malabarinews.com https://malabarinews.com പ്രാദേശിക മനസ്സിന്റെ മാധ്യമ ജാഗ്രത Thu, 06 Aug 2020 12:56:18 +0000 en-US hourly 1 https://wordpress.org/?v=5.4.2 https://malabarinews.com/wp-content/uploads/2017/09/cropped-malabari-32x32.jpg malabarinews.com https://malabarinews.com 32 32 മലപ്പുറം ജില്ലയില്‍ 129 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു https://malabarinews.com/news/malappuram-covid-today-2/ https://malabarinews.com/news/malappuram-covid-today-2/#respond Thu, 06 Aug 2020 12:56:18 +0000 https://malabarinews.com/?post_type=news&p=88408 സമ്പര്‍ക്കത്തിലൂടെ 109 പേര്‍ക്ക് വൈറസ്ബാധ
രോഗബാധിതരായി ചികിത്സയില്‍ 1,096 പേര്‍
ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത് 2,846 പേര്‍ക്ക്
950 പേര്‍ക്ക് കൂടി പ്രത്യേക നിരീക്ഷണം
ആകെ നിരീക്ഷണത്തിലുള്ളത് 31,792 പേര്‍

The post മലപ്പുറം ജില്ലയില്‍ 129 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു appeared first on malabarinews.com.

]]>
മലപ്പുറം: ജില്ലയില്‍ ഇന്ന് 129 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. ഇവരില്‍ 109 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 19 പേര്‍ക്ക് രോഗബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്തി വരികയാണ്. നേരത്തെ രോഗബാധയുണ്ടായവരുമായി അടുത്ത ബന്ധമുണ്ടായ 90 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചു. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ നാല് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും ശേഷിക്കുന്ന 16പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്.
114 പേര്‍ വിദഗ്ധ ചികിത്സക്ക് ശേഷം ജില്ലയില്‍ രോഗമുക്തരായി. രോഗബാധിതരേറുന്നതിനൊപ്പം കൂടുതല്‍ പേര്‍ രോഗമുക്തരാകുന്നത് ആശ്വാസകരമാണെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. ആരോഗ്യ വകുപ്പിന്റേയും ഇതര സര്‍ക്കാര്‍ വകുപ്പുകളുടേയും നേതൃത്വത്തില്‍ നടക്കുന്ന കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ വിജയമാണിതെന്നും ജില്ലാ കലക്ടര്‍ അഭിപ്രായപ്പെട്ടു. വിദഗ്ധ ചികിത്സക്കു ശേഷം ഇതുവരെ 1,735 പേരാണ് രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയത്.

നിരീക്ഷണത്തിലുള്ളത് 31,792 പേര്‍

31,792 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 992 പേര്‍ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്. മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 492 പേരും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ 15 പേരും നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ മൂന്ന് പേരും തിരൂര്‍ ജില്ലാ ആശുപത്രിയില്‍ ഒരാളും കാളികാവ് പ്രത്യേക ചികിത്സാ കേന്ദ്രത്തില്‍ 66 പേരും മഞ്ചേരി മുട്ടിപ്പാലം പ്രത്യേക ചികിത്സാ കേന്ദ്രത്തില്‍ 58 പേരും കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ 172 പേരും കാലിക്കറ്റ് സര്‍വ്വകലാശാലയിലെ പ്രത്യേക ചികിത്സാ കേന്ദ്രത്തില്‍ 185 പേരുമാണ് ചികിത്സയില്‍ കഴിയുന്നത്. 29,502 പേര്‍ വീടുകളിലും 1,298 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രത്യേക നിരീക്ഷണത്തിലുണ്ട്.

62,245 പേര്‍ക്ക് രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചു

ജില്ലയില്‍ നിന്ന് ഇതുവരെ ആര്‍.ടി.പി.സി.ആര്‍, ആന്റിജന്‍ വിഭാഗങ്ങളിലുള്‍പ്പടെ 70,155 പേരുടെ സാമ്പിളുകള്‍ പരിശോധനക്കയച്ചു. ഇതില്‍ 68,171 പേരുടെ ഫലം ലഭ്യമായതില്‍ 62,245 പേര്‍ക്കാണ് വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചത്. 2,178 പേരുടെ പരിശോധനാ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്.

രോഗികളുമായി സമ്പര്‍ക്കമുണ്ടായവര്‍ ആരോഗ്യ വകുപ്പിനെ അറിയിക്കണം

രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായിട്ടുള്ളവര്‍ വീടുകളില്‍ പ്രത്യേക മുറികളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഈ വിവരം ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണം. വീടുകളില്‍ നിരീക്ഷണത്തിന് സൗകര്യമില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ഒരുക്കിയ കോവിഡ് കെയര്‍ സെന്ററുകള്‍ ഉപയോഗപ്പെടുത്താം. ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

The post മലപ്പുറം ജില്ലയില്‍ 129 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു appeared first on malabarinews.com.

]]>
https://malabarinews.com/news/malappuram-covid-today-2/feed/ 0
സജ്ന (28) നിര്യാതയായി https://malabarinews.com/news/death-sajna-parappanagadi/ https://malabarinews.com/news/death-sajna-parappanagadi/#respond Thu, 06 Aug 2020 12:52:14 +0000 https://malabarinews.com/?post_type=news&p=88406 സജ്ന (28) നിര്യാതയായി

The post സജ്ന (28) നിര്യാതയായി appeared first on malabarinews.com.

]]>
പരപ്പനങ്ങാടി:അയ്യപ്പന്‍കാവിലെ പഴയകത്ത് അബ്ദുറഹിമാന്‍ എന്ന കുഞ്ഞിമോന്റെ ഭാര്യയും കാവഞ്ചേരിയിലെ കൈപാടത്ത് ആറോട്ടില്‍ യൂസഫിന്റെ മകളുമായ സജ്ന (28) നിര്യാതയായി. മകന്‍: മുജ്തബ

The post സജ്ന (28) നിര്യാതയായി appeared first on malabarinews.com.

]]>
https://malabarinews.com/news/death-sajna-parappanagadi/feed/ 0
മലപ്പുറം ജില്ലയില്‍ നാളെ റെഡ് അലര്‍ട്ട് https://malabarinews.com/news/red-alert-in-malappuram-district-tomorrow/ https://malabarinews.com/news/red-alert-in-malappuram-district-tomorrow/#respond Thu, 06 Aug 2020 12:47:49 +0000 https://malabarinews.com/?post_type=news&p=88405 മലപ്പുറം ജില്ലയില്‍ നാളെ റെഡ് അലര്‍ട്ട്

The post മലപ്പുറം ജില്ലയില്‍ നാളെ റെഡ് അലര്‍ട്ട് appeared first on malabarinews.com.

]]>
മലപ്പുറം: അതിതീവ്രമഴയ്ക്ക് സാധ്യതയുള്ളതിനാല്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് നാളെ (ഓഗസ്റ്റ് ഏഴ്) ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 204.5 മി.മി കൂടുതല്‍ മഴ ലഭിക്കാനുള്ള സാധ്യതയാണിത്. പൊതുജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണം. രാത്രി സമയങ്ങളില്‍ മഴ ശക്തിപ്പെടുന്ന സാഹചര്യമുള്ളതിനാല്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ മുന്‍കരുതലായി ആളുകള്‍ മാറിതാമസിക്കണം.

ഓഗസ്റ്റ് എട്ട് മുതല്‍ 10 വരെ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയില്‍ മഴ ശക്തമായ സാഹചര്യത്തില്‍ എല്ലാ താലൂക്കുകളിലും കണ്‍ട്രോള്‍റൂം 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ട്.

ജില്ലാ കണ്‍ട്രോള്‍ റൂം 1077, 0483: 2736320

താലൂക്ക് തല കണ്‍ട്രോള്‍ റൂം

പൊന്നാനി 0494 2666038
തിരൂര്‍-0494 2422238
തിരൂരങ്ങാടി- 0494 2461055
ഏറനാട്- 0483 2766121
പെരിന്തല്‍മണ്ണ-0493 3227230
നിലമ്പൂര്‍-04931 221471
കൊണ്ടോട്ടി-0483 2713311

നിര്‍ദേശങ്ങള്‍

*മലയോര മേഖലയിലേക്കുള്ള രാത്രി ഗതാഗതം പൂര്‍ണ്ണമായി ഒഴിവാക്കണം.
*അതിശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ അനുസരിച്ച് മാറിത്താമസിക്കേണ്ട ഇടങ്ങളില്‍ അധികൃതരുടെ നിര്‍ദേശങ്ങള്‍ പാലിക്കണം.

*ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറേണ്ട ഘട്ടങ്ങളില്‍ പൂര്‍ണ്ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം. ക്വാറന്റൈനില്‍ കഴിയുന്നവര്‍, രോഗലക്ഷണമുള്ളവര്‍, കോവിഡ് ബാധിക്കുന്നത് മൂലം കൂടുതല്‍ അപകട സാധ്യതയുള്ളവര്‍, സാധാരണ ജനങ്ങള്‍ എന്നിങ്ങനെ നാലുതരത്തില്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കാനാണ് ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശം നല്‍കിയിട്ടുള്ളത്. ഇതിനോട് പൂര്‍ണ്ണമായി സഹകരിക്കണം.

*ദുരന്ത സാധ്യത മേഖലയിലുള്ളവര്‍ ഒരു എമര്‍ജന്‍സി കിറ്റ് തയ്യാറാക്കി വെക്കണം.

*ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ ഒരു കാരണവശാലും നദികള്‍ മുറിച്ചു കടക്കാനോ നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീന്‍പിടിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ ഇറങ്ങാന്‍ പാടില്ല.

*ജലാശയങ്ങള്‍ക്ക് മുകളിലെ പാലങ്ങളില്‍ കയറി കാഴ്ച കാണുകയോ സെല്‍ഫിയെടുക്കുകയോ കൂട്ടം കൂടി നില്‍ക്കുകയോ ചെയ്യരുത്.

*അണക്കെട്ടുകളുടെ താഴെ താമസിക്കുന്നവര്‍ അണക്കെട്ടുകളില്‍ നിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കി വിടാനുള്ള സാധ്യത മുന്‍കൂട്ടി കണ്ട് തയ്യാറെടുപ്പുകള്‍ നടത്തുകയും അധികൃതരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് ആവശ്യമെങ്കില്‍ മാറിത്താമസിക്കുകയും വേണം.

*ശക്തമായ കടലാക്രമണ സാധ്യതയുള്ള തീരദേശ വാസികളും ജാഗ്രത പാലിക്കണം.

*ശക്തമായ കാറ്റ് വീശുന്നതിനാല്‍ കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും പോസ്റ്റുകള്‍ തകര്‍ന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കണം.

ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിര്‍ദ്ദേശങ്ങള്‍

*ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും ചില്ലകള്‍ ഒടിഞ്ഞു വീണും അപകടങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. കാറ്റും മഴയും ഉണ്ടാകുമ്പോള്‍ ഒരു കാരണവശാലും മരങ്ങളുടെ ചുവട്ടില്‍ നില്‍ക്കരുത്. മരച്ചുവട്ടില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുത്. വീടിന്റെ ടെറസില്‍ നില്‍ക്കുന്നതും ഒഴിവാക്കണം.

