യോഗാധ്യപക പരിശീലന കോഴ്സ്

3) 200 HRS YOGA TEACHERS TRAINING,പരപ്പനങ്ങാടി:ജീവിത ശൈലീ രോഗങ്ങള്‍ ഇല്ലായ്മ ചെയ്യുന്നതിനും രോഗപ്രതിരോധ ശക്തി വര്‍ദ്ധിപ്പിക്കുന്നതിനും യോഗ ശാസ്ത്രത്തിനുള്ള പ്രാധാന്യം പ്രചരിപ്പിക്കുന്നതിനായി യോഗാധ്യപക

പരിശീലന കോഴ്സ് ആരംഭിക്കുന്നതാണെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.ഈമാസം 25ന് കടലുണ്ടി നഗരം സന്തോഷ്‌ ഫാര്‍മസി ആയുര്‍വേദസ്പെഷ്യാലിറ്റീ ഹോസ്പിറ്റലില്‍ നടക്കുന്ന പരിപാടി ആശുപത്രി എം.ഡി.ഉദ്ഘാടനം ചെയ്യും.യോഗാചാര്യന്‍ സുരേന്ദ്രനാഥ് നേത്രുത്വം നല്‍കും.പത്തുമാസം നീണ്ടു നില്‍ക്കുന്ന കോഴ്സ് വൈകുന്നേരം അഞ്ച് മുതല്‍ എട്ടുമണി വരെയാണ്. പി.ഉണ്ണികൃഷ്ണന്‍,മേച്ചേരി വസുമാസ്ടര്‍,ഡോ:കെ.വിജോയ്,എന്‍.കെ.ഇമ്പിച്ചികോയ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.