Section

malabari-logo-mobile

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളിലൊന്ന്‌ ഖത്തര്‍

HIGHLIGHTS : ദോഹ: ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളിലൊന്നാണ് ഖത്തറെന്ന് റിപ്പോര്‍ട്ട്. ലോകത്തിലെ 158 രാജ്യങ്ങളില്‍ 28-ാം സ്ഥാനമാണ് ഖത്തറിന് 2015ലെ വേള്‍ഡ്...

qatarദോഹ: ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളിലൊന്നാണ് ഖത്തറെന്ന് റിപ്പോര്‍ട്ട്. ലോകത്തിലെ 158 രാജ്യങ്ങളില്‍ 28-ാം സ്ഥാനമാണ് ഖത്തറിന് 2015ലെ വേള്‍ഡ്‌സ് ഹാപ്പിനെസ്സ് റിപ്പോര്‍ട്ട് പ്രകാരമുള്ളത്. റിപ്പോര്‍ട്ടില്‍ സഊദി അറേബ്യയ്ക്ക് 35-ാം സ്ഥാനവും കുവൈത്തിന് 39-ാം സ്ഥാനവുമാണുള്ളത്. ഗള്‍ഫ് രാജ്യങ്ങളില്‍ യു എ ഇക്കാണ് പ്രഥമ സ്ഥാനം. റിപ്പോര്‍ട്ടില്‍ 20-ാം സ്ഥാനത്താണ് യു എ ഇ സ്ഥലം പിടിച്ചിട്ടുള്ളത്. സംതൃപ്ത പട്ടികയില്‍ യു എ ഇ മികച്ച നിലയിലെത്താനുള്ള കാരണം ഭരണാധികാരികളുടെ പ്രഥമ ലക്ഷ്യങ്ങളിലൊന്ന് സംതൃപ്തിയായിരിക്കണമെന്നതാണെന്നാണ് വിലയിരുത്തപ്പെടുന്നത്. 2014 ഡിസംബറില്‍ യു എ ഇ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പറഞ്ഞത് 2021 ദുബൈ പ്ലാനിലെ ആദ്യത്തെ വസ്തുത ജനങ്ങളുടെ സംതൃപ്തിയാണെന്നായിരുന്നു.
സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ആദ്യ സ്ഥാനം സ്വിറ്റ്‌സര്‍ലാന്റിനാണ്. ഐസ്#ലാന്റും ഡന്‍മാര്‍ക്കുമാണ് തുടര്‍ന്നുള്ള സ്ഥാനങ്ങള്‍ നേടിയ രാജ്യങ്ങള്‍. സംതൃപ്തി ഏറ്റവും കുറഞ്ഞ രാജ്യങ്ങളായി എണ്ണപ്പെട്ടത് ആഫ്രിക്കന്‍ രാജ്യങ്ങളായ ബുറുണ്ടിയും ടോഗോയുമാണ്. സംഘര്‍ഷവും പ്രശ്‌നങ്ങളും തുടരുന്നതിനാല്‍ സിറിയക്കും പട്ടികയിലെ അവസാന രാജ്