സാമൂതിരി പികെഎസ് രാജാ അന്തരിച്ചു

zamoorins pks rajaകോഴിക്കോട് :കോഴിക്കോട് സാമുതിരി തിരുവണ്ണൂര്‍ പുതിയകോവിലകത്ത് പികെഎസ് രാജ അന്തരിച്ചു. 94 വയസ്സായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വച്ച് ചൊവ്വാഴ്ച പകല്‍ 2.15 മണിയോടെയായാിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം

വൈറല്‍ പനി പിടപെട്ടതിനെ തുടര്‍ന്ന് തിങ്കളാഴ്ച അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ഐസിയുവിലെക്ക് മാറ്റിയിരുന്നു.

സംസ്‌കാരം ബുധനാഴ്ച രാവിലെ എട്ടുമണിക്ക് കോവിലകം കുടുംബ സ്മശാനത്തില്‍ വച്ച് നടക്കും.

1920 മെയ് 10ന് പാടേരി ശുക്രന്‍ നമ്പൂതിരിപ്പാടിന്റെയും പുതിയകോവിലകം കുട്ടിമ്പാട്ടി തമ്പുരാട്ടിയുടെയും മകനായി ജനിച്ച ചെറിയാനുജന്‍ രാജ തിരുവണ്ണൂര്‍ ബംഗ്ലാവ് റോഡിലെ സൗധം വീട്ടിലാണ് താമസം. കമലാ രാജയാണ് ഭാര്യ മക്കളില്ല.
കോഴിക്കോട്ടെ തളി, വളയനാട് അടക്കം അഞ്ച് സ്പ്യഷല്‍ ഗ്രേഡ് ക്ഷേത്രങ്ങള്‍ സമാതിരിയുടെ സംരക്ഷണയിലാണുള്ളത്