മലയാളി നടിയെ ശല്യം ചെയ്തതിന് യുവാവ് അറസ്റ്റില്‍

ബംഗളൂരു മലയാളി സിനിമാ നടിയും അവതാരികയുമായ റെബാ മോണിക്ക ജോണിനെ നിരന്തരം ശല്യം ചെയ്‌തെന്ന പരാതിയില്‍ യൂവാവ് അറസ്റ്റില്‍. ബംഗളൂരു ഇലക്ട്രോണിക് സിറ്റി സ്വദേശി ഫ്രാങ്ക്‌ളിന്‍ വിസിലിനെയാണ് മഡിവാള പോലീസ് അറസ്റ്റ്‌ചെയ്തത്. വിവാഹം കഴിക്കണമെന്നാവിശ്യപ്പെട്ട് ഇയാള്‍ നടിയെ കുറച്ചുകാലമായി ശല്യപ്പെടുത്തുന്നതായാണ് പാരാതി.

ഞായറാഴ്ചകളില്‍ മഡിവാളയിലെ പള്ളിയില്‍ പ്രാര്‍ത്ഥനക്കായി പോകുമ്പോള്‍ പിറകെ നടന്ന് ശല്യം ചെയ്യുന്നതായും തന്റെ ഫോണ്‍ നമ്പറിലേക്ക് സ്ഥിരമായി മെസേജ് അയക്കുന്നുവെന്നുമാണ് പരാതി. വിവാഹം കഴിക്കണമെന്നാവിശ്യപ്പെട്ടാണ് മെസേജുകളില്‍ ഭുരിപക്ഷവും. പലതവണ താക്കീത് ചെയ്തിട്ടും യൂവാവ് പിന്‍വാങ്ങാന്‍ കൂട്ടാക്കിയില്ലെന്നും പരാതിയില്‍ പറയുന്നു.

2016ല്‍ പുറത്തിറങ്ങിയ ജേക്കബ്ബിന്റെ സ്വര്‍ഗ്ഗരാജ്യത്തിലുടെയാണ് അവതാരികയായിരുന്ന റേബ മലയാളസിനമയിലെത്തുന്നത്.