*ഉറപ്പില്ലാത്ത പരസ്യ ബോര്‍ഡുകള്‍, ഇലക്ട്രിക്ക് പോസ്റ്റുകള്‍, കൊടിമരങ്ങള്‍ തുടങ്ങിയവയും കടപുഴകി വീഴാന്‍ സാധ്യതയുള്ളതിനാല്‍ കാറ്റും മഴയും ഇല്ലാത്ത സമയത്ത് അവ ശരിയായ രീതിയില്‍ ബലപ്പെടുത്തുകയോ അഴിച്ചു വെക്കുകയോ ചെയ്യണം. മഴയും കാറ്റുമുള്ളപ്പോള്‍ ഇവയുടെ ചുവട്ടിലും സമീപത്തും നില്‍ക്കുകയോ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുകയോ ചെയ്യരുത്.

*ഓല മേഞ്ഞതോ, ഷീറ്റ് പാകിയതോ, അടച്ചുറപ്പില്ലാത്തതോ ആയ വീടുകളില്‍ താമസിക്കുന്നവര്‍ അധികൃതരുമായി (1077 എന്ന നമ്പറില്‍) മുന്‍കൂട്ടി തന്നെ ബന്ധപ്പെടുകയും മുന്നറിയിപ്പ് വരുന്ന ഘട്ടങ്ങളില്‍ അവര്‍ ആവശ്യപ്പെടുന്ന മുറക്ക് സുരക്ഷിതമായ കെട്ടിടങ്ങളിലേക്ക് മാറിത്താമസിക്കുകയും വേണം.
*കാറ്റ് വീശി തുടങ്ങുമ്പോള്‍ തന്നെ വീടുകളിലെ ജനലുകളും വാതിലുകളും അടച്ചിടണം. ജനലുകളുടെയും വാതിലുകളുടെയും സമീപത്ത് നില്‍ക്കാതിരിക്കുക.

*കാറ്റും മഴയും ശക്തമാകുമ്പോള്‍ വൈദ്യുതി കമ്പികളും പോസ്റ്റുകളും പൊട്ടിവീഴാനുള്ള സാധ്യത കൂടുതലാണ്. ഇത്തരത്തില്‍ ഏതെങ്കിലും അപകടം ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ കെ.എസ്.ഇ.ബിയുടെ 1912 എന്ന കണ്‍ട്രോള്‍ റൂമിലോ 1077 എന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ കണ്‍ട്രോള്‍ റൂമിലോ വിവരം അറിയിക്കണം. തകരാര്‍ പരിഹരിക്കുന്ന പ്രവൃത്തികള്‍ കാറ്റ് തുടരുന്ന ഘട്ടത്തില്‍ ഒഴിവാക്കുകയും കാറ്റും മഴയും അവസാനിച്ച ശേഷം മാത്രം നടത്തുകയും ചെയ്യുക. കെ.എസ്.ഇ.ബി ജീവനക്കാരുമായി പൊതുജനങ്ങള്‍ സഹകരിക്കണം. പൊതുജനങ്ങള്‍ നേരിട്ടിറങ്ങി ഇത്തരം ജോലികള്‍ ചെയ്യാതിരിക്കുക.

*പത്രം-പാല്‍ വിതരണക്കാര്‍ പോലെ അതിരാവിലെ ജോലിക്ക് ഇറങ്ങുന്നവര്‍ പ്രത്യേകം ജാഗ്രത പാലിക്കണം. വഴികളിലെ വെള്ളക്കെട്ടുകളിലും മറ്റും വൈദ്യുതി ലൈന്‍ പൊട്ടിവീണിട്ടില്ലെന്ന് ഉറപ്പാക്കണം. എന്തെങ്കിലും അപകടം സംശയിക്കുന്ന പക്ഷം കണ്‍ട്രോള്‍ റൂമില്‍ അറിയിച്ച് അപകടം ഇല്ലെന്ന് ഉറപ്പ് വരുത്തണം.

*കൃഷിയിടങ്ങളില്‍ കൂടി കടന്ന് പോകുന്ന വൈദ്യുത ലൈനുകളും സുരക്ഷിതമാണെന്ന് പാടത്ത് ഇറങ്ങുന്നതിന് മുന്‍പ് ഉറപ്പ് വരുത്തണം. നിര്‍മാണ ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ കാറ്റും മഴയും ശക്തമാകുമ്പോള്‍ ജോലി നിര്‍ത്തിവച്ച് സുരക്ഷിതമായ ഇടത്തേക്ക് മാറി നില്‍ക്കണം.

എമര്‍ജന്‍സി കിറ്റില്‍ സൂക്ഷിക്കേണ്ട വസ്തുക്കള്‍

* ഒരു കുപ്പി കുടിവെള്ളം, കേടാവാതെ ഉപേയാഗിക്കാന്‍ കഴിയുന്ന ലഘു ഭക്ഷണപദാര്‍ത്ഥങ്ങള്‍ ( ഉദാ: കപ്പലണ്ടി, ഉണക്കമുന്തിരി, നിലക്കടല, ഈന്തപ്പഴം, ബിസ്‌ക്കറ്റ്, റസ്‌ക്ക് തുടങ്ങിയവ)
* ഫസ്റ്റ് എയ്ഡ് കിറ്റ്. സ്ഥിരമായി മരുന്ന് കഴിക്കുന്നവര്‍ വീട്ടിലുണ്ടെങ്കില്‍ അവരുടെ മരുന്ന് നിര്‍ബന്ധമായും കരുതണം. ക്ലോറിന്‍ ഗുളികകളും ഉള്‍പ്പെടുത്തണം.
* ആധാരം, ലൈസന്‍സ്, സര്‍ട്ടിഫിക്കറ്റുകള്‍, റേഷന്‍ കാര്‍ഡ്, ബാങ്ക് രേഖകള്‍, ആധാര്‍ കാര്‍ഡ് തുടങ്ങിയവ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് എമര്‍ജന്‍സി കിറ്റില്‍ സൂക്ഷിക്കണം
* വ്യക്തി ശുചിത്വത്തിനാവശ്യമായ സാനിറ്ററി പാഡ്, ടൂത്ത് പേസ്റ്റ്, ബ്രഷ് തുടങ്ങിയവ
* ഒരുജോഡി വസ്ത്രം
* വീട്ടില്‍ ഭിന്നശേഷിക്കാര്‍ ഉണ്ടെങ്കില്‍ അവര്‍ ഉപയോഗിക്കുന്ന ഉപകരണങ്ങള്‍
* മൊബൈല്‍ ഫോണ്‍, ചാര്‍ജര്‍, പവര്‍ ബാങ്ക്
* കോവിഡ് 19 പാശ്ചാത്തലത്തില്‍ സുരക്ഷയ്ക്കായി സാനിറ്റൈസറും സോപ്പും മാസ്‌കും
* ആവശ്യഘട്ടത്തില്‍ ഉപേയാഗിക്കാന്‍ കത്തിയോ ബ്ലൈഡോ

ജില്ലയിലെ എട്ട് ക്യാമ്പുകള്‍ തുറന്നു

മലപ്പുറം: ജില്ലയില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. നിലമ്പൂര്‍, ഏറനാട്, പൊന്നാനി താലൂക്കുകളിലായി എട്ട് ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. നിലമ്പൂര്‍ താലൂക്കില്‍ ആറും ഏറനാട്, പൊന്നാനി താലൂക്കുകളില്‍ ഓരോ ക്യാമ്പുകളുമാണ് നിലവിലുള്ളത്. 104 കുടുംബങ്ങളില്‍ നിന്നായി 408 പേര്‍ ക്യാമ്പുകളിലുണ്ട്. നിലമ്പൂരില്‍ നിര്‍മല എച്ച്എസ്എസ് എരുമമുണ്ട, ജി.എല്‍.പി സ്‌കൂള്‍, പൂളപ്പാടം, എ.എല്‍.പി സ്‌കൂള്‍ ഭൂദാനം, ജി.എല്‍.പി സ്‌കൂള്‍ പുളിയില്‍ കരുളായി, ജി.എച്ച.്എസ് എടക്കര, നെടുങ്കയം ഗവ. ട്രൈബല്‍ എല്‍.പി.എ സ്‌കൂള്‍ എന്നിവിടങ്ങളിലായി നൂറ് കുടുംബങ്ങളാണ് ക്യാമ്പുകളിലുള്ളത്. ഏറനാടില്‍ സാംസ്‌കാരികനിലയം വെണ്ടേക്കുംപൊയില്‍ നിര്‍മല എച്ച.്എസ.്എസ് എന്നിവിടങ്ങളിലായി രണ്ട് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. പൊന്നാനി താലൂക്കില്‍ പൊന്നാനി നഗരം എം.ഇ.എസ് എച്ച്.എച്ച്.എസ് എന്നിവിടങ്ങളില്‍ 20 മുതല്‍ ക്യാമ്പ് തുറന്നിട്ടുണ്ട്. ഇവിടെ രണ്ട് കുടുംബങ്ങളാണ് ഉള്ളത്.

The post മലപ്പുറം ജില്ലയില്‍ നാളെ റെഡ് അലര്‍ട്ട് appeared first on malabarinews.com.

]]>
https://malabarinews.com/news/red-alert-in-malappuram-district-tomorrow/feed/ 0
സംസ്ഥാനത്ത് ഇന്ന് 1298 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു https://malabarinews.com/news/kovid-19-has-been-confirmed-for-1298-people-in-the-state-today/ https://malabarinews.com/news/kovid-19-has-been-confirmed-for-1298-people-in-the-state-today/#respond Thu, 06 Aug 2020 12:32:15 +0000 https://malabarinews.com/?post_type=news&p=88404 സംസ്ഥാനത്ത് ഇന്ന് 1298 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

The post സംസ്ഥാനത്ത് ഇന്ന് 1298 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു appeared first on malabarinews.com.

