അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോള്‍ ഇന്തയില്‍ : കൊച്ചിയും വേദിയാകും

ദില്ലി: fifa worldcup under 17  ഇന്ത്യന്‍ കായികലോകത്തിന് ഇത് ചരിത്രമുഹൂര്‍ത്തം. 2017ലെ അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോള്‍ മത്സരത്തിന് ഇന്ത്യ ആതിഥേയരാകുന്നു. ഫിഫ പ്രസിഡന്റ് സെപ്ബ്ലാറ്ററാണ് ഇന്ത്യന്‍ ഫുട്‌ബോളിന്റെ നാഴികകല്ലാകുന്ന ഈ പ്രഖ്യാപനം നടത്തിയത്.
വേദിക്കായുള്ള അവസാന റൗണ്ടില്‍ ദക്ഷിണാഫ്രിക്ക, ഉസ്‌ബൈക്കിസ്ഥാന്‍, അയര്‍ലാന്റ് എന്നീ രാജ്യങ്ങളെ പിന്തള്ളിയാണ് ഇന്ത്യ ഈ നേട്ടം കരസ്ഥമാക്കിയത്.
കൊച്ച്ി ഒരു വേദിയാകുമെന്നാണ് സൂചന, കൊച്ചിയെ കൂടാതെ ദില്ലി, മുംബൈ, കൊല്‍ക്കത്ത്, ബാംഗ്ലൂര്‍, ഗോവ, പൂന ഗൂവഹാത്തി എന്നി നഗരങ്ങളാണ് വേദിക്കായുള്ള പ്രാഥമിക പരിഗണനയിലുള്ളത്.
ആതിഥേയ രാജ്യം എന്ന നിലയില്‍ ഇന്ത്യക്ക് ഈ ലോകകപ്പില്‍ നേരിട്ട് പങ്കെടുക്കാനാകും

ഒരു വര്‍ഷത്തിലധികമായുള്ള ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്റെ കഠിനപ്രയത്‌നത്തിന്റെ ഫലമായാണ് വേദി ഇന്ത്യക്ക് ലഭിച്ചത്.