യുവാവിന്റെ അപകട മരണം ഡിവൈഎഫ്‌ഐക്കാര്‍ തിരൂരില്‍ റോഡ്‌ ഉപരോധിച്ചു

Untitled-1 copyതിരൂര്‍ :ചൊവ്വാഴ്‌ച രാവിലെ താഴേപ്പാലത്ത്‌ റോഡുപണിക്കായി കൂട്ടിയിട്ട മെറ്റല്‍കൂനയില്‍ തട്ടി വീണ്‌ ബൈക്ക്‌ യാത്രികന്‍ മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച്‌ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ റോഡുപരോധിച്ചു. അപകടം നടന്ന തിരൂര്‍ താഴേപ്പാലത്താണ്‌ പ്രതിഷേധം നടന്നത്‌.ബൈക്ക്‌ യാത്രികനായ നിറമരുതൂര്‍ കുമാരന്‍പടി സ്വദേശി പ്രമോദാണ്‌ മരിച്ചത്‌

അപകടത്തിന്‌ ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുക, കരാറുകാരനെതിരെ കേസെടുക്കുക, മരിച്ച യുവാവിന്റെ കുടുംബത്തിന്‌ നഷ്ടപരിഹാരം നല്‍കുക എന്നീ ആവിശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം.

താഴേപ്പാലത്ത്‌ അറ്റകുറ്റപ്പണികള്‍ക്കായി മെറ്റല്‍ പരത്തിയിട്ടതും കുഴികളില്‍ ടാര്‍ ഒഴിക്കാതെ കല്ല്‌ നിരത്തിയതുമാണ്‌ അപകടത്തിന്‌ കാരണമെന്ന്‌ സമരക്കാര്‍ പറഞ്ഞു. സ്ഥലത്തെവിടെയും അറ്റകുറ്റപണി നടക്കുന്നതായ സൂചന ബോര്‍ഡുകള്‍ സ്ഥാപിച്ചിരുന്നില്ലെന്നും ഇവര്‍ പറഞ്ഞു.