ആത്മഹത്യശ്രമത്തിനിടെ നാട്ടുകാര്‍ രക്ഷപ്പെടുത്തിയ യുവതിയും പെണ്‍കുട്ടിയും മഹിളാമന്ദിരത്തിലേക്ക്‌

പരപ്പനങ്ങാടി: തിങ്കളാഴ്‌ച അര്‍ദ്ധരാത്രി പരപ്പനങ്ങാടി റെയില്‍വേ ട്രാക്കില്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ നാട്ടുകാര്‍ രക്ഷപ്പെടുത്തിയ യുവതിയും, പതിനേഴുകാരിയും വീട്ടുകാര്‍ക്കൊപ്പം പോകാന്‍ തയ്യാറായില്ല. ഇതെ തുടര്‍ന്ന്‌ പോലീസ്‌ യുവതിയെ തവനൂരിലെ മഹിളാമന്ദിരത്തിലേക്കും പെണ്‍കുട്ടിയെ ജുവനൈല്‍ ഹോമിലേക്കും മാറ്റി. പാലക്കാട്‌ നെമാറ സ്വദേശി സുമ(25) ഇവരുടെ ബന്ധുകൂടിയായ പതിനേഴുകാരി പെണ്‍കുട്ടിയെയുമാണ്‌ ഇന്നലെ നാട്ടുകാര്‍ രക്ഷപ്പെടുത്തി പോലീസിലേല്‍പ്പിച്ചത്‌.

പോലീസ്‌ വിവരമറിയിച്ചതിനെ തുടര്‍ന്ന്‌ ഇന്ന്‌ രാവിലെയോടെ രക്ഷിതാക്കള്‍ പോലീസ്‌ സ്‌റ്റേഷനില്‍ എത്തിയെങ്കിലും ഇവരോടൊപ്പം പോകാന്‍ തയ്യാറല്ലെന്ന്‌ ഇരുവരും തയ്യാറായില്ല.

ഇന്നലെ രാത്രി പതിനൊന്നുമണിയോടെ പരപ്പനങ്ങാടി ചുടലപ്പറമ്പിനടുത്ത്‌ റെയില്‍വേ ട്രാക്കില്‍ ആത്മഹത്യക്ക്‌ ശ്രമിക്കുന്നതിനിടയിലാണ്‌ നാട്ടുകാര്‍ ഇവരെ രക്ഷപ്പെടുത്തിയത്‌.

പെണ്‍കുട്ടിയെ പഠിക്കാന്‍ അനുവദിക്കാതെ വിവാഹം കഴിച്ചയപ്പിക്കാന്‍ ശ്രമിച്ചതാണ്‌ ഇരുവരെയും നാടുവിടാനും ആത്മഹത്യക്ക്‌ പ്രേരിപ്പിച്ചതെന്നുമാണ്‌ ഇവര്‍ പോലീസിനു നല്‍കിയിരിക്കുന്ന മൊഴി. യുവതി വിവാഹിതയും അഞ്ചുവയസ്സുള്ള കുട്ടിയുടെ മാതാവുമാണ്‌.

ആത്മഹത്യ ചെയ്യാന്‍ റെയില്‍പാളത്തില്‍ കിടന്ന യുവതിയേയും പെണ്‍കുട്ടിയേയും നാട്ടുകാര്‍ രക്ഷിച്ചു  click here

 

Related Articles