Section

malabari-logo-mobile

യെമനില്‍ നിന്ന് 352 ഇന്ത്യക്കാര്‍ മടങ്ങിയെത്തി

HIGHLIGHTS : നെടുമ്പാശേരി: ആഭ്യന്തര കലഹം നടക്കുന്ന യെമനില്‍ നിന്ന് 220 പേരടങ്ങിയ സംഘം പുലര്‍ച്ചെ കൊച്ചിയില്‍ എത്തി. രാത്രി 12.45 നാണ് ജിബോട്ടിയില്‍ നിന്നുള്ള

yemen-bcclനെടുമ്പാശേരി: ആഭ്യന്തര കലഹം നടക്കുന്ന യെമനില്‍ നിന്ന് 220 പേരടങ്ങിയ സംഘം പുലര്‍ച്ചെ കൊച്ചിയില്‍ എത്തി. രാത്രി 12.45 നാണ് ജിബോട്ടിയില്‍ നിന്നുള്ള എയര്‍ ഇന്ത്യയുടെ വിമാനം കൊച്ചിയില്‍ വന്നിറങ്ങിയത്. ഇതില്‍ മൊത്തം 352 ഇന്ത്യക്കാര്‍ ഉണ്ടായിരുന്നു. തമിഴ്‌നാട്ടുകാരും മലയാളികളുമായ 220 പേര്‍ കൊച്ചിയില്‍ ഇറങ്ങി. മറ്റുള്ളവരെ മുംബൈയിലേക്ക് കൊണ്ടൂപോയി.

അതേ സമയം, യെമനില്‍ നിന്നു വരുന്ന ഇന്ത്യാക്കാരെ അവിടന്ന് കൊണ്ടുവരുന്നതിനുള്ള ഔട്ട് പാസിനുവേണ്ടി ബുദ്ധിമുട്ടിപ്പിക്കുന്നതായി പരാതി ഉയര്‍ന്നു. അവിടെ നിന്നും പോരുന്ന ഇന്ത്യാക്കാര്‍ക്ക് യെമന്‍ സര്‍ക്കാരിന്റെ ഔട്ട് പാസ് ലഭിക്കാന്‍ 4,000 മുതല്‍ 10,000 റിയാല്‍ വരെ കൊടുക്കേണ്ടിവന്നുവെന്നാണ് മടങ്ങിയെത്തിയ മലയാളികളുടെ പരാതി.

sameeksha-malabarinews

സാധാരണ നിലയില്‍ സര്‍ക്കാര്‍ സൗജന്യമായി നല്‍കേണ്ടതാണിത്. ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തില്‍ ജീവന്‍ അപായപ്പെടാതിരിക്കാന്‍ ഇത്രയും തുക മുടക്കിയാണ് തങ്ങള്‍ പോന്നതെന്ന് ഇവര്‍ അറിയിച്ചു.

മറ്റാരുടെയും സഹായം ഇക്കാര്യത്തില്‍ ഇതുവരെ ലഭിച്ചിട്ടില്ല. പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടവരില്‍ നിന്നും പതിനായിരം റിയാല്‍ വാങ്ങുന്നുണ്ട്. യെമനില്‍ ആയിരക്കണക്കിന് മലയാളികള്‍ പലഭാഗങ്ങളിലായി ചിതറിക്കിടക്കുന്നുണ്ടെന്ന് ഇവര്‍ അറിയിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!