വിശ്വാസവോട്ട് നേടാനുള്ള സാധ്യത മങ്ങുന്നു: യദൂരിയപ്പ രാജിവെച്ചേക്കും

ബംഗലൂരു : വൈകീട്ട 3.30ന് വിശ്വാസവോട്ടെടുപ്പിന് വേണ്ടി സഭ ചേരുന്നതിന് മുമ്പ് മുഖ്യമന്ത്രി യദ്യൂര്യപ്പ രാജിവെച്ചേക്കുമെന്ന് സൂചന.
ഭൂരിപക്ഷം തെളിയിക്കാനുള്ള സാധ്യത മങ്ങിയതിനാലാണ് ഈ നീക്കം.
സഭാനടപടികള്‍ റിക്കോര്‍ഡ് ചെയ്യണമെന്ന് സുപ്രീംകോടതി നിരീക്ഷിച്ചിട്ടുണ്ട്.

രാജിക്ക് മുന്‍പായി വൈകാരികമായ ഒരു രാജി പ്രസംഗം നടത്താനാണ് യദ്യൂരിയപ്പ തയ്യറെടുക്കുന്നതെന്നും അത്് ബിജെപി ഓഫീസില്‍ തയ്യാറാകുന്നതായാണ് റിപ്പാര്‍ട്ട്.

മാധ്യമങ്ങള്‍ സഭയുടെ നടപടിക്രമങ്ങള്‍ പ്രക്ഷേപണം ചെയ്യുന്ന സാഹചര്യത്തില്‍ വിശ്വാസവോട്ടടുപ്പില്‍ തോറ്റാല്‍ അത് ക്ഷീണം ചെയ്യുമെന്നും, പകരം ആ സമയത്ത് വൈകാരികമായ ഒരു പ്രസംഗം നടത്തിയാല്‍ രണ്ട് ദിവസമായി നടക്കുന്ന രാഷ്ട്രീയ കുതിരക്കച്ചവടനാടകത്തിന്റെ ക്ഷീണം മറയ്ക്കാനാകുമെന്നുമാണ് ബിജെപിയുടെ കണക്കുക്കുട്ടല്‍.
.

Related Articles