കള്ളനോട്ടടി: യുവമോര്‍ച്ച നേതാവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി

തൃശ്ശുര്‍ :കള്ളനോട്ടടി കേസില്‍ പോലീസ് അറസ്റ്റ് ചെയ്ത യുവമോര്‍ച്ച നേതാവ് ഏരാച്ചേരി രാകേഷ്, ഇയാളുടെ സഹോദരനും ഒബിസി മോര്‍ച്ച മണ്ഡലം സെക്രട്ടറി രാജീവ് എന്നിവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി ബിജെപി തൃശ്ശൂര്‍ ജില്ലാകമ്മറ്റി.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടി.
ഒപ്പറേഷന്‍ കുബേരയുടെ ഭാഗമായി നടന്ന റെയിഡിലാണ് രാജേഷിന്റെ വീട്ടില്‍ നിന്നും കള്ളനോട്ടട്ടടിക്കുന്ന മിഷനും, നോട്ടുകളും കണ്ടെത്തിയക്. ഒരു ലക്ഷത്തി മുപ്പത്തിഏഴായിരം രൂപയുടെ വ്യാജകറന്‍സികളാണ് റെയിഡില്‍ പിടിച്ചെടുത്തത്. കളര്‍ പ്രിന്റര്‍ ഉപയോഗിച്ചാണ് നോട്ടുകള്‍ അടിച്ചത്.

നോട്ട് നിരോധനസമയത്ത് ഇരുമുന്നണികളെയും കള്ളപ്പണമുന്നണികള്‍ എന്ന് പറഞ്ഞ് ബിജെപി നേതാവ് ശോഭാസുരേന്ദ്രന്‍ നടത്തിയ യാത്രയുടെ മതിലകം മേഖലയിലെ പ്രധാന സംഘാടകനായിരുന്നു രാകേഷ്.
ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.