യോഗയുടെ സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്തണം. -പി.ഉബൈദുള്ള എം.എല്‍.എ.

മലപ്പുറം: യോഗയുടെ സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്താന്‍ പൊതു സമൂഹം തയ്യാറാവണമെന്ന് പി. ഉബൈദുള്ള എം.എല്‍.എ. പറഞ്ഞു. സംസ്ഥാനം ആരോഗ്യ രംഗത്ത് രാജ്യത്തിന് മാതൃകയാവു രീതിയില്‍ ശ്രദ്ധേയമായ നേട്ടങ്ങളുണ്ടാക്കിയെങ്കിലും അടുത്തകാലത്തായി ഇതിനെ ചോദ്യം ചെയ്യുന്ന രീതിയുലുള്ള വാര്‍ത്തകളാണ് പുറത്ത് വരുന്നത്. ജീവിത ശൈലി രോഗങ്ങള്‍ എല്ലാവരെയും പിടികൂടുന്നു.ഇതിനെ മറിക്കടക്കാനുള്ള ഇടപെടല്‍ യോഗ പോലുള്ള പ്രവര്‍ത്തനങ്ങളിലൂടെ ആസൂത്രണം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. നെഹ്‌റു യുവ കേന്ദ്രയുടെ നേതൃത്വത്തില്‍ നടന്ന അന്താരാഷ്ട്ര യോഗ ദിനത്തിന്റെ ജില്ലാ തല ഉദ്ഘാടനം കോട്ടക്കുന്ന് ഡി.ടി.പി.സി ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു. അദ്ദേഹം. ചടങ്ങില്‍ വി. ഉണ്ണിക്യഷ്ണന്‍ അധ്യക്ഷത വഹിച്ചു.

പരിപാടിയില്‍ ലൈഫ് സ്റ്റെല്‍ യോഗാ സെന്ററിന്റ പരിശീലകന്‍ കെ.മോഹന്‍ദാസ്, പതജ്ഞലി യോഗ മാസ്റ്റര്‍ പി.കെ. പത്മനാഭന്‍ എന്നിവരെ ആദരിച്ചു. യോഗയെ സംബന്ധിച്ചുള്ള വീഡിയോ ഡോക്യുമെന്ററിയും നടത്തി. ലൈഫ് സ്റ്റെല്‍ യോഗാ സെന്ററിന്റ പരിശീലകന്‍ കെ.മോഹന്‍ദാസ് നയിച്ച യോഗ ക്ലാസില്‍ എന്‍.വൈ.കെ.വളണ്ടിയേഴ്‌സ് ഉള്‍പ്പെടെ നിരവധി പേര്‍ പങ്കാളികളായി.

ഡപ്യുട്ടി ഡി.എം. ഒ. ഡോ.ഷിബുലാല്‍,ടൂറിസം ഡപ്യുട്ടി ഡയരക്ടര്‍ കെ.എ.സുന്ദരന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ സി.അയ്യപ്പന്‍, എന്‍.വൈ.കെ അസി. കോഡിനേറ്റര്‍ പി.അസ്മാബി, മലപ്പുറം ബ്ലോക്ക് യൂത്ത് വളണ്ടിയര്‍ സാഹില.സി.എ.എന്നിവര്‍ സംസാരിച്ചു.