Section

malabari-logo-mobile

ലോകകപ്പ്‌ ക്രിക്കറ്റ്‌: ആറാം തവണ ഏറ്റുമുട്ടിയപ്പോള്‍ ഇന്ത്യക്ക്‌ ആറ്‌ റണ്‍സ്‌ വിജയം

HIGHLIGHTS : ക്രിക്കറ്റ്‌ ലോകത്തെ ചരിത്രം തിരുത്തിയെഴുതാന്‍ പാക്കിസ്ഥാനായില്ല ലോകകപ്പില്‍ ആറാം തവണ ഏറ്റുമുട്ടിയപ്പോഴും പാക്കിസ്ഥാന്‍ ഇന്ത്യയോട്‌ തോറ്റു, ലോകകപ്പ...


India teamഅഡലെയ്ഡ്: ക്രിക്കറ്റ്‌ ലോകത്തെ ചരിത്രം തിരുത്തിയെഴുതാന്‍ പാക്കിസ്ഥാനായില്ല ലോകകപ്പില്‍ ആറാം തവണ ഏറ്റുമുട്ടിയപ്പോഴും പാക്കിസ്ഥാന്‍ ഇന്ത്യയോട്‌ തോറ്റു, 
ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് ജയം. അയല്‍ക്കാരായ പാകിസ്താനെ 77 റണ്‍സിനാണ് ഇന്ത്യ തോല്‍പിച്ചത്. സെഞ്ചുറി നേടിയ വിരാട് കോലി, അര്‍ദ്ധസെഞ്ചുറികള്‍ അടിച്ച ശിഖര്‍ ധവാന്‍, സുരേഷ് റെയ്‌ന എന്നിവരുടെ മികവിലാണ് ഇന്ത്യ പാകിസ്താനെ തോല്‍പിച്ചത്. ബൗളര്‍മാരും ഫീല്‍ഡര്‍മാരും മികച്ച പ്രകടനം പുറത്തെടുത്തു.

Indiaജയിക്കാന്‍ 301 റണ്‍സ് എന്ന ലക്ഷ്യവുമായി ബാറ്റിംഗ് തുടങ്ങിയ പാകിസ്താന് മികച്ച തുടക്കം കിട്ടിയില്ല. സ്‌കോര്‍ 11 റണ്‍സിലെത്തിയപ്പോഴേക്കും അവര്‍ക്ക് ആദ്യവിക്കറ്റ് നഷ്ടമായി. 6 റണ്‍സെടുത്ത യൂനിസ് ഖാനാണ് പുറത്തായത്. പിന്നീട് വന്ന ആരും അധികനേരം പിടിച്ചുനിന്നില്ല. അര്‍ധസെഞ്ചുറി നേടിയ ക്യപ്റ്റന്‍ മിസ്ബാ ഉള്‍ ഹഖ് മാത്രമാണ് പാകിസ്താന്‍ നിരയില്‍ തിളങ്ങിയത്.

sameeksha-malabarinews

ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുത്തു. രോഹിത് ശര്‍മ തുടക്കത്തിലേ പുറത്തായി. പിന്നീട് ശിഖര്‍ ധവാനും വിരാട് കോലിയും ചേര്‍ന്ന് ഇന്ത്യയ്ക്ക് മികച്ച അടിത്തറയിട്ടു. ശിഖര്‍ ധവാന്‍ 73 റണ്‍സും വിരാട് കോലി കോലി 107 റണ്‍സും സുരേഷ് റെയ്‌ന 74 റണ്‍സും അടിച്ചു. പാകിസ്താന് വേണ്ടി സൊഹൈല്‍ ഖാന്‍ 5 വിക്കറ്റ് വീഴ്ത്തി.

ലോകകപ്പില്‍ ഇന്ത്യ ഇതുവരെ പാകിസ്താനോട് തോറ്റിട്ടില്ല. 1992 മുതല്‍ 2015 മുതല്‍ 6 തവണയാണ് ഇരുടീമുകളും പരസ്പരം വന്നത്. 6 തവണയും ഇന്ത്യ ജയിച്ചു. 2015 ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യത്തെ കളിയാണിത്. മികച്ച തുടക്കം കാഴ്ചവെച്ച ഇന്ത്യ കപ്പ് നേടാന്‍ സാധ്യതാ പട്ടികയിലുള്ള ടീമാണ്. സെഞ്ചുറി നേടിയ വിരാട് കോലിയാണ് മാന്‍ ഓഫ് ദ മാച്ച്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!