]]>
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1298 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 219 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 174 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 153 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 136 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 129 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 99 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 74 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 73 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 58 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 46 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 40 പേര്‍ക്കും, പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 33 പേര്‍ക്ക് വീതവും, കൊല്ലം ജില്ലയില്‍ നിന്നുള്ള 31 പേര്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.
ജൂലൈ 31ന് മരണമടഞ്ഞ കാസര്‍ഗോഡ് മഞ്ചേശ്വരം സ്വദേശിനി ഖദീജ (51), ആഗസ്റ്റ് 2ന് മരണമടഞ്ഞ കാസര്‍ഗോഡ് ഉപ്പള സ്വദേശിനി ഷഹര്‍ബാനു (73), ആഗസ്റ്റ് 5ന് മരണമടഞ്ഞ തിരുവനന്തപുരം വിഴിഞ്ഞം സ്വദേശി സില്‍വ അടിമൈ (63) എന്നിവരുടെ പരിശോധനാഫലം കോവിഡ്-19 മൂലമാണെന്ന് എന്‍ഐവി ആലപ്പുഴ സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 97 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 78 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 170 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 1017 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 76 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയിലെ 210 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയിലെ 139 പേര്‍ക്കും, കോഴിക്കോട് ജില്ലയിലെ 128 പേര്‍ക്കും, മലപ്പുറം ജില്ലയിലെ 109 പേര്‍ക്കും, ആലപ്പുഴ ജില്ലയിലെ 94 പേര്‍ക്കും, തൃശൂര്‍ ജില്ലയിലെ 62 പേര്‍ക്കും, പാലക്കാട് ജില്ലയിലെ 61 പേര്‍ക്കും, എറണാകുളം ജില്ലയിലെ 54 പേര്‍ക്കും, വയനാട് ജില്ലയിലെ 44 പേര്‍ക്കും, കോട്ടയം ജില്ലയിലെ 36 പേര്‍ക്കും, കൊല്ലം, ഇടുക്കി, കണ്ണൂര്‍ ജില്ലകളിലെ 23 പേര്‍ക്ക് വീതവും, പത്തനംതിട്ട ജില്ലയിലെ 11 പേര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
29 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. കാസര്‍ഗോഡ് ജില്ലയിലെ 8, തിരുവനന്തപുരം ജില്ലയിലെ 7, കോഴിക്കോട് ജില്ലയിലെ 5, എറണാകുളം ജില്ലയിലെ 3, വയനാട് ജില്ലയിലെ 2, കൊല്ലം, പത്തനംതിട്ട, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലെ ഒന്നും വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
തൃശൂര്‍ ജില്ലയിലെ 3 കെ.എസ്.ഇ. ജീവനക്കാര്‍ക്കും, എറണാകുളം ജില്ലയിലെ ഒരു ഐഎന്‍എച്ച്എസ് ജീവനക്കാരനും രോഗം ബാധിച്ചു.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 800 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. എറണാകുളം ജില്ലയില്‍ നിന്നുള്ള 146 പേരുടെയും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 137 പേരുടെയും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 114 പേരുടെയും, കാസറഗോഡ് ജില്ലയില്‍ നിന്നുള്ള 61 പേരുടെയും, കോട്ടയം ജില്ലയില്‍ നിന്നുള്ള 54 പേരുടെയും, കൊല്ലം ജില്ലയില്‍ നിന്നുള്ള 49 പേരുടെയും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 48 പേരുടെയും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 46 പേരുടെയും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 41 പേരുടെയും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 30 പേരുടെയും, ഇടുക്കി, വയനാട് ജില്ലകളില്‍ നിന്നുള്ള 20 പേരുടെ വീതവും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 18 പേരുടെയും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 16 പേരുടെയും പരിശോധനാഫലം ആണ് നെഗറ്റീവ് ആയത്. ഇതോടെ 11,983 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 18,337 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,48,039 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,36,602 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 11,437 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1390 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 25,205 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജെന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 9,08,355 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 6346 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,32,306 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 1615 പേരുടെ ഫലം വരാനുണ്ട്.
ഇന്ന് 12 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. കണ്ണൂര്‍ ജില്ലയിലെ മാട്ടൂല്‍ (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 12), ചെറുകുന്ന്(6, 7), എരുവേശി (9), ഉളിക്കല്‍ (1), നടുവില്‍ (2), എറണാകുളം ജില്ലയിലെ എടക്കാട്ടുവയല്‍ (7), കീരമ്പാറ (11), പെരിങ്ങോട്ടൂര്‍ (13), ഇടുക്കി ജില്ലയിലെ ചക്കുപള്ളം (11), തൃശൂര്‍ ജില്ലയിലെ മുളങ്കുന്നത്തുകാവ് (11), തിരുവനന്തപുരം ജില്ലയിലെ കല്ലിയൂര്‍ (13), കോഴിക്കോട് ജില്ലയിലെ നടുവണ്ണൂര്‍ (4, 5) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍.
16 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. തൃശൂര്‍ ജില്ലയിലെ അളഗപ്പനഗര്‍ ( കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 13), വെള്ളാങ്കല്ലൂര്‍ (18, 19), കടവല്ലൂര്‍ (12), ചാഴൂര്‍ (3), വരന്തറപ്പിള്ളി (4, 13), തിരുവനന്തപുരം ജില്ലയിലെ പാങ്ങോട് (8), വെമ്പായം (1, 15, 18), കല്ലറ (8, 9, 10, 11, 12), ഇടുക്കി ജില്ലയില കട്ടപ്പന മുന്‍സിപ്പാലിറ്റി (15, 16), വാത്തിക്കുടി (2, 3), എറണാകുളം ജില്ലയിലെ കവലങ്ങാട് (13), പള്ളിപ്പുറം (5), പാലക്കാട് ജില്ലയിലെ പട്ടഞ്ചേരി (15), മറുതറോഡ് (10), വയനാട് ജില്ലയിലെ മാനന്തവാടി മുന്‍സിപ്പാലിറ്റി (എല്ലാ ഡിവിഷനുകളും), കൊല്ലം ജില്ലയിലെ കുളക്കട (9, 18) എന്നീ പ്രദേശങ്ങളെയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. ഇതോടെ നിലവില്‍ 511 ഹോട്ട് സ്പോട്ടുകളാണുള്ളത്.

The post സംസ്ഥാനത്ത് ഇന്ന് 1298 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു appeared first on malabarinews.com.

]]>
https://malabarinews.com/news/kovid-19-has-been-confirmed-for-1298-people-in-the-state-today/feed/ 0
പരപ്പനങ്ങാടിയിര്‍ രൂക്ഷമായ കടലാക്രമണം: നിരവധി മീന്‍ ചാപ്പകള്‍ തകര്‍ന്നു. https://malabarinews.com/news/severe-sea-attack/ https://malabarinews.com/news/severe-sea-attack/#respond Thu, 06 Aug 2020 09:59:26 +0000 https://malabarinews.com/?post_type=news&p=88402 Parappanangadiyir Severe sea attack പരപ്പനങ്ങാടിയിര്‍ രൂക്ഷമായ കടലാക്രമണം

The post പരപ്പനങ്ങാടിയിര്‍ രൂക്ഷമായ കടലാക്രമണം: നിരവധി മീന്‍ ചാപ്പകള്‍ തകര്‍ന്നു. appeared first on malabarinews.com.

]]>
പരപ്പനങ്ങാടി: പരപ്പനങ്ങാടയില്‍ ശക്തമായ കടലാക്രമണം. കടലാക്രമണത്തില്‍ പരപ്പനങ്ങാടി ചാപ്പപ്പടിയിലെ മീന്‍ചാപ്പകള്‍ തകര്‍ന്നു. ശക്തമായകാറ്റിലും മഴയിലും കടല്‍ പ്രക്ഷുബ്ധമായിരിക്കുകയാണ്.

ചാപ്പപ്പടിയിലുള്ള 20 ഓളം കമ്പനികളുടെ മീന്‍ചാപ്പകള്‍ കടലാക്രമണ ഭീഷണിയിലാണ്. ചാപ്പകള്‍ ഏതു സമയവും പൂര്‍ണമായും കടലെടുക്കുന്ന അവസ്ഥയിലാണിപ്പോള്‍. പല സ്ഥലങ്ങളിലും കടല്‍ഭിത്തി തകര്‍ന്നിട്ടുണ്ട്. ഭിതിയില്ലാത്തിടങ്ങളില്‍ കൂടുതല്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുകയാണ്.
ചാപ്പപ്പടി ജുമാമസ്ജിദ് ഖബര്‍സ്ഥാന്‍ സംരക്ഷണ ഭിത്തിയിലേക്കും കടല്‍ ആഞ്ഞടിക്കുന്നുണ്ട്.

കടലാക്രമണത്തില്‍ നാശനഷ്ടം സംഭവിച്ച മത്സ്യത്തൊഴിലാളികള്‍ക്ക് അടിയന്തരസഹായം നല്‍കണമെന്നും കടല്‍ഭിത്തിയില്ലാത്തിടങ്ങളില്‍ കടല്‍ഭിത്തി നിര്‍മ്മിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.

The post പരപ്പനങ്ങാടിയിര്‍ രൂക്ഷമായ കടലാക്രമണം: നിരവധി മീന്‍ ചാപ്പകള്‍ തകര്‍ന്നു. appeared first on malabarinews.com.

]]>
https://malabarinews.com/news/severe-sea-attack/feed/ 0
സിബിഐ ബാലഭാസ്‌ക്കറിന്റെ മാതാപിതാക്കളുടെ മൊഴിയെടുത്തു https://malabarinews.com/news/cbi-records-statement-of-balabhaskars-parents/ https://malabarinews.com/news/cbi-records-statement-of-balabhaskars-parents/#respond Thu, 06 Aug 2020 09:19:54 +0000 https://malabarinews.com/?post_type=news&p=88401 CBI records statement of Balabhaskar's parents സിബിഐ ബാലഭാസ്‌ക്കറിന്റെ മാതാപിതാക്കളുടെ മൊഴിയെടുത്തു

The post സിബിഐ ബാലഭാസ്‌ക്കറിന്റെ മാതാപിതാക്കളുടെ മൊഴിയെടുത്തു appeared first on malabarinews.com.

]]>
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ മരണത്തില്‍ സിബിഐ മാതാപിതാക്കളുടെ മൊഴിയെടുത്തു. ബാലഭാസ്‌ക്കറിന്റെ അച്ഛന്‍ കെ സി ഉണ്ണി, അമ്മ ശാന്തകുമാരി എന്നിവരുടെ മൊഴിയാണ് എടുത്തത്. സിബിഐ ഡിവൈഎസ്പി ടി.പി അനന്തകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് മൊഴിയെടുത്തത്.

അപകടത്തെ കുറിച്ച് കലാഭവന്‍ സോബിന്‍ നടത്തിയ വെളിപ്പെടുത്തലുകളെ കുറിച്ച് അന്വേഷിക്കണമെന്ന് ബാലഭാസ്‌ക്കറിന്റെ മാതാപിതാക്കള്‍ ആവശ്യപ്പെട്ടതായാണ് വിവരം. ബാലഭാസ്‌ക്കറിന്റെ ഭാര്യ ലക്ഷമിയുടെ മൊഴി സിബിഐ രേഖപ്പെടുത്തിയിരുന്നു.

ബാലഭാസ്‌ക്കറിന്റെ മരണം സംബന്ധിച്ച കേസ് കഴിഞ്ഞദിവസമാണ് സിബിഐ ഏറ്റെടുത്തത്.

The post സിബിഐ ബാലഭാസ്‌ക്കറിന്റെ മാതാപിതാക്കളുടെ മൊഴിയെടുത്തു appeared first on malabarinews.com.

]]>
https://malabarinews.com/news/cbi-records-statement-of-balabhaskars-parents/feed/ 0
കോഴിക്കോട്ടും വയനാട്ടിലും റെഡ് അലര്‍ട്ട് : നിലമ്പൂരില്‍ ആശങ്ക https://malabarinews.com/news/red-alert-inkozhikopde-wayanad/ https://malabarinews.com/news/red-alert-inkozhikopde-wayanad/#respond Thu, 06 Aug 2020 05:01:52 +0000 https://malabarinews.com/?post_type=news&p=88398 red alert in kozhikode, wayanad district/

The post കോഴിക്കോട്ടും വയനാട്ടിലും റെഡ് അലര്‍ട്ട് : നിലമ്പൂരില്‍ ആശങ്ക appeared first on malabarinews.com.

