യൂട്യൂബ് നിരോധിച്ച് 10 രാജ്യങ്ങള്‍

കാരണം ഇസ്ലാമിക് വിരുദ്ധ സിനിമ മുതല്‍ സൂപ്പര്‍ മോഡലിന്റെ വീഡിയോ വരെ

download (1)ലോകമൊട്ടുക്കുള്ള ജനങ്ങള്‍ വാര്‍ത്തക്കും, വിനോദത്തിനും, വിജ്ഞാനത്തിനും വേണ്ടി വിവിധ മേഖലയിലുള്ള വീഡിയോകള്‍ കാണാനും ഷെയര്‍ ചെയ്യാനും ആശ്രയിക്കുന്ന യൂട്യൂബിനെ 10 രാജ്യങ്ങള്‍ താല്‍ക്കാലികമായി നിരോധിച്ചിരിക്കുന്നു. ബ്രസീല്‍, തുര്‍ക്കി, ജര്‍മ്മനി, ലിബിയ, തായ്‌ലന്റ്, തുര്‍ക്ക്‌മെനിസ്ഥാന്‍, ചൈന,നോര്‍ത്ത് കൊറിയ, ഇറാന്‍, പാകിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളാണ് വീഡിയോ ഷെയറിങ് വെബ്‌സൈറ്റായ യൂട്യൂബിനെ നിരോധിച്ചിരിക്കുന്നത്. ബ്രസീലില്‍ യൂട്യൂബ് നിരോധനത്തിന് ഇടയാക്കിയത് ഇവിടത്തെ സൂപ്പര്‍മോഡലായ ഡാറിയേല സിക്കാറെലിക്കെതിരെ വന്ന കോടതി വിധിയെ തുടര്‍ന്ന് 2007 ലാണ്. ഡാനിയേലയും കാമുകനും ഒന്നിച്ചുള്ള വീഡിയോ യൂട്യൂബില്‍ പ്രചരിക്കുകയും ഇതേ തുടര്‍ന്ന് ഡാനിയേല ഈ വീഡിയോ നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ട് ഹര്‍ജി നല്‍കി. തുടര്‍ന്ന് താല്‍ക്കാലികമായി രാജ്യത്ത് യൂട്യൂബ് ബ്ലോക് ചെയ്യാന്‍ കോടതി വിധി വരികയായിരുന്നു.

തുര്‍ക്കിയില്‍ ജനങ്ങളെ അപമാനിച്ച വീഡിയോയെ തുടര്‍ന്നാണ് 2007 – 2010 വര്‍ഷങ്ങളില്‍ യൂട്യൂബ് നിരോധിക്കുന്നത്. കൂടാതെ ഇന്റര്‍നെറ്റിലൂടെ ചില അഴിമതി പുറത്തുവന്നതിനെ തുടര്‍ന്ന് യൂട്യൂബ് നിരോധിക്കുമെന്ന് നിലവിലെ തുര്‍ക്കി പ്രധാനമന്ത്രി സൂചന നല്‍കിയിട്ടുണ്ട്.

ജര്‍മ്മനിയില്‍ അവകാശങ്ങളെ കുറിച്ച് വിവാദമുണ്ടാക്കിയ ഗാനരംഗങ്ങളടങ്ങിയ വീഡിയോ ക്ലിപ്പുകള്‍ 2009 ല്‍ നീക്കം ചെയ്തു.

ലിബിയയില്‍ ഗദ്ദാഫിയുടെ കുടുംബത്തെയും പാര്‍ട്ടികളെയും ഉള്‍പ്പെടുത്തികൊണ്ടുള്ള വീഡിയോകള്‍ അപ്‌ലോഡ് ചെയ്തതിനെ തുടര്‍ന്ന് 2010 ല്‍ യൂട്യൂബ് നിരോധിക്കുകയായിരുന്നു. എന്നാല്‍ 2011 ല്‍ ഗദ്ദാഫിയെ ബഹിഷ്‌കരിച്ചതിനെ തുടര്‍ന്ന് നിരോധനം പിന്‍വലിക്കുകയായിരുന്നു.

തായ്‌ലന്റില്‍ രാജാവിന്റെ വിരൂപമായ ഫോട്ടോകളടങ്ങിയ സ്ലൈഡ്‌ഷോ വീഡിയോ പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്ന് 5 മാസത്തോളം യൂട്യൂബ് നിരോധിക്കുകയായിരുന്നു. 2007 ലാണ് സംഭവം.

തുര്‍ക്ക്‌മെനിസ്ഥാനില്‍ 2009ലാണ് യാതൊരു ഔദേ്യാഗിക പ്രഖ്യാപനമോ വിശദീകരണമോ നല്‍കാതെ യൂട്യൂബ് നിരോധിച്ചത്. രാജ്യത്തെ ഒരേയൊരു ഐസ്എപി ആണ് യൂട്യൂബ് ബ്ലോക്ക് ചെയ്തത്. ഇതേ തുടര്‍ന്ന് സ്വദേശികള്‍ക്ക് ഇന്‍ര്‍നെറ്റ് കഫയില്‍ നിന്നും ഇന്റര്‍നെറ്റ് ഉപയോഗിക്കണമെങ്കില്‍ പോലും പാസ്‌പോര്‍ട്ട് സഹിതമുള്ള രേഖകള്‍ സമര്‍പ്പിക്കണമായിരുന്നു. ചൈനയിലാകട്ടെ അശ്ലീല ചുവയുള്ള വീഡിയോകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി 2009 മുതല്‍ യൂട്യൂബിനെയും ബ്ലോക്ക് ചെയ്തിരിക്കുകയാണ്.

നോര്‍ത്ത് കൊറിയയിലെ ചിലയിടങ്ങളില്‍ മാത്രമേ ഇന്റര്‍നെറ്റ് ലഭിക്കുകയൊള്ളൂ. ഇന്റര്‍നെറ്റ് ഉപയോഗിക്കണമെങ്കില്‍ ക്വോംഗ്‌മ്യോംഗ എന്ന പേരുള്ള നാഷണല്‍ ഇന്റര്‍നെറ്റ് കാര്‍ഡ് കൈവശം വെക്കണം.

അതേസമയം ഇറാനില്‍ 2009 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ശേഷമാണ് യൂട്യൂബ് ഉപയോഗത്തിന് വിലക്ക് വീണത്.

പാകിസ്ഥാനില്‍ ഇന്നസെന്റ്‌സ് ഓഫ് മുസ്ലീംസ് എന്ന സിനിമയുടെ വിവാദത്തെ തുടര്‍ന്നാണ് 2012 ല്‍ യൂട്യൂബ് ബ്ലോക്ക് ചെയ്തത്.