മസ്‌ക്കറ്റില്‍ മരിച്ച പരപ്പനങ്ങാടി സ്വദേശിയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിച്ച് സംസ്‌ക്കരിക്കും

പരപ്പനങ്ങാടി:മസ്ക്കത്തില്‍ വെച്ച് ആസിഡ്ദേഹത്ത് തട്ടി പൊള്ളലേറ്റു൦ ഉള്ളില്‍ചെന്നും  ദേഹത്ത് തട്ടി പൊള്ളലേറ്റ നിലയിലും  മരിച്ച പരപ്പനങ്ങാടിയിലെ വളപ്പില്‍ നെല്ലിക്കാട്ട് ദയാനന്ദന്‍റെ(34)മൃതദേഹം ഇന്ന് (വ്യാഴം) നാട്ടിലെത്തും.

കരിപ്പൂര്‍ വഴി രാവിലെ ഏഴുമണിയോടെ കൊണ്ടുവരുന്ന  മൃതദേഹം വീട്ടുവളപ്പില്‍  സംസ്കരിക്കും.കഴിഞ്ഞ മാസം ഇരുപത്തിമൂന്നിനാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച വിവരം ബന്ധുക്കളെ അറിയിച്ചത്.

ഇയാള്‍ ജോലി ചെയ്ത സ്ഥാപനം നടത്തിപ്പുകാരനായ പരപ്പനങ്ങാടി ചിറമംഗലം സ്വദേശി അജയനും ആസിഡ് ദേഹത്ത് വീണ് പരിക്കുണ്ട്. ഇവര്‍ തമ്മിലുള്ള അഭിപ്രായ ഭിന്നതയാണ് സംഭവത്തിനു പിന്നിലെന്നാണ് കരുതുന്നത്.

മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ടു ദയാനന്ദന്റെ ബന്ധുക്കള്‍ പരാതിനല്‍കിയിട്ടുണ്ട്