]]>
കോഴിക്കോട്:  സംസ്ഥാനത്തിന്റ വടക്കന്‍ ജില്ലകളില്‍ കാലവര്‍ഷം ശക്തമായി. ഇന്ന് കോഴിക്കോട്, വയനാട് ജില്ലകളില്‍ കാലാവസ്ഥ നിരീക്ഷണകേന്ദ്രം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട് വയനാട് മലപ്പുറം ജില്ലകളിലെ മലയോരമേഖലകളിലെല്ലാം ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

കേരളം പ്രളയഭീഷണിയിലാണെന്ന് ദേശീയ ജലകമ്മീഷന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

തമിഴ്‌നാട്ടിലെ നീലഗിരി ഗൂഡലൂര്‍ മേഖലയില്‍ ശക്തമായ മഴ തുടരുന്നതോടെ ചാലിയാറിന്റെ കൈവഴികള്‍ നിറഞ്ഞൊഴുകുകയാണ്. നിലമ്പൂര്‍ മുണ്ടേരിയിലെ മരപ്പാലം ഒലിച്ചുപോയതോടെ ഇന്നലെ വൈകീട്ടോടെ ഇരുട്ടുകുത്തി , വണിയമ്പലം, കമ്പളപ്പാറ, തരിപ്പുപ്പൊട്ടി കോളനികള്‍ ഒറ്റപ്പെട്ടു. മലയില്‍ മഴകനത്തതോടെ പോത്തുകല്ല്, വഴിക്കടവ് ഭാഗങ്ങള്‍ ആശങ്കയിലാണ്.

കഴിഞ്ഞ വര്‍ഷം ഉരുള്‍ പൊട്ടിയ മേപ്പാടി പുത്തുമല പ്രദേശത്ത് കനത്ത് മഴയാണ്. 390 മില്ലിമീറ്റര്‍ മഴയാണ് ഇന്നലെ പെയ്തത്. ഈ വെള്ളം നിലമ്പൂര്‍ മേഖലയിലേക്കാണ് വരുന്നത്. ഇത് ചാലിയാറിലെ ജലനിരപ്പ് ഉയര്‍ത്തി. ചാലിയാറിന് പുറമെ ഇരുവഞ്ഞിപ്പുഴയും കരകവിഞ്ഞൊഴുകുന്നുണ്ട്.

നിലമ്പൂരില്‍ മുന്നൂറിലധികം പേര്‍ ക്യാമ്പുകളിലാണ്
വയനാട്ടില്‍ മൂന്ന് താലൂക്കുകളിലായി 16 ദുരിതാശ്വാസ ക്യാമ്പുകള്‍ തുടങ്ങിയിട്ടുണ്ട്.

The post കോഴിക്കോട്ടും വയനാട്ടിലും റെഡ് അലര്‍ട്ട് : നിലമ്പൂരില്‍ ആശങ്ക appeared first on malabarinews.com.

]]>
https://malabarinews.com/news/red-alert-inkozhikopde-wayanad/feed/ 0
തദ്ദേശ സ്വയംഭരണ തെരെഞ്ഞെടുപ്പ്: കരട് വോട്ടര്‍ പട്ടിക ഓഗസ്റ്റ് 12ന് പ്രസിദ്ധീകരിക്കും https://malabarinews.com/news/local-self-government-election-draft-voters-list/ https://malabarinews.com/news/local-self-government-election-draft-voters-list/#respond Wed, 05 Aug 2020 13:05:13 +0000 https://malabarinews.com/?post_type=news&p=88396 Local Self-Government Election: The draft voter list will be published on August 12

The post തദ്ദേശ സ്വയംഭരണ തെരെഞ്ഞെടുപ്പ്: കരട് വോട്ടര്‍ പട്ടിക ഓഗസ്റ്റ് 12ന് പ്രസിദ്ധീകരിക്കും appeared first on malabarinews.com.

]]>
തിരുവനന്തപുരം : തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുളള 2020ലെ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടികയുടെ കരട് ഓഗസ്റ്റ് 12നും അന്തിമ വോട്ടര്‍പട്ടിക സെപ്തംബര്‍ 26നും പ്രസിദ്ധീകരിക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

ജൂണ്‍ 17ന് പ്രസിദ്ധീകരിച്ച വോട്ടര്‍ പട്ടികയിലെ അടിസ്ഥാന പട്ടികയും സപ്ലിമെന്ററി പട്ടികകളും സംയോജിപ്പിച്ച് കൊണ്ടുള്ള കരട് വോട്ടര്‍ പട്ടികയാണ് ഓഗസ്റ്റ് 12ന് പ്രസിദ്ധീകരിക്കുക. കരട് പട്ടികയിന്മേലുള്ള അപേക്ഷകളും ആക്ഷേപങ്ങളും ഓഗസ്റ്റ് 26വരെ സ്വീകരിക്കും. ഹിയറിങും അപ്‌ഡേഷനും സെപ്തംബര്‍ 23ന് പൂര്‍ത്തീകരിച്ച്

അന്തിമ വോട്ടര്‍പട്ടിക സെപ്തംബര്‍ 26ന് പ്രസിദ്ധീകരിക്കും.

The post തദ്ദേശ സ്വയംഭരണ തെരെഞ്ഞെടുപ്പ്: കരട് വോട്ടര്‍ പട്ടിക ഓഗസ്റ്റ് 12ന് പ്രസിദ്ധീകരിക്കും appeared first on malabarinews.com.

]]>
https://malabarinews.com/news/local-self-government-election-draft-voters-list/feed/ 0
മലപ്പുറത്ത് 167 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു https://malabarinews.com/news/malappuram-today-167-person-covid-positive/ https://malabarinews.com/news/malappuram-today-167-person-covid-positive/#respond Wed, 05 Aug 2020 12:59:54 +0000 https://malabarinews.com/?post_type=news&p=88395 77 പേര്‍ക്ക് രോഗമുക്തി,സമ്പര്‍ക്കത്തിലൂടെ 139 പേര്‍ക്ക് വൈറസ്ബാധ
രോഗബാധിതരായി ചികിത്സയില്‍ 1,077 പേര്‍
ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത് 2,713 പേര്‍ക്ക്
1,314 പേര്‍ക്ക് കൂടി പ്രത്യേക നിരീക്ഷണം
ആകെ നിരീക്ഷണത്തിലുള്ളത് 31,571 പേര്‍

The post മലപ്പുറത്ത് 167 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു appeared first on malabarinews.com.

]]>
മലപ്പുറം; ജില്ലയില്‍ ഇന്ന്‌ 167 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. ഇവരില്‍ 139 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 21 പേര്‍ക്ക് രോഗബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്തി വരികയാണ്. നേരത്തെ രോഗബാധയുണ്ടായവരുമായി അടുത്ത ബന്ധമുണ്ടായ 118 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചു. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ എട്ട് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും ശേഷിക്കുന്ന 20 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. 77 പേര്‍ വിദഗ്ധ ചികിത്സക്ക് ശേഷം ജില്ലയില്‍ രോഗമുക്തരായി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ എട്ട് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും ശേഷിക്കുന്ന 20 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. 77 പേര്‍ വിദഗ്ധ ചികിത്സക്ക് ശേഷം ജില്ലയില്‍ രോഗമുക്തരായി. വിദഗ്ധ ചികിത്സക്കു ശേഷം ഇതുവരെ 1,621 പേരാണ് രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയത്.

സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചവര്‍

കരുവാരക്കുണ്ട് സ്വദേശി (25), മഞ്ചേരി സ്വദേശി (24), കൂട്ടായി സ്വദേശി (36), എടക്കര സ്വദേശി (10), പാലേമാട് സ്വദേശി (13), മമ്പാട് സ്വദേശി (60), ഉപ്പട സ്വദേശി (22), പെരുവള്ളൂര്‍ സ്വദേശിനി (50), പെരുവള്ളൂര്‍ സ്വദേശി (32), പെരുവള്ളൂര്‍ സ്വദേശി (15), കുഴിമണ്ണ സ്വദേശി (46), കാവനൂര്‍ സ്വദേശി (22), മഞ്ചേരി സ്വദേശിനി (42), കാവനൂര്‍ സ്വദേശി (25), കുഴിമണ്ണ സ്വദേശി (34), കാവനൂര്‍ സ്വദേശി (24), മഞ്ചേരി സ്വദേശി (25), മഞ്ചേരി സ്വദേശി (23), മഞ്ചേരി സ്വദേശി (36), തുവ്വൂര്‍ സ്വദേശി (28), മങ്കട സ്വദേശി (37), കൂട്ടിലങ്ങാടി സ്വദേശി  (27), മേലങ്ങാടി സ്വദേശിനി (32), പുല്‍പ്പറ്റ സ്വദേശി (ഏഴ്), മേലങ്ങാടി സ്വദേശി (42), കുഴിമണ്ണ സ്വദേശി (57), വണ്ടൂര്‍ സ്വദേശി (49), കൂട്ടിലങ്ങാടി സ്വദേശി (28), കൊണ്ടോട്ടി സ്വദേശി (64), ഊരകം സ്വദേശി (18), വാണിയമ്പലം സ്വദേശി (24), ഒളവട്ടൂര്‍ സ്വദേശിനി (60), വാണിയമ്പലം സ്വദേശി (24), കുഴിമണ്ണ സ്വദേശി (46), മേലേങ്ങാടി സ്വദേശി (എട്ട്), അങ്ങാടിപ്പുറം സ്വദേശി (55), തിരൂര്‍ക്കാട് സ്വദേശി (പത്ത്), ഉഗ്രപുരം സ്വദേശി (40), ചേലേമ്പ്ര സ്വദേശി (പത്ത്), ഏ.ആര്‍ നഗര്‍ സ്വദേശിനി (62), ചേലേമ്പ്ര സ്വദേശികളായ 16 വയസുകാരന്‍, 63 വയസുകാരന്‍, 50 വയസുകാരി, തേഞ്ഞിപ്പലം സ്വദേശി (18), പെരുവള്ളൂര്‍ സ്വദേശികളായ 15 വയസുകാരന്‍, നാല് വയസുകാരന്‍, 38 വയസുകാരന്‍, ഒമ്പത് വയസുകാരന്‍, 72 വയസുകാരി, അഞ്ച് വയസുകാരന്‍, മൂന്ന് വയസുകാരന്‍, വള്ളിക്കുന്ന് സ്വദേശി (23), തേഞ്ഞിപ്പലം സ്വദേശികളായ 40 വയസുകാരി, 38 വയസുകാരി, 70 വയസുകാരന്‍, 31 വയസുകാരി, 60 വയസുകാരി, പെരുവള്ളൂര്‍ സ്വദേശികളായ 34 വയസുകാരന്‍, പത്ത് വയസുകാരി, ആറ് വയസുകാരി, 30 വയസുകാരി, 25 വയസുകാരന്‍, 30 വയസുകാരന്‍, കോട്ടക്കല്‍ സ്വദേശി (31), ഏ.ആര്‍ നഗര്‍ സ്വദേശിനി (21), തിരൂരങ്ങാടി സ്വദേശി (51), ചേലേമ്പ്ര സ്വദേശി (47), ഒഴൂര്‍ സ്വദേശിനി (30), ചുങ്കത്തറ സ്വദേശിനി (23), ചുങ്കത്തറ സ്വദേശി (42), അമരമ്പലം സ്വദേശികളായ 26 വയസുകാരന്‍, 41 വയസുകാരി, 49 വയസുകാരന്‍, 37 വയസുകാരന്‍, 49 വയസുകാരന്‍, നിലമ്പൂര്‍ സ്വദേശി (38), മലപ്പുറം സ്വദേശി (36), പാലേമാട് സ്വദേശിനി (20), മമ്പാട് സ്വദേശിനി (37), മുതുവല്ലൂര്‍ സ്വദേശി (57), നറുകര സ്വദേശി (ഏഴ്), കരുവമ്പ്രം സ്വദേശി (40), മലപ്പുറം സ്വദേശി (30), അരീക്കോട് സ്വദേശികളായ 28 വയസുകാരന്‍, 54 വയസുകാരി, പൂക്കോട്ടൂര്‍ സ്വദേശിനി (47), ഏ.ആര്‍ നഗര്‍ സ്വദേശി (23), കണ്ണമംഗലം സ്വദേശികളായ 40 വയസുകാരന്‍, 22  വയസുകാരന്‍, ആതവനാട് സ്വദേശി (22), തിരുന്നാവായ സ്വദേശിനി (19), മഞ്ചേരി സ്വദേശി (20), ഓമാനൂര്‍ സ്വദേശി (28), പള്ളിക്കല്‍ സ്വദേശി (55), തിരൂരങ്ങാടി സ്വദേശികളായ 23 വയസുകാരന്‍, എട്ട് വയസുകാരന്‍, 26 വയസുകാരി, താനാളൂര്‍ സ്വദേശി (35), ഏ.ആര്‍ നഗര്‍ സ്വദേശി (48), കോട്ടക്കല്‍ സ്വദേശി (60), മലപ്പുറം സ്വദേശി (31), നിലമ്പൂര്‍ സ്വദേശി (24), വഴിക്കടവ് സ്വദേശി (49), ചേലേമ്പ്ര സ്വദേശികളായ 65 വയസുകാരന്‍, പത്ത് വയസുകാരന്‍, 53 വയസുകാരി, പത്ത് വയസുകാരന്‍, 72 വയസുകാരന്‍, ഊര്‍ങ്ങാട്ടിരി സ്വദേശികളായ 43 വയസുകാരന്‍, 42 വയസുകാരന്‍, വാഴയൂര്‍ സ്വദേശി (32), താനൂര്‍ സ്വദേശി (27), മലപ്പുറം സ്വദേശിനി (36), തിരൂരങ്ങാടി സ്വദേശി (38), കരിപ്പൂരിലെ സാഹിര്‍ റെസിഡന്‍സി കോവിഡ് കെയര്‍ സെന്ററില്‍ കഴിയുന്നവരായ 57 വയസുകാരന്‍, 35 വയസുകാരന്‍, 34 വയസുകാരന്‍ എന്നിവര്‍ക്കും ഉറവിടമറിയാതെ മഞ്ചേരി സ്വദേശി (18), താനൂര്‍ സ്വദേശി (27), പറവണ്ണ സ്വദേശിനി (20), തേഞ്ഞിപ്പലം സ്വദേശി (63), തിരൂരങ്ങാടി സ്വദേശി (42), മണ്ണാര്‍മല സ്വദേശി (26), തച്ചനാട്ടുകര സ്വദേശി (70), കൊണ്ടോട്ടി സ്വദേശി (25), വാഴയൂര്‍ സ്വദേശി (23), അമരമ്പലം സ്വദേശി (45), മൊറയൂര്‍ സ്വദേശി (25), വെളിമുക്ക് സ്വദേശി (80), തെന്നല സ്വദേശി (48), വേങ്ങര സ്വദേശി (45), എടരിക്കോട് പുതുപ്പറമ്പ് സ്വദേശി (30), അമരമ്പലം സ്വദേശി (47), മലപ്പുറം സ്വദേശി (36), മലപ്പുറം സ്വദേശി (38), തെന്നല സ്വദേശിനി (60), തിരുന്നാവായ സ്വദേശിനി (27), തിരൂരങ്ങാടി സ്വകാര്യ ആശുപത്രിയില്‍ ജീവനക്കാരിയായ 30 വയസുകാരി എന്നിവര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായത്.

ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍

ഉത്തര്‍പ്രദേശില്‍ നിന്നെത്തിയ ചേലേമ്പ്ര സ്വദേശികളായ 59 വയസുകാരന്‍, 27 വയസുകാരന്‍, കര്‍ണ്ണാടകയില്‍ നിന്നെത്തിയ വണ്ടൂര്‍ സ്വദേശികളായ 24 വയസുകാരന്‍, 55 വയസുകാരന്‍, കര്‍ണ്ണാടകയില്‍ നിന്നെത്തിയ നിലമ്പൂര്‍ സ്വദേശി (37), കര്‍ണ്ണാടകയില്‍ നിന്നെത്തിയ താനാളൂര്‍ സ്വദേശി (32), മഹാരാഷ്ട്രയില്‍ നിന്നെത്തിയ ചുങ്കത്തറ സ്വദേശിനി (31), ആന്ധ്രപ്രദേശില്‍ നിന്നെത്തിയ തിരൂരങ്ങാടി സ്വദേശി (43) എന്നിവര്‍ക്ക് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ ശേഷവും രോഗബാധ സ്ഥിരീകരിച്ചു.

വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവര്‍

ആഫ്രിക്കയില്‍ നിന്നെത്തിയ വഴിക്കടവ് സ്വദേശി (34), ഒമാനില്‍ നിന്നെത്തിയ മമ്പാട് സ്വദേശി (36), സൗദിയില്‍ നിന്നെത്തിയവരായ കൊണ്ടോട്ടി സ്വദേശി (35), പുല്‍പ്പറ്റ സ്വദേശി (40), പുഴക്കാട്ടിരി സ്വദേശി (33), വണ്ടൂര്‍ സ്വദേശിനി (27), വണ്ടൂര്‍ സ്വദേശി (37), തേഞ്ഞിപ്പലം സ്വദേശി (26),  വണ്ടൂര്‍ സ്വദേശി (47), കുഴിമണ്ണ സ്വദേശി (41), ചേലേമ്പ്ര സ്വദേശി (38), കോഡൂര്‍ സ്വദേശി (57), നിലമ്പൂര്‍ സ്വദേശി (36), യു.എ.ഇയില്‍ നിന്നെത്തിയവരായ കുഴിമണ്ണ സ്വദേശി (22), ചോക്കാട് സ്വദേശി (34), വെട്ടം സ്വദേശി (52), എടപ്പാള്‍ സ്വദേശി (43), എടപ്പാള്‍ സ്വദേശി (34), ഖത്തറില്‍ നിന്നെത്തിയ വണ്ടൂര്‍ സ്വദേശികളായ രണ്ട് വയസുകാരന്‍, 23 വയസുകാരന്‍ എന്നിവര്‍ക്കാണ് വിദേശ രാജ്യങ്ങളില്‍നിന്നെത്തിയവരില്‍ രോഗം സ്ഥിരീകരിച്ചത്.

നിരീക്ഷണത്തിലുള്ളത് 31,571 പേര്‍

31,571 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 961 പേര്‍ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്. മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 486 പേരും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ അഞ്ച് പേരും നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ നാല് പേരും തിരൂര്‍ ജില്ലാ ആശുപത്രിയില്‍ ഒരാളും കാളികാവ് പ്രത്യേക ചികിത്സാ കേന്ദ്രത്തില്‍ 68 പേരും മഞ്ചേരി മുട്ടിപ്പാലം പ്രത്യേക ചികിത്സാ കേന്ദ്രത്തില്‍ 53 പേരും കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ 147 പേരും കാലിക്കറ്റ് സര്‍വ്വകലാശാലയിലെ പ്രത്യേക ചികിത്സാ കേന്ദ്രത്തില്‍ 197 പേരുമാണ് ചികിത്സയില്‍ കഴിയുന്നത്. 29,306 പേര്‍ വീടുകളിലും 1,304 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രത്യേക നിരീക്ഷണത്തിലുണ്ട്.

65,104 പേര്‍ക്ക് രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചു

ജില്ലയില്‍ നിന്ന് ഇതുവരെ ആര്‍.ടി.പി.സി.ആര്‍, ആന്റിജന്‍ വിഭാഗങ്ങളിലുള്‍പ്പടെ 74,543 പേരുടെ സാമ്പിളുകള്‍ പരിശോധനക്കയച്ചു. ഇതില്‍ 72,138 പേരുടെ ഫലം ലഭ്യമായതില്‍ 65,104 പേര്‍ക്കാണ് വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചത്. 2,098 പേരുടെ പരിശോധനാ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്.

The post മലപ്പുറത്ത് 167 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു appeared first on malabarinews.com.

]]>
https://malabarinews.com/news/malappuram-today-167-person-covid-positive/feed/ 0
സംസ്ഥാനത്ത് ഇന്ന് 1195 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു 1234 പേര്‍ക്ക് രോഗമുക്തി https://malabarinews.com/news/state-today-covid-positive-case/ https://malabarinews.com/news/state-today-covid-positive-case/#respond Wed, 05 Aug 2020 12:47:52 +0000 https://malabarinews.com/?post_type=news&p=88394 covid confirmed 1195 cases in the state today and 1234 cured

The post സംസ്ഥാനത്ത് ഇന്ന് 1195 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു 1234 പേര്‍ക്ക് രോഗമുക്തി appeared first on malabarinews.com.

]]>
തിരുവനന്തപുരം സംസ്ഥാനത്ത് ഇന്ന് 1195 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു 1234 പേര്‍ ഇന്ന് രോഗമുക്തി നേടി. കോവിഡ് ബാധിച്ച് ഏഴ് മരണമാണ് ഇന്ന് സ്ഥിരീകരിച്ചത്.
971 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും, 66 പേര്‍ വിദേശത്ത് നിന്ന് വന്നവരും, 125 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരുമാണ് രോഗം സ്ഥിരീകരിച്ചത്. 79 പേരുടെ ഉറവിടം കണ്ടെത്താനായിട്ടില്ല. 13 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്.

ജില്ല തിരിച്ചുള്ള കണക്കുകള്‍
തിരുവനന്തപുരം 274
മലപ്പുറം 167
കാസര്‍കോട് 128
എറണാകുളം 120
ആലപ്പുഴ 108
തൃശ്ശൂര്‍ 86
കണ്ണൂര്‍ 61
കോട്ടയം 51
കോഴിക്കോട് 39
പാലക്കാട് 41
ഇടുക്കി 39
പത്തനംതിട്ട 37
കൊല്ലം 30
വയനാട് 14
ഇതോടെ സംസ്ഥാനത്ത് 515 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത് 147074 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 11,167 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്.
തിരവുനന്തപുരത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചതില്‍ 274 പേരില്‍ 248 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. പൂന്തറ വിഴിഞ്ഞം ഭാഗങ്ങളില്‍ രോഗവ്യാപനം കുറയുന്നുണ്ടെങ്ങിലും അപകടാവസ്ഥ കുറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. മത്സബന്ധനത്തിനുള്ള അനുമതി ആഗസ്റ്റ് ഏഴിലേക്ക് മാറ്റി.

The post സംസ്ഥാനത്ത് ഇന്ന് 1195 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു 1234 പേര്‍ക്ക് രോഗമുക്തി appeared first on malabarinews.com.

