Section

malabari-logo-mobile

അനധികൃത സംസം വെള്ള പാക്ക്‌ വിതരണത്തിനെതിരെ ഹജ്ജ്‌ മന്ത്രാലയം

HIGHLIGHTS : റിയാദ്‌: അനധികൃതമായി തീര്‍ത്താടകര്‍ക്ക്‌ സംസം വെള്ള പാക്കുകള്‍ വിതരണം ചെയ്യുന്നതിനെതിരെ ഹജ്ജ്‌ മന്ത്രാലയം രംഗത്ത്‌. സംസം വെള്ളം അനധികൃതമായി കണ്ടയ്‌...

zam-zam waterറിയാദ്‌: അനധികൃതമായി തീര്‍ത്താടകര്‍ക്ക്‌ സംസം വെള്ള പാക്കുകള്‍ വിതരണം ചെയ്യുന്നതിനെതിരെ ഹജ്ജ്‌ മന്ത്രാലയം രംഗത്ത്‌. സംസം വെള്ളം അനധികൃതമായി കണ്ടയ്‌നറുകളിലാക്കി വതരണം ചെയ്യുന്നത്‌ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ടെന്നും തീര്‍ത്ഥാടകര്‍ ഇതില്‍ വഞ്ചിതരാകരുതെന്നും അധികൃതര്‍ വ്യക്തമാക്കി.

ഉംറ കമ്പനികളോട്‌ തീര്‍ത്ഥാടകര്‍ നാഷണല്‍ വാട്ടര്‍ കമ്പനിയില്‍ നിന്നും മാത്രമേ അംഗീകൃത സംസം ജലം ശേഖരിക്കാന്‍ പാടുള്ളുവെന്ന്‌ അറിയിക്കാന്‍ മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്‌. അതെസമയം അംഗീകരാമില്ലാത്ത സംസം ജല പാക്കുകള്‍ തീര്‍ത്ഥാടകരുടെ വാസസ്ഥലത്ത്‌ വിതരണം ചെയ്യുന്നതിനെതിരെ ഉംറ കമ്പനികള്‍ക്ക്‌ മന്ത്രാലയം കര്‍ശന താക്കീത്‌ നല്‍കിയിട്ടുണ്ട്‌. സത്യാവസ്ഥ അറിയാത്ത തീര്‍ത്ഥാടകര്‍ ഇവ വാങ്ങി ഉപയോഗിക്കുകയാണ്‌.
.
തീര്‍ത്ഥാടകര്‍ക്ക്‌ അഞ്ച്‌ ലിറ്റര്‍ സംസം ജലം വിതരണം ചെയ്യും. സംസം വാട്ടര്‍ ഔട്ട്‌ലെറ്റ്‌ ദിവസവും അയ്യായിരം ക്യുബിക്‌ മീറ്റര്‍ സംസം വാട്ടര്‍ ഉല്‌പാദിപ്പിക്കാന്‍ ശേഷിയുള്ളതാണെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്‌.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!