ദേശീയഗാനം ചൊല്ലുമ്പോള്‍ യെദൂരിയപ്പയും ബിജെപി എംഎല്‍എമാരും സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

 ദേശീയഗാനത്തെ അപമാനിച്ചതില്‍ വ്യാപകപ്രതിഷേധം

ബംഗളൂരു:  കര്‍ണാടക നിയമസഭയില്‍ നിന്ന് രാജി പ്രഖ്യാപിച്ച് ഇറങ്ങിപ്പോകുമ്പോള്‍ സഭയില്‍ ഉയര്‍ന്ന ദേശീയഗാനം അവഗണിച്ച് യദൂരിയപ്പയും ബിജെപി എംഎല്‍എമാരും സഭ ദൃശ്യങ്ങള്‍ പുറത്ത്

ദേശീയഗാനം തുടങ്ങുമ്പോള്‍ സന്ദര്‍ശക ഗ്യാലറിയിലുണ്ടായിരുന്ന മുന്‍ മുഖ്യമന്ത്രി ദേവഗൗഡയോട് കുശലം പറഞ്ഞ് നടന്നുനീങ്ങുകയായിരുന്നു യദൂരിയപ്പയുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ യുട്യൂബിലുടെയും സോഷ്യല്‍മീഡിയയിലൂടെയും പ്രചരിക്കു്ന്നത്

ആഹ്ലാദപ്രകടനത്തിലായിരുന്ന ജെഡിഎസ്, കോണ്‍ഗ്രസ് എംഎല്‍എമാര്‍ ദേശീയഗാനം കേട്ട് എഴുന്നേറ്റ് നില്‍ക്കുമ്പോഴായിരുന്നു ബിജെപിയുടെ നേതാക്കള്‍ കൂട്ടത്തോടെ ഇത് അവഗണച്ച് നടന്നുപോയത്.

സഭാനടപടി തത്സമയം പ്രക്ഷേപണം ചെയ്യുന്നതുകാരണം ലോകത്തിന്റെ മുക്കിലും മൂലയിലുമുള്ള ആളുകള്‍ ഇത് നേരിട്ട് കാണുകയും ചെയ്തു ഇതോടെ സോഷ്യല്‍ മീഡയയില്‍ ബിജെപിക്കെതിരെ രൂക്ഷമായ വിമര്‍ശനങ്ങളും ഉയര്‍ന്നുകഴിഞ്ഞു.

കടുത്ത ദേശീയവാദികളാണന്ന് നടിക്കുന്നവര്‍ ദേശീയഗാനത്തെ അപമാനിച്ചിരിക്കുകയാണന്ന ആക്ഷേപമാണ് ഉയര്‍ന്നിരിക്കുന്നത്.