്കുകയായിരുന്ന രാജേഷ് രണ്ട് വാഹനങ്ങള്‍ ഒരേ സമയം വന്നപ്പോള്‍ പേടിച്ച് പിന്‍മാറിയതോടെ കുഞ്ഞ് താഴേക്ക് വഴുതി വീഴുകയായിരുന്നു. ഉടന്‍ തന്നെ എസ് എ ട്ടി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സംഭവെത്ത തുടര്‍ന്ന് കാണാതായ രാജേഷിനെ രാത്രി ബന്ധുക്കള്‍ വട്ടിയൂര്‍ പോലീസ് സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു.രാജേഷ് വീണ ദമ്പതികളുടെ ഏക മകളായിരുന്നു ലാവണ്യ. സംഭവത്തിന് സാക്ഷിയായ അയല്‍വാസിയായ കുട്ടിയില്‍ നിന്നും പോലീസ് മൊഴിയെടുത്തിട്ടുണ്ട്.

അതേ സമയം പോലീസ് കസ്റ്റഡിയില്‍ എടുക്കുമ്പോള്‍ മദ്യലഹരിയിലായിരുന്നതുകൊണ്ട് രാജേഷില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ലെന്ന് പോലീസ് പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ കഴിയു എന്ന് പോലീസ് അറിയിച്ചു.

 

Related Articles