ലോകകപ്പ്: ഇന്ത്യ ആദ്യം ബാറ്റ് ചെയ്യുന്നു

during the 2015 ICC Cricket World Cup match between India and Paഅഡലെയ്ഡ്: 2015 ലോകകപ്പ് ക്രിക്കറ്റിലെ ആദ്യ മത്സരത്തില്‍ പാകിസ്താനെതിരെ ഇന്ത്യയ്ക്ക് ആദ്യം ബാറ്റിംഗ്. ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ ധോണി ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചു. ലോകകപ്പില്‍ ഇന്ത്യ പാകിസ്താനോട് ഇതുവരെ തോറ്റിട്ടില്ല.

പ്രതീക്ഷിച്ച പോലെ തന്നെ രണ്ട് സ്പിന്നര്‍മാരുമായാണ് ഇന്ത്യ ഇറങ്ങുന്നത്. അശ്വിനും ജഡേജയും. പരിക്ക് ഭേദമാകാത്ത ഭുവനേശ്വര്‍ കുമാര്‍ കളിക്കുന്നില്ല. ഷമി, ഉമേഷ് യാദവ്, മോഹിത് ശര്‍മ എന്നിവരാണ് ഫാസ്റ്റ് ബൗളര്‍മാര്‍. ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ, റെയ്‌ന, രഹാനെ, കോലി എന്നിവരാണ് ബാറ്റ്‌സ്മാന്‍മാര്‍. ബിന്നിക്ക് ടീമില്‍ ഇടം കിട്ടിയില്ല.

കഴിഞ്ഞ ലോകകപ്പില്‍ ഇന്ത്യയുടെ പ്രധാന ശക്തി യുവരാജ് സിംഗിന്റെ ഓള്‍റൗണ്ട് മികവായിരുന്നു. ഇത്തവണ അതില്ല. പകരക്കാരനായി റെയ്‌ന തിളങ്ങും എന്ന പ്രതീക്ഷയിലാണ് ഇന്ത്യന്‍ ആരാധകര്‍. പ്രമുഖ ബൗളര്‍മാരായ ഇഷാന്ത് ശര്‍മയ്ക്കും ഭുവനേശ്വര്‍ കുമാറിനും പരിക്കേറ്റത് ഇന്ത്യയ്ക്ക് തിരിച്ചടിയാകും.

ചില പുറംകാഴ്‌ചകള്‍prv_341d1_1423966188prv_9b051_1423966188prv_cc830_1423966186