Section

malabari-logo-mobile

യാദവും ഭൂഷനും ആപ്പിനെ തോത്പിക്കാന്‍ ശ്രമിച്ചുവെന്ന്

HIGHLIGHTS : ന്യൂ ഡല്‍ഹി: രാഷ്ട്രീയകാര്യ സമിതിയില്‍ നിന്ന് പുറത്താക്കപ്പെട്ട ആം ആദ്മി സ്ഥാപക നേതാക്കളായ പ്രശാന്ത് ഭൂഷനും യോഗേന്ദ്ര യാദവിനും ഏതിരെ രൂക്ഷ വിമര്‍ശന...

yogendra-yadavന്യൂ ഡല്‍ഹി: രാഷ്ട്രീയകാര്യ സമിതിയില്‍ നിന്ന് പുറത്താക്കപ്പെട്ട ആം ആദ്മി സ്ഥാപക നേതാക്കളായ പ്രശാന്ത് ഭൂഷനും യോഗേന്ദ്ര യാദവിനും ഏതിരെ രൂക്ഷ വിമര്‍ശനവുമായി പാര്‍ട്ടി നേതാക്കള്‍. ഡല്‍ഹിയില്‍ അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ തോല്‍പിക്കാന്‍ യാദവും ഭൂഷണും ശ്രമിച്ചുവെന്ന് എ എ പി പ്രസ്താവനയില്‍ ആരോപിച്ചു. ഇവരെ കൂടാതെ ശാന്തിഭൂഷണും പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്നാണ് പ്രസ്താവനയിലെ ആരോപണം.

ശാന്തി ഭൂഷണും പ്രശാന്ത് ഭൂഷണും ചേര്‍ന്ന് പാര്‍ട്ടിക്കെതിരെ ദേശീയ മാദ്ധ്യമങ്ങളില്‍ വാര്‍ത്ത നല്‍കി. ആം ആദ്മി പാര്‍ട്ടി വിട്ടവരുടെ സംഘടനയായ അവാമിന്റെ ആരോപണങ്ങളെ പരസ്യമായി പിന്തുണച്ചുവെന്നും എ എ പി പ്രസ്താവനയില്‍ പറയുന്നു.

sameeksha-malabarinews

ഡല്‍ഹിയില്‍ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെ ഒരു പാഠം പഠിപ്പിക്കണം. അതിനുവേണ്ടി താന്‍ തിരഞ്ഞെടുപ്പില്‍ ആം ആദ്മിക്കു വേണ്ടി പ്രചരണത്തിന് ഇറങ്ങില്ലെന്നും പാര്‍ട്ടി പ്രവര്‍ത്തകരും അങ്ങനെ ചെയ്യണമെന്നും പ്രശാന്ത് ഭൂഷണ്‍ പറഞ്ഞതായും ആം ആദ്മി പുറത്തിറക്കിയ പ്രസ്താവനയില്‍ ആരോപിക്കുന്നുണ്ട്.

ജനങ്ങള്‍ക്ക് മുന്നില്‍ യാദവിന്റേയും ഭൂഷണിന്റേയും മനസിലിരുപ്പ് തുറന്ന് കാണിക്കുകയാണ് ലക്ഷ്യം. പാര്‍ട്ടിയുടെ ഔദ്യോഗിക വക്താവ് അല്ലാതെ മറ്റാരും മാദ്ധ്യമങ്ങളോട് സംസാരിക്കരുതെന്ന് ദേശീയ നിര്‍വാഹക സമിതി തീരുമാനിച്ചതാണ്. എന്നാല്‍ അത് ലംഘിച്ച് യോഗേന്ദ്ര യാദവ് ചില ടെലിവിഷന്‍ ചാനലുകള്‍ക്ക് അഭിമുഖം നല്‍കി ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ ശ്രമിച്ചു എന്നും മുതിര്‍ന്ന നേതാവ് അശുതോഷ് പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!