ക്രീസ്മസ് അപ്പൂപ്പനെ വരവേറ്റ് പരപ്പനങ്ങാടി ബിഇഎംഎല്‍പി സ്‌കൂള്‍

bemlpപരപ്പനങ്ങാടി : ക്രിസ്മസ് വെക്കേഷന്‍ തുടങ്ങുന്നതിനു മുന്‍പ് തന്നെ സാന്റാക്ലോസ് അപ്പുപ്പനെത്തിയപ്പോള്‍ കുട്ടികള്‍ക്ക് സന്തോഷവും ആഹ്ലാദവും അണപൊട്ടിയൊഴുകി. പരപ്പനങ്ങാടി ബിഇഎം എല്‍പി സ്‌കൂളിലാണ് പുല്‍ക്കൂടും ക്രിസ്മസ് ട്രീയും, കേക്കുമൊരുക്കിയ കുരന്നുകളെ തേടി ക്രിസ്മസ് അപ്പുപ്പനെത്തിയത്.

വിവിധയിനം കലാപരിപാടികളാണ് വിദ്യാര്‍ത്ഥികളും അധ്യാപകരും ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി സ്‌കൂളിലൊരിക്കിയിരുന്നത്. ആഘോഷചടങ്ങുകള്‍ സിഎസ്‌ഐ സഭാ വര്‍ക്കറും സ്‌കൂള്‍ലോക്കല്‍ മാനേജരുമായ വിഎം രാജു ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ്സ് ലിസ, ഗീത ടീച്ചര്‍ ആഘോഷപരിപാടികള്‍ക്ക് നേതൃത്വം നല്‍കി.