തിരൂരില്‍ യുവാവ്‌ ഷോക്കേറ്റു മരിച്ചു

subinതിരൂര്‍ ജോലിക്കിടെ ഇലക്ട്രീഷനായ യുവാവ്‌ ഷോക്കേറ്റു മരിച്ചു തിരൂര്‍ മുട്ടന്നൂര്‍ കാട്ടിപ്പറമ്പില്‍ സുബ്രഹ്മണ്യന്റെ മകന്‍ സുബിന്‍ ആണ്‌ മരിച്ചത്‌. സുബിന്‌ 18 വയസ്സാണ്‌ പ്രായം ചൊവ്വാഴ്‌ച കാലത്ത്‌ ഒമ്പതര മണിയോടെ പുറത്തുര്‍ കുറുമ്പടി അങ്ങാടിക്ക്‌ സമീപമുള്ള ഒരു വീട്ടില്‍ ജോലിി ചെയ്യവേയാണ്‌ സുബിന്‌ ഷോക്കേറ്റത്‌.
ഉടനെ തന്നെ ഒപ്പം ജോലി ചെയ്യുന്നവര്‍ സുബിനെ തൊട്ടടുത്ത ആശുപത്രിയിലെത്തിച്ചെങ്ങിലും ജിവന്‍ രക്ഷിക്കാനായില്ല.
മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പോസ്‌റ്റ്‌മോര്‍ട്ടത്തിന്‌ ശേഷം വീട്ടു വളപ്പില്‍ സംസ്‌ക്കരിച്ചു.
മാതവാ വിജയ, സുജിന്‍, ജിഷിന്‍ എന്നിവര്‍ സഹോദരങ്ങളാണ്‌.