വിദ്യാര്‍ത്ഥിനികളോട് അപമര്യാദ : യൂവാവ് പിടിയില്‍

തിരൂരങ്ങാടി : മൂന്നിയുര്‍ സ്‌കൂള്‍ പരിസരത്ത് വെച്ച് വിദ്യാര്‍ത്ഥിനികളോട് മോശമായി പെരുമാറിയ യുവാവിനെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു. പരപ്പനങ്ങാടി പാലത്തിങ്ങല്‍ സ്വദേശിയാണ് പിടിയിലായത്.
മുന്നിയൂര്‍ ആലിന്‍ചുവട്ടില്‍ വെച്ചാണ് വിദ്യാര്‍ത്ഥിനികളോട് അപമര്യാദയായി പെരുമാറിയത്. ചൊവ്വാഴ്ചയും ഇയാള്‍ ഇത്തരത്തില്‍ പെരുമാറിയതായി പരാതിയുയര്‍ന്നിരുന്നു. ബുധനാഴ്ച രാവിലെ വീണ്ടും സ്ഥലത്തെത്തി പെണ്‍കുട്ടികളുടെ നേര തിരിഞ്ഞപ്പോഴാണ് നാട്ടുകാരിടപെട്ടത്.
തുടര്‍ന്ന പെണ്‍കുട്ടികളുടെ പരാതി പ്രകാരം തിരൂരങ്ങാടി പോലീസ് കേസെടുത്തു.