യോഗി ആദിത്യനാഥ്​ ഇന്ന്​ സത്യപ്രതിജ്​ഞ ​ചെയ്യും

ലഖ്‌നോ: ഉത്തർപ്രദേശ്​ മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ്​ ഇന്ന്​ സത്യപ്രതിജ്​ഞ ​ചെയ്യും. ഉച്ചക്ക്​ രണ്ടേകാലിനായിരിക്കും സത്യപ്രതിജ്​ഞ. പ്രധാനമന്ത്രി നരേന്ദ്രമോദിയും ബി.ജെ.പി ദേശീയാധ്യക്ഷൻ അമിത്​ ഷായും ചടങ്ങിൽ പ​​െങ്കടുക്കും.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വികസനമന്ത്രം പിന്തുടരുമെന്ന്​ രാജ്​ഭവനിൽ മാധ്യമപ്രവർത്തകരെ കണ്ട നിയുക്ത മുഖ്യമന്ത്രി യോഗി ആദിത്യനാഥ്പറഞ്ഞു. ‘എല്ലാവര്‍ക്കുമൊപ്പം, ഏവരുടെയും വികസനം’ എന്ന മോദിയുടെ മുദ്രാവാക്യത്തിലൂടെ സംസ്ഥാനത്തി​െൻറ സമഗ്രവികസനമാണ് താന്‍ ലക്ഷ്യമിടുന്നതെന്നും അ​ദ്ദേഹം കൂട്ടിച്ചേർത്തു.

ഖോരക്പൂരില്‍ നിന്നുള്ള ലോക്‌സഭാംഗമാണ് തീവ്ര ഹിന്ദുത്വ നിലപാടുകാരനായ ആദിത്യനാഥ്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കേശവ് പ്രസാദ് മൗര്യ, ലഖ്നോ മേയര്‍ ദിനേശ് ശര്‍മ എന്നിവര്‍ സംസ്ഥാനത്തെ ഉപമുഖ്യമന്ത്രിമാരാകും.