കരിപ്പുരില്‍ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി

കുണ്ടോട്ടി:  കരിപ്പുര്‍ വിമാനത്താവളത്തില്‍ വിമാനമിറങ്ങിയ മുഖ്യമന്ത്രി പിണറായി വിജയനെ യുത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. ബുധനാഴ്ച രാത്രി 9 മണിയോടെ വിമാനത്താവളത്തിന് പുറത്തുവെച്ചായിരുന്നു കരിങ്കൊടി പ്രതിഷേധം
യുത്ത് കോണ്‍ഗ്രസ്സ് മലപ്പുറം പാര്‍ലിമെന്ററി കമ്മറ്റി പ്രസിഡന്റ് റിയാസ് മുക്കോളിയുടെ നേതൃത്വത്തില്‍ എത്തിയ പ്രവര്‍ത്തകരാണ് കരിങ്കൊടി കാണിച്ചത്. സ്വാശ്രയ വിഷയത്തിലെ സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധം. പ്രവര്‍ത്തകരെഉടന്‍ തന്നെ പോലീസ് തളളിനീക്കി..