യമനില്‍ മൂന്ന് വയസ്സുകാരിയെ ലൈംഗീകമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ യുവാവിന് പരസ്യ വധശിക്ഷ

സനാ: മൂന്ന് വയസുകാരിയെ ലൈംഗീകമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ യുവാവിന് പരസ്യ വധശിക്ഷ നടപ്പിലാക്കി. 41 കാരനായ മുഹമ്മദ് അല്‍ മഗ്‌റബിനെയാണ് പരസ്യമായി വെടിവെച്ച് വധശിക്ഷ നടപ്പാക്കിയത്.

സനയിലെ തഹ്‌റീര്‍ സ്‌ക്വയറില്‍ വെച്ച് നടപ്പാക്കിയ വധശിക്ഷ നടപ്പാക്കുന്നത് കാണാനായി നൂറുകണക്കിനാളുകളാണ് സ്ഥലത്തെത്തിരുന്നത്.

കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ ബന്ധുകള്‍ എന്തെങ്കിലും പ്രശ്‌നമുണ്ടാക്കുമെന്നതിനാല്‍ വന്‍ സുരക്ഷയാണ് ഇവിടെ ഏര്‍പ്പെടുത്തിയിരുന്നത്.