]]>
https://malabarinews.com/news/state-today-covid-positive-case/feed/ 0
രാമക്ഷേത്രത്തിനുള്ള പോരാട്ടം സ്വാതന്ത്രസമരം പോലെയെന്ന് പ്രധാനമന്ത്രി പ്രധാനമന്ത്രി https://malabarinews.com/news/sree-ram-temple-stone-narendra-modi/ https://malabarinews.com/news/sree-ram-temple-stone-narendra-modi/#respond Wed, 05 Aug 2020 12:34:53 +0000 https://malabarinews.com/?post_type=news&p=88392 ലക്‌നൗ: അയോധ്യയിലെ രാമക്ഷേത്രത്തിനുള്ള പോരാട്ടം സ്വാതന്ത്ര്യസമരം പോലെയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി . നൂറ്റാണ്ടുകളുടെ കാത്തിരിപ്പിനാണ് ഇതോടെ വിരാമമാകുന്നതെന്നും മോദി പറഞ്ഞു. അയോധ്യയില്‍ ശ്രീരാമക്ഷേത്രം നിര്‍മ്മാണത്തിന് വെള്ളിശില സമര്‍പ്പിച്ച് പ്രാധാനമന്ത്രി ശിലാന്യാസം നടത്തി. ഭൂമിപൂജയ്ക്ക് ശേഷം 40 കിലോഗ്രാം തൂക്കം വരുന്ന വെള്ളി ശിലയാണ് സമര്‍പ്പിച്ചത്. രാജ്യത്തിന്റെ മുഴുവന്‍ പ്രതിനിധിയെന്ന നിലയില്‍ രാജ്യത്തിന്റെ സര്‍വ്വ ഐശ്വര്യങ്ങള്‍ക്കും വേണ്ടിയാണ് ക്ഷേത്ര നിര്‍മ്മാണത്തിന് തുടക്കം കുറിക്കുന്നതെന്ന് മോദി പറഞ്ഞു. ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്, ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍, മുഖ്യമന്ത്രി […]

The post രാമക്ഷേത്രത്തിനുള്ള പോരാട്ടം സ്വാതന്ത്രസമരം പോലെയെന്ന് പ്രധാനമന്ത്രി പ്രധാനമന്ത്രി appeared first on malabarinews.com.

]]>
ലക്‌നൗ: അയോധ്യയിലെ രാമക്ഷേത്രത്തിനുള്ള പോരാട്ടം സ്വാതന്ത്ര്യസമരം പോലെയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി . നൂറ്റാണ്ടുകളുടെ കാത്തിരിപ്പിനാണ് ഇതോടെ വിരാമമാകുന്നതെന്നും മോദി പറഞ്ഞു.

അയോധ്യയില്‍ ശ്രീരാമക്ഷേത്രം നിര്‍മ്മാണത്തിന് വെള്ളിശില സമര്‍പ്പിച്ച് പ്രാധാനമന്ത്രി ശിലാന്യാസം നടത്തി. ഭൂമിപൂജയ്ക്ക് ശേഷം 40 കിലോഗ്രാം തൂക്കം വരുന്ന വെള്ളി ശിലയാണ് സമര്‍പ്പിച്ചത്. രാജ്യത്തിന്റെ മുഴുവന്‍ പ്രതിനിധിയെന്ന നിലയില്‍ രാജ്യത്തിന്റെ സര്‍വ്വ ഐശ്വര്യങ്ങള്‍ക്കും വേണ്ടിയാണ് ക്ഷേത്ര നിര്‍മ്മാണത്തിന് തുടക്കം കുറിക്കുന്നതെന്ന് മോദി പറഞ്ഞു.

ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്, ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കൊണ്ടുവന്ന ഒമ്പത് ശിലകള്‍ ഇവിടെ സ്ഥാപിച്ചു.

ചടങ്ങില്‍ മുഖ്യമന്ത്രിക്ക് പുറമെ 174 പേരാണ് നേരിട്ട് പങ്കെടുത്തത്.

The post രാമക്ഷേത്രത്തിനുള്ള പോരാട്ടം സ്വാതന്ത്രസമരം പോലെയെന്ന് പ്രധാനമന്ത്രി പ്രധാനമന്ത്രി appeared first on malabarinews.com.

]]>
https://malabarinews.com/news/sree-ram-temple-stone-narendra-modi/feed/ 0
കാലിക്കറ്റ് സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്ത ഐ.എച്ച്.ആര്‍.ഡി കോളേജുകളില്‍ ഡിഗ്രി പ്രവേശനം https://malabarinews.com/news/degree-admission-in-ihrd-colleges-affiliated-to-calicut-university/ https://malabarinews.com/news/degree-admission-in-ihrd-colleges-affiliated-to-calicut-university/#respond Wed, 05 Aug 2020 11:31:50 +0000 https://malabarinews.com/?post_type=news&p=88390 Degree Admission in IHRD Colleges affiliated to Calicut University കാലിക്കറ്റ് സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്ത ഐ.എച്ച്.ആര്‍.ഡി കോളേജുകളില്‍ ഡിഗ്രി പ്രവേശനം

The post കാലിക്കറ്റ് സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്ത ഐ.എച്ച്.ആര്‍.ഡി കോളേജുകളില്‍ ഡിഗ്രി പ്രവേശനം appeared first on malabarinews.com.

]]>
തിരുവനന്തപുരം: ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ കാലിക്കറ്റ് സര്‍വകലാശാലയുമായി അഫിലിയേറ്റ് ചെയ്ത കോഴിക്കോട്(0495-2765154, 8547005044), ചേലക്കര (0488-4227181, 8547005064), കുഴല്‍മന്നം (04922-285577, 8547005061), മലമ്പുഴ (0491-2530010, 8547005062), മലപ്പുറം (0483-2736211, 8547005043), നാദാപുരം (0496-2556300, 8547005056), നാട്ടിക (0487-2395177), 8547005057), തിരുവമ്പാടി (0495-2294264, 8547005063), വടക്കാഞ്ചേരി(0492-2255061, 8547005042), വട്ടംകുളം (0494-2689655, 8547005054), വാഴക്കാട് (0483-2727070, 8547005055), അഗളി (04924-254699, 9447159505), മുതുവള്ളൂര്‍(0483-2713218/2714218, 8547005070), മീനങ്ങാടി(0493-6246446, 8547005077), അയലൂര്‍(04923-241766, 8547005029), താമരശ്ശേരി(0495-2223243, 8547005025), കൊടുങ്ങല്ലൂര്‍(0480-2812280, 8547005078) എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന അപ്ലൈഡ് സയന്‍സ് കോളേജുകളിലേക്ക് 2020-21 വര്‍ഷത്തില്‍ ഡിഗ്രി കോഴ്സുകളില്‍ കോളേജുകള്‍ക്ക് അനുവദിച്ച 50 ശതമാനം സീറ്റുകളില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ http://ihrd.kerala.gov.in/cascap എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി സമര്‍പ്പിക്കണം. ഓരോ കോളേജിലേയും പ്രവേശനത്തിന് പ്രത്യേകം അപേക്ഷിക്കണം. ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റ്ഔട്ട്, നിര്‍ദ്ദിഷ്ട അനുബന്ധങ്ങളും, 350 രൂപ (എസ്.സി, എസ്.റ്റി.150 രൂപ) രജിസ്ട്രേഷന്‍ ഫീസ് ഓണ്‍ലൈനായി അടച്ച വിവരങ്ങളും സഹിതം പ്രവേശനം ആഗ്രഹിക്കുന്ന കോളേജില്‍ ലഭ്യമാക്കണം. വിശദവിവരങ്ങള്‍ക്ക് www.ihrd.ac.in സന്ദര്‍ശിക്കുക.

The post കാലിക്കറ്റ് സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്ത ഐ.എച്ച്.ആര്‍.ഡി കോളേജുകളില്‍ ഡിഗ്രി പ്രവേശനം appeared first on malabarinews.com.

]]>
https://malabarinews.com/news/degree-admission-in-ihrd-colleges-affiliated-to-calicut-university/feed/ 0
എസ് പി ബാലസുബ്രഹ്മണ്യത്തിന് കൊവിഡ് https://malabarinews.com/news/kovid-to-sp-balasubramaniam/ https://malabarinews.com/news/kovid-to-sp-balasubramaniam/#respond Wed, 05 Aug 2020 10:20:39 +0000 https://malabarinews.com/?post_type=news&p=88388 എസ് പി ബാലസുബ്രഹ്മണ്യത്തിന് കൊവിഡ് Kovid to SP Balasubramaniam

The post എസ് പി ബാലസുബ്രഹ്മണ്യത്തിന് കൊവിഡ് appeared first on malabarinews.com.

]]>
ചെന്നൈ: ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യത്തിന് കൊവിഡ് 19 സ്ഥിരീകരിച്ചു. അദേഹം തന്നെയാണ് ഫേസ്ബുക്ക് വീഡിയോയിലൂടെ ഇക്കാര്യം തന്റെ ആരാധകരെ അറിയിച്ചത്.

കഴിഞ്ഞ രണ്ടുദിവസമായി അദേഹത്തിന് പനിയും ജലദോഷവും നെഞ്ചില്‍ അസ്വസ്ഥതയും അനുഭവപ്പെട്ടിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്.

The post എസ് പി ബാലസുബ്രഹ്മണ്യത്തിന് കൊവിഡ് appeared first on malabarinews.com.

]]>
https://malabarinews.com/news/kovid-to-sp-balasubramaniam/feed/ 0
നദീതീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണം https://malabarinews.com/news/those-living-along-the-river-should-be-careful/ https://malabarinews.com/news/those-living-along-the-river-should-be-careful/#respond Wed, 05 Aug 2020 09:49:38 +0000 https://malabarinews.com/?post_type=news&p=88386 നദീതീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണം Those living along the river should be careful

The post നദീതീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണം appeared first on malabarinews.com.

]]>
മലപ്പുറം:  ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ നദീതീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് മലപ്പുറം ജില്ലാ കളക്ടര്‍ അറിയിച്ചു. നീലഗിരി, അവലാഞ്ചെ, അപ്പര്‍ ഗൂഡല്ലൂര്‍, ദേവാല, പന്തലൂര്‍ പ്രദേശങ്ങളില്‍ അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ചാലിയാറിന്റെ കൈവഴിയായ കരിമ്പുഴയിലെ ജലവിതാനം ക്രമാതീതമായി ഉയരുകയാണ്. കരുളായി, ചുങ്കത്തറ, മൂത്തേടം പഞ്ചായത്തുകളില്‍ കരിമ്പുഴയുടെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണം. തീരത്ത് താമസിക്കുന്നവരെ മാറ്റിപ്പാര്‍പ്പിക്കാന്‍ നടപടികള്‍ തുടങ്ങിയതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ അറിയിച്ചു.

ചാലിയാറിന്റെ കൈവഴിയായ കാഞ്ഞിരപ്പുഴയില്‍ ജലനിരപ്പ് ഉയരുന്നതിനാല്‍ കുറമ്പലങ്ങാട്, അകമ്പാടം വില്ലേജുകളില്‍ പുഴയുടെ തീരത്ത് താമസിക്കുന്നവരെ മാറ്റിപ്പാര്‍പ്പിക്കാന്‍ നടപടി തുടങ്ങി.

ചാലിയാറിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ മഴ തുടരുകയും കൈവഴികളില്‍ ജലവിതാനം ഉയരുകയും കേന്ദ്രകാലാവസ്ഥാവകുപ്പ് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് നല്‍കുകയും ചെയ്ത സാഹചര്യത്തില്‍ നിലമ്പൂര്‍ മുനിസിപ്പാലിറ്റി, പോത്തുകല്ല്, ചുങ്കത്തറ, ചാലിയാര്‍, മമ്പാട്, എടവണ്ണ, കീഴുപറമ്പ്, ഊര്‍ങ്ങാട്ടിരി, അരീക്കോട്, ചീക്കോട്, വാഴക്കാട് പഞ്ചായത്തുകളില്‍ ചാലിയാറിന്റെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം.

