തിരൂരങ്ങാടിയില്‍ കടലുണ്ടിപുഴയില്‍ കുളിക്കാനിറങ്ങിയ യുവാക്കളില്‍ ഒരാള്‍ മുങ്ങിമരിച്ചു

. സഹോദരന് വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു.
തിരൂരങ്ങാടി : തിരൂരങ്ങാടി പനമ്പുഴക്ക് സമീപം കടലുണ്ടി പുഴയില്‍ കുളിക്കനാറിങ്ങിയ സഹോദരങ്ങളില്‍ ഒരാള്‍ മുങ്ങിമരിച്ചു. ഫറോക്ക് മണ്ണൂര്‍ സ്വദേശി ചെറുമൂലി നൂറുദ്ധീന്റെ മകന്‍ അനസ്(24)ആണ് മരിച്ചത്. വെള്ളത്തില്‍ കാണാതായ സഹോദരന്‍ നാജിഹ്(21)ന് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.

വൈകീട്ട് ആറരയോടെയാണ് അപകടമുണ്ടായത്
തിരൂരങ്ങാടി ചന്തപ്പടിയിലുള്ള ഉമ്മവീട്ടില്‍ നിന്ന് ഇരുവരും ഉമ്മ മെഹബൂബയോടൊപ്പം കുളിക്കാന്‍ പനമ്പുഴ പാലത്തിന് താഴെയുള്ള കടവിലെത്തിയതായിരുന്നു. കുളിക്കുന്നതിനിടെ നാജിഹ് അപകടത്തില്‍പ്പെടുകയായിരുന്നു. ഇയാളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അനസും, ഉമ്മ മെഹബൂബയും വെള്ളത്തില്‍ മുങ്ങിപ്പോയി. നിലവിളി കേട്ട് ഓടിക്കുടിയ നാട്ടുകാര്‍ മെഹബൂബയെയും, അനസിനെയും രക്ഷിച്ച് ആശുപത്രിയില്‍ എത്തിച്ചു. പക്ഷേ അനസ് ആശുപത്രിയില്‍ എത്തുന്നതിന് മുമ്പ് മരണമടയുകയായിരുന്നു.

വിദേശത്ത് ജോലി ചെയ്യുന്ന അനസ് ഈയടുത്താണ് നാട്ടിലെത്തിയത്. കാണാതായ നാജിഹ് ഡിഗ്രി വിദ്യാര്‍ത്ഥിയാണ്.

നാട്ടുകാരും പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് ഇപ്പോഴും തിരച്ചില്‍ തുടരുകയാണ്.