തേഞ്ഞിപ്പലത്ത് ഉറങ്ങിക്കിടന്ന യുവതിയെ മാനഭംഗപ്പെടുത്താന്‍ ശ്രമം: യുവാവ് അറസ്റ്റില്‍

തേഞ്ഞിപ്പലം അര്‍ദ്ധരാത്രിയില്‍ വീട്ടില്‍ കയറി, ഉറങ്ങിക്കിടന്ന യുവതിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. പുത്തൂര്‍ പള്ളിക്കല്‍ പീടികകണ്ടി രതീഷ്(28) ആണ് അറസ്റ്റിലായത്.

കഴിഞ്ഞ 23നാണ് സംഭവം നടന്നതെന്ന്. സംഭവത്തെ പറ്റി പോലീസ് പറയുന്നതെങ്ങിനെ. ഇരുപത്തിയെട്ടുകാരിയായ പട്ടികജാതി യുവതിയും കുടുംബവും താമസിക്കുന്ന അടച്ചുറപ്പില്ലാത്ത വീടിന്റെ വാതിലിന്റെ പൂട്ട് തകര്‍ത്താണ് പ്രതി വീടിനകത്ത് കയറിയത്.
പ്രതി യുവതി കിടക്കുന്ന മുറിയിലെത്തിയെങ്ങിലും ശബ്ദം കേട്ട് യുവതി ബഹളം വെച്ചതോടെ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു.

നേരത്തെ ഈ യുവതിയുടെ സഹോദരിയുടെനേരേയും ഇയാള്‍ പീഡനശ്രമം നടത്തിയതായും പരാതിയുണ്ട്.

വീട്ടില്‍ അതിക്രമിച്ചുകയറിയതിനും പട്ടികജാതി വിഭാഗത്തില്‍ പെട്ട യുവതിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചതിനും എതിരെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് ഇയാളെ തേഞ്ഞിപ്പലം പോലീസ് അറസ്റ്റ്‌ചെയ്തത്.

മഞ്ചേര കോടതിയില്‍ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക് റിമാന്റ്‌ചെയ്തു.