കാഞ്ഞിരപ്പുഴ ഡാമിന്റെ ഷട്ടറുകള്‍ തുറന്ന സാഹചര്യത്തില്‍ ആലിപ്പറമ്പ്, പുലാമന്തോള്‍, മൂര്‍ക്കനാട് പഞ്ചായത്തുകളില്‍ തൂതപ്പുഴയുടെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണം.

The post നദീതീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണം appeared first on malabarinews.com.

]]>
https://malabarinews.com/news/those-living-along-the-river-should-be-careful/feed/ 0
കാറ്റിലും മഴയിലും തിരൂങ്ങാടിയില്‍ പരക്കെ നാശനഷ്ടം https://malabarinews.com/news/heavy-rain-in-thiruranagdi/ https://malabarinews.com/news/heavy-rain-in-thiruranagdi/#respond Wed, 05 Aug 2020 07:55:19 +0000 https://malabarinews.com/?post_type=news&p=88383 Widespread damage in Thirungadi due to wind and rain കാറ്റിലും മഴയിലും തിരൂങ്ങാടിയില്‍ പരക്കെ നാശനഷ്ടം

The post കാറ്റിലും മഴയിലും തിരൂങ്ങാടിയില്‍ പരക്കെ നാശനഷ്ടം appeared first on malabarinews.com.

]]>
ഗഫൂര്‍ തിരൂരങ്ങാടി

തിരൂരങ്ങാടി: തിരൂരങ്ങാടി മേഖലയില്‍ ഇന്ന് പുലര്‍ച്ചെ 1.30 ഓടെ വീശിയടിച്ച കാറ്റിലും മഴയിലും പരക്കെ നാശനഷ്ടം. നിരവധിയിടങ്ങളില്‍ തെങ്ങും മരങ്ങളും കടപുഴകി വീണു. മരം വീണ് പലസ്ഥലങ്ങളിലും ഇലട്രിക് പോസ്റ്റുകളും തകര്‍ന്നിട്ടുണ്ട്. കാച്ചടി കരിമ്പില്‍ മികച്ച മെഹബൂബിന്റെ വീടിന്റെ മേല്‍ക്കൂരയ്ക്ക് മുകളിലേക്ക് കൂറ്റന്‍ മരം വീണു വീടിന്റെ മേല്‍ക്കൂര തകരുകയും സമീപത്തെ ഇലക്ട്രിക് പോസ്റ്റുകളും ലൈനുകളും തൊട്ടടുത്ത മതിലും പൂര്‍ണമായി തകര്‍ന്നു.

ദേശീയപാതയില്‍ കക്കാട് കൊളപ്പുറം തുടങ്ങി ഭാഗങ്ങളിലായി മൂന്നു സ്ഥലങ്ങളില്‍ മരം കടപുഴകി റോഡിലേക്ക് വീണു. തിരൂരങ്ങാടി പോലീസ് ട്രോമോകെയര്‍ പ്രവര്‍ത്തകരും, ഫയര്‍ ആന്‍ഡ് റെസ്‌ക്യു സിവില്‍ ഡിഫന്റ് തിരൂര്‍ യൂണിറ്റ് പ്രവര്‍ത്തകരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തി ഗതാഗത തടസ്സങ്ങള്‍ നീക്കി.

പല സ്ഥലങ്ങളിലും വൈദ്യുതി പോസ്റ്റുകളും ലൈനുകളും തകര്‍ന്നതിനാല്‍ പ്രദേശത്താകെ വൈദ്യുതി മുടങ്ങിയിരിക്കുകയാണ്.

The post കാറ്റിലും മഴയിലും തിരൂങ്ങാടിയില്‍ പരക്കെ നാശനഷ്ടം appeared first on malabarinews.com.

]]>
https://malabarinews.com/news/heavy-rain-in-thiruranagdi/feed/ 0
വടക്കന്‍ കേരളത്തില്‍ പെരുമഴ : വയനാട്ടില്‍ വീടിന് മുകളില്‍ മരം വീണ് ആറുവയസ്സുകാരി മരിച്ചു https://malabarinews.com/news/heavy-rain-in-northern-kerala-malabar/ https://malabarinews.com/news/heavy-rain-in-northern-kerala-malabar/#respond Wed, 05 Aug 2020 06:28:39 +0000 https://malabarinews.com/?post_type=news&p=88379 Heavy rains in North Kerala: A six-year-old girl died when a tree fell on her house in Wayanad

The post വടക്കന്‍ കേരളത്തില്‍ പെരുമഴ : വയനാട്ടില്‍ വീടിന് മുകളില്‍ മരം വീണ് ആറുവയസ്സുകാരി മരിച്ചു appeared first on malabarinews.com.

]]>
കോഴിക്കോട് : മലബാറില്‍ ഇന്നലെ രാത്രി മുതല്‍ ഉണ്ടായ മഴയിലും കാറ്റിലും കനത്ത നാശനഷ്ടങ്ങള്‍. വയനാട് തവിഞ്ഞാലില്‍ കനത്ത മഴയിലും കാറ്റിലും വീടിന് മുകളിലേക്ക് മരം വീണ് ഉറങ്ങിക്കിടക്കുകയായിരുന്ന ആറു വയസ്സുകാരി മരിച്ചു.

തവിഞ്ഞാല്‍ തോളക്കര കോളിനിയിലെ ബാബുവിന്റെ മകള്‍ ജ്യോതിക(6) ആണ് മരിച്ചത്.
കുട്ടിയുടെ പിതാവിന്റെ കാല്‍ പൂര്‍ണ്ണമായും അറ്റുപോയി.

കോഴിക്കോട് നഗരത്തില്‍ ശക്തമായ കാറ്റില്‍ നിരവധിയിടങ്ങളില്‍ മരം വീണു ഗതാഗതം തടസ്സപ്പെട്ടു. വയനാട് റോഡില്‍ പാറോപ്പടി, ഫറൂഖ് കോളേജ്, പന്തീകര്കകാവ് നടക്കാവ് പ്രൊവിഡന്‍സ് കോളേജ് പയ്യാനക്കല്‍, ബേപ്പൂര്‍, ഭാഗങ്ങളിലാണ് ഗതാഗതം തടസ്സപ്പെട്ടത്.
ഫറോഖ് കോളേജിന് സമീപത്ത് താമസിക്കുന്ന സതി എന്നവരുടെ ആലയക്ക് മുകളില്‍ മരം വീണ് പശു ചത്തു.
മലപ്പുറം നിലമ്പൂരില്‍ രാത്രിയില്‍ ശക്തിയായ മഴയാണ് പെയ്തത്. കഴിഞ്ഞ തവണ പ്രളയമുണ്ടായ ഇടിങ്ങളില്‍ ജനങ്ങള്‍ കടുത്ത ജാഗ്രതയിലാണ്.
പാലക്കാട് ജില്ലയിലെ മംഗലം കാഞ്ഞിരപ്പുഴ ഡാമുകളുടെ ഷട്ടറുകള്‍ തുറന്നിട്ടുണ്ട്. ഭാരതപ്പുഴയില്‍ വെള്ളിയാംകല്ല് റെഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ ഷട്ടറുകള്‍ ഉയര്‍ത്തിയിട്ടുണ്ട്.

ഇന്ന് പകല്‍ സമയം മഴക്ക് കുറച്ച് ശമനമുണ്ട്

The post വടക്കന്‍ കേരളത്തില്‍ പെരുമഴ : വയനാട്ടില്‍ വീടിന് മുകളില്‍ മരം വീണ് ആറുവയസ്സുകാരി മരിച്ചു appeared first on malabarinews.com.

]]>
https://malabarinews.com/news/heavy-rain-in-northern-kerala-malabar/feed/ 0
താനൂരില്‍ വള്ളം മറിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം വൈപ്പിന്‍ തീരത്ത് കണ്ടെത്തി. https://malabarinews.com/news/the-body-of-young-young-man-found-at-vypinx/ https://malabarinews.com/news/the-body-of-young-young-man-found-at-vypinx/#respond Wed, 05 Aug 2020 06:09:38 +0000 https://malabarinews.com/?post_type=news&p=88377 താനൂര്‍:  കഴിഞ ചൊവ്വാഴ്ച മത്സ്യബന്ധനത്തിനിടെ കടലില്‍ അപകടത്തില്‍ പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കൊച്ചി വൈപ്പിനില്‍ കണ്ടെത്തി. തിരൂര്‍ കൂട്ടായി യാറുക്കടവത്ത് സിദ്ധീഖിന്റെ മൃതദേഹമാണ് വൈപ്പിനിലെ കടല്‍ തീരത്ത് കണ്ടെത്തിയത്. വലിയ വള്ളത്തില്‍ നിന്നും മീന്‍ നിറച്ച് ചെറു ഫൈബര്‍ വള്ളത്തില്‍ കരയിലേക്ക് മടങ്ങുമ്പോളാണ് തോണി മറഞ്ഞ് അപകടത്തില്‍ പെട്ടത്. കൂടെയുണ്ടായിരുന്ന ഏനീന്റെ പറമ്പില്‍ നസറു ഒരു രാത്രി മുഴുവന്‍ കടലില്‍ നീന്തനില്‍ക്കുയും കൊച്ചിയില്‍ നിന്നുള്ള മത്സ്യബന്ധന ബോട്ട് രക്ഷപ്പെടുത്തുകയുമായിരുന്നു. എന്റെ കാലുകള്‍ തളരുന്നുവെന്നും നീ നീന്തി […]

The post താനൂരില്‍ വള്ളം മറിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം വൈപ്പിന്‍ തീരത്ത് കണ്ടെത്തി. appeared first on malabarinews.com.

]]>
താനൂര്‍:  കഴിഞ ചൊവ്വാഴ്ച മത്സ്യബന്ധനത്തിനിടെ കടലില്‍ അപകടത്തില്‍ പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കൊച്ചി വൈപ്പിനില്‍ കണ്ടെത്തി.
തിരൂര്‍ കൂട്ടായി യാറുക്കടവത്ത് സിദ്ധീഖിന്റെ മൃതദേഹമാണ് വൈപ്പിനിലെ കടല്‍ തീരത്ത് കണ്ടെത്തിയത്.
വലിയ വള്ളത്തില്‍ നിന്നും മീന്‍ നിറച്ച് ചെറു ഫൈബര്‍ വള്ളത്തില്‍ കരയിലേക്ക് മടങ്ങുമ്പോളാണ് തോണി മറഞ്ഞ് അപകടത്തില്‍ പെട്ടത്. കൂടെയുണ്ടായിരുന്ന ഏനീന്റെ പറമ്പില്‍ നസറു ഒരു രാത്രി മുഴുവന്‍ കടലില്‍ നീന്തനില്‍ക്കുയും കൊച്ചിയില്‍ നിന്നുള്ള മത്സ്യബന്ധന ബോട്ട് രക്ഷപ്പെടുത്തുകയുമായിരുന്നു.
എന്റെ കാലുകള്‍ തളരുന്നുവെന്നും നീ നീന്തി രക്ഷപ്പെട്ടോ.. ഞാന്‍ വന്നോളാമെന്നുമാണ് സിദ്ധീഖ് അവസാനമായി പറഞ്ഞതെന്ന് നസറു പറഞ്ഞു.

The post താനൂരില്‍ വള്ളം മറിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം വൈപ്പിന്‍ തീരത്ത് കണ്ടെത്തി. appeared first on malabarinews.com.

