ഏആര്‍ നഗറില്‍ കണ്ടെത്തിയ പെണ്‍കുട്ടിയും യൂവാവും കോഴിക്കോട്‌ സ്വദേശികള്‍

തിരൂരങ്ങാടി :കഴിഞ്ഞ ദിവസം ഏആര്‍ നഗറില്‍ കണ്ടെത്തയി ഇരുപതുകാരിയായ പെണ്‍കുട്ടിയും ഒപ്പമുണ്ടായിരുന്ന യൂവാവും കോഴിക്കോട്‌ ജില്ലയില്‍ നിന്ന്‌ കാണാതായവരാണെന്ന്‌ പോലീസ്‌. ബുധനാഴ്‌ച ഉച്ചയോടെയാണ്‌ ഏആര്‍ നഗറില്‍ പെണ്‍കുട്ടിയെ ഒരു യുവാവിനൊപ്പം സംശയാസ്‌പദമായ നിലയില്‍ കണ്ടത്‌. തുടര്‍ന്ന്‌ നാട്ടുകാര്‍ ഇവരെ തടഞ്ഞു വച്ച്‌ പോലീസില്‍ അറിയിക്കുകയായിരുന്നു.

തുടര്‍ന്ന്‌ പോലീസ്‌ ഇവരെ സ്‌റ്റേഷനിലെത്തിച്ച്‌ നടത്തിയ ചോദ്യം ചെയ്യലിലാണ്‌ പെണ്‍കുട്ടി എലത്തൂര്‍ സ്വദേശിനിയാണെന്നും വീടുവിട്ടിറങ്ങിയതാണെന്നും മനസ്സിലാകുന്നത്‌. പെണ്‍കുട്ടിയെ കാണാനില്ലെന്ന്‌ കാണിച്ച്‌ ബന്ധുക്കള്‍ എലത്തൂര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. കഴിഞ്ഞ വെള്ളിയാഴ്‌ച മുതലാണ്‌ പെണ്‍കുട്ടിയെ കാണാതാകുന്നത്‌

പോണ്‍കുട്ടിക്കൊപ്പുമുണ്ടായിരുന്ന യുവാവ്‌ വടകര സ്വദേശിയാണ്‌. പെണ്‍ുകുട്ടിയുടെ വിവാഹം മറ്റൊരാളുമായി നിശ്ചയിച്ചിരിക്കുകയാണ്‌.