യാത്രികരുടെ കൂട്ടായ്‌മ രൂപവത്‌ക്കരിക്കുന്നു

download (1)മലപ്പുറം: ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ കീഴില്‍ യാത്രക്കാരുടെ കൂട്ടായ്‌മ രൂപവത്‌കരിക്കുന്നു. സഞ്ചാര പ്രേമികളായവര്‍ക്ക്‌ കൂട്ടായ്‌മയില്‍ അംഗങ്ങളാവാം. അംഗങ്ങളാവുന്നവര്‍ക്ക്‌ ഡി.ടി.പി.സിയുടെ നേതൃത്വത്തില്‍ വിവിധ പരിപാടികള്‍ നടത്തും.
ജില്ലയിലും പുറത്തമുള്ള സഞ്ചാരികള്‍ക്ക്‌ ഇതില്‍ അംഗങ്ങളാവാം. കൂട്ടായ്‌മയുടെ നേതൃത്വത്തില്‍ മാസത്തിലൊരിക്കലെങ്കിലും യാത്രകള്‍ നടത്തും. അംഗങ്ങളുടെ ഫോട്ടോ പ്രദര്‍ശനത്തിനും മറ്റ്‌ പ്രവര്‍ത്തനത്തിനും ഡി.ടി.പി.സി സഹായം നല്‍കും.
ജില്ലയിലെ ക്ലബ്ബുകള്‍ക്ക്‌ രജിസ്‌ട്രേഷന്‍ നല്‍കാനും ഡി.ടി.പി.സിക്ക്‌ പദ്ധതിയുണ്ട്‌. നെഹ്‌റു യുവകേന്ദ്ര, യുവജനക്ഷേമ ബോര്‍ഡ്‌ എന്നിവയുടെ അംഗീകാരമുള്ള ക്ലബ്ബുകള്‍ക്കാണ്‌ രജിസ്‌ട്രേഷന്‍ നല്‍കുക. രജിസ്‌ട്രേഷന്‍ ലഭിച്ച ക്ലബ്ബുകള്‍ക്കും ഡി.ടി.പി.സിയുടെ നേതൃത്വത്തില്‍ വിവിധ പദ്ധതികള്‍ നടത്തും. ഫോണ്‍ 0483 2731504