]]>
https://malabarinews.com/news/the-body-of-young-young-man-found-at-vypinx/feed/ 0
മലപ്പുറം ജില്ലയില്‍ രണ്ട് പേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു https://malabarinews.com/news/two-more-died-in-malappuram-distirict-due-to-covid/ https://malabarinews.com/news/two-more-died-in-malappuram-distirict-due-to-covid/#respond Wed, 05 Aug 2020 05:47:49 +0000 https://malabarinews.com/?post_type=news&p=88375 In Malappuram district, two more people died due to covid

The post മലപ്പുറം ജില്ലയില്‍ രണ്ട് പേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു appeared first on malabarinews.com.

]]>
മലപ്പുറം:  ജില്ലയില്‍ കോവിഡ് 19 ബാധിച്ച് രണ്ട് പേര്‍ കൂടി മരിച്ചു. പെരുമണ്ണ സ്വദേശിനി ഖദീജ (65), കൊണ്ടോട്ടി കൊട്ടുകര സ്വദേശി മൊയ്തീന്‍ (75) എന്നിവരാണ് മരിച്ചത്. ഇതോടെ ജില്ലയില്‍ കോവിഡ് ബാധിച്ച് മരണമടഞ്ഞവരുടെ എണ്ണം പതിനാറായി.

അനീമിയ, കിഡ്നി സംബന്ധമായ അസുഖങ്ങള്‍, കൊറോണറി ആര്‍ട്ടറി ഡിസീസ് എന്നിവ അലട്ടിയിരുന്ന ഖദീജ വയറ്റില്‍ നിന്ന് രക്തം പോകുന്നതിനെ തുടര്‍ന്ന് ജൂലൈ 31നാണ് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടിയത്. അവിടെ വെച്ച് ഹൃദയാഘാതമുണ്ടാവുകയും ആന്‍ജിയോപ്ലാസ്റ്റി ടെസ്റ്റ് ചെയ്യുന്നതിനു മുന്നോടിയായി നടത്തിയ ട്രൂനാറ്റ് പരിശോധനയില്‍ കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. തുടര്‍ന്ന് ഓഗസ്റ്റ് രണ്ടിന് രോഗിയെ മഞ്ചേരി മെഡിക്കല്‍ കോളേജിലെ കോവിഡ് ഐസിയുവിലേക്ക് മാറ്റി. വീണ്ടും ഹൃദയാഘാതമുണ്ടായതോടെ കോവിഡ് പ്രോട്ടോകോള്‍ പ്രകാരം ചികിത്സ ആരംഭിച്ചു. കോവിഡ് 19 ന്യൂമോണിയ, അക്യൂട്ട് റെസ്പിറേറ്ററി ഡിസ്ട്രസ്സ് സിന്‍ഡ്രോം, എന്നിവ കണ്ടെത്തി വെന്റിലേറ്റര്‍ ചികിത്സ നല്‍കിയെങ്കിലും ഓഗസ്റ്റ് 4 രാത്രി 8.45ന് രോഗി മരണത്തിന് കീഴടങ്ങി.

രക്തസമ്മര്‍ദം, ഹൃദയ സംബന്ധമായ അസുഖങ്ങള്‍, കിഡ്നി സംബന്ധമായ അസുഖങ്ങള്‍,ഡയലേറ്റഡ് കാര്‍ഡിയോ മയോപ്പതി എന്നിവ അലട്ടിയിരുന്ന മൊയ്തീന്‍
ശക്തമായ ശ്വാസം മുട്ടല്‍ ഉണ്ടായതിനെ തുടര്‍ന്ന് ഓഗസ്റ്റ് രണ്ടിനാണ് മഞ്ചേരി മെഡിക്കല്‍ കോളേജ് ഐസിയുവില്‍ അഡ്മിറ്റായത്. കോവിഡ് പരിശോധനയില്‍ രോഗം സ്ഥിരീകരിച്ചതോടെ ഓഗസ്റ്റ് നാലിന് കോവിഡ് ഐസിയുവിലേക്ക് മാറ്റുകയും പ്രോട്ടോകോള്‍ പ്രകാരം ചികിത്സ ആരംഭിക്കുകയും ചെയ്തു. സ്റ്റേറ്റ് മെഡിക്കല്‍ ബോര്‍ഡിന്റെ നിര്‍ദേശ പ്രകാരം പ്ലാസ്മ തെറാപ്പി നടത്തി. രോഗിക്ക് ഹൃദയാഘാതമുണ്ടാവുകയും ചികിത്സയോട് പ്രതികരിക്കാതെ രാത്രി ഇന്നലെ 10.15ന് മരണത്തിന് കീഴടങ്ങുകയും ചെയ്തു. കോവിഡ് സ്ഥിരീകരിച്ച രോഗിയുമായി നേരിട്ട് സമ്പര്‍ക്കമുണ്ടായതോടെയാണ് മൊയ്തീന്‍ രോഗബാധിതനായത്.

The post മലപ്പുറം ജില്ലയില്‍ രണ്ട് പേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു appeared first on malabarinews.com.

]]>
https://malabarinews.com/news/two-more-died-in-malappuram-distirict-due-to-covid/feed/ 0
പൊന്നാനിയില്‍ കാറ്റിലും മഴയിലും മരങ്ങള്‍ വീണ് ഗതാഗതം തടസ്സപ്പെട്ടു https://malabarinews.com/news/ponnani-area-trafic-block-held-due-to-hevy-rain/ https://malabarinews.com/news/ponnani-area-trafic-block-held-due-to-hevy-rain/#respond Wed, 05 Aug 2020 05:26:25 +0000 https://malabarinews.com/?post_type=news&p=88372 പൊന്നാനി ; പൊന്നാനി മേഖലയില്‍ ഇന്നലെ രാത്രി ഉണ്ടായ കാറ്റിലും മഴയിലും നിരവധി മരങ്ങള്‍ കടപുഴകി വീണ് ഗതാഗത തടസ്സം ഉണ്ടായി. പൊന്നാനി, തൂയ്യം,എടപ്പാള്‍, വട്ടംകുളം തുടങ്ങി 6 ഇടങ്ങളില്‍ മരം വീണത് മുറിച്ച് മാറ്റി ഗതാഗത തടസ്സം മാറ്റി. ഉദ്ദേശം പുലര്‍ച്ചെ 4 മണിയോടെ കൂടി തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ 8 മണിയോട് കൂടിയാണ് അവസാനിച്ചത്. സ്റ്റേഷന്‍ ഓഫീസര്‍ നിധീഷ് കുമാര്‍, സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ രമേഷ് ബാബു, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ […]

The post പൊന്നാനിയില്‍ കാറ്റിലും മഴയിലും മരങ്ങള്‍ വീണ് ഗതാഗതം തടസ്സപ്പെട്ടു appeared first on malabarinews.com.

]]>
പൊന്നാനി ; പൊന്നാനി മേഖലയില്‍ ഇന്നലെ രാത്രി ഉണ്ടായ കാറ്റിലും മഴയിലും നിരവധി മരങ്ങള്‍ കടപുഴകി വീണ് ഗതാഗത തടസ്സം ഉണ്ടായി. പൊന്നാനി, തൂയ്യം,എടപ്പാള്‍, വട്ടംകുളം തുടങ്ങി 6 ഇടങ്ങളില്‍ മരം വീണത് മുറിച്ച് മാറ്റി ഗതാഗത തടസ്സം മാറ്റി. ഉദ്ദേശം

പുലര്‍ച്ചെ 4 മണിയോടെ കൂടി തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ 8 മണിയോട് കൂടിയാണ് അവസാനിച്ചത്.

സ്റ്റേഷന്‍ ഓഫീസര്‍ നിധീഷ് കുമാര്‍, സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ രമേഷ് ബാബു, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ ആയ ജോഷി, അഭിനേഷ്, അഷ്രഫുധീന്‍, മനാഫ്, അഷ്‌റഫ്, മനോജ്, അശ്വിന്‍ രഞ്ജിത്ത്, സുജീഷ്, റഫീക് എന്നിവര്‍ അടങ്ങിയവര്‍ 2 സംഘങ്ങള്‍ ആയി തിരിഞ്ഞാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

The post പൊന്നാനിയില്‍ കാറ്റിലും മഴയിലും മരങ്ങള്‍ വീണ് ഗതാഗതം തടസ്സപ്പെട്ടു appeared first on malabarinews.com.

]]>
https://malabarinews.com/news/ponnani-area-trafic-block-held-due-to-hevy-rain/feed/ 0
മൂന്നിയൂരില്‍ അങ്ങാടിയില്‍ മധ്യവയസ്‌ക്കന്‍ കുഴഞ്ഞുവീണ് മരിച്ചു https://malabarinews.com/news/mooniyur-one-obit-news/ https://malabarinews.com/news/mooniyur-one-obit-news/#respond Wed, 05 Aug 2020 05:19:22 +0000 https://malabarinews.com/?post_type=news&p=88369 തിരൂരങ്ങാടി:  മൂന്നിയൂര്‍ പാറക്കാവ് അങ്ങാടിയില്‍ മധ്യവയസ്‌ക്കന്‍ കുഴഞ്ഞു വീണുമരിച്ചു. പാറക്കാവ് സ്വദേശി ചാന്ത് വീട്ടില്‍ യഹ്യ(59) ആണ് മരിച്ചത്. തിങ്കളാഴച് വൈകീട്ടോടെയാണ് സംഭവം. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലാണ് കോവിഡ് പരിശോധന നടത്തും. തുടര്‍ന്ന് ചെനക്കല്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ മറവ് ചെയ്യും. ഭാര്യ ഫാത്തിമക്കുട്ടി, മക്കള്‍ ഫിറോസ്, റാഫി, ഫസീല, സല്‍മത്ത് മരുമക്കള്‍; അബ്ദുറഹ്മാന്‍ ചെറുമുക്ക് മുഹമ്മദ് കുട്ടി(ചിറമംഗലം) സല്‍മുന്നീസ, മുബശ്ശിറ

The post മൂന്നിയൂരില്‍ അങ്ങാടിയില്‍ മധ്യവയസ്‌ക്കന്‍ കുഴഞ്ഞുവീണ് മരിച്ചു appeared first on malabarinews.com.

]]>
തിരൂരങ്ങാടി:  മൂന്നിയൂര്‍ പാറക്കാവ് അങ്ങാടിയില്‍ മധ്യവയസ്‌ക്കന്‍ കുഴഞ്ഞു വീണുമരിച്ചു. പാറക്കാവ് സ്വദേശി ചാന്ത് വീട്ടില്‍ യഹ്യ(59) ആണ് മരിച്ചത്. തിങ്കളാഴച് വൈകീട്ടോടെയാണ് സംഭവം.
മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലാണ് കോവിഡ് പരിശോധന നടത്തും. തുടര്‍ന്ന് ചെനക്കല്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ മറവ് ചെയ്യും.

ഭാര്യ ഫാത്തിമക്കുട്ടി, മക്കള്‍ ഫിറോസ്, റാഫി, ഫസീല, സല്‍മത്ത്
മരുമക്കള്‍; അബ്ദുറഹ്മാന്‍ ചെറുമുക്ക് മുഹമ്മദ് കുട്ടി(ചിറമംഗലം) സല്‍മുന്നീസ, മുബശ്ശിറ

The post മൂന്നിയൂരില്‍ അങ്ങാടിയില്‍ മധ്യവയസ്‌ക്കന്‍ കുഴഞ്ഞുവീണ് മരിച്ചു appeared first on malabarinews.com.

]]>
https://malabarinews.com/news/mooniyur-one-obit-news/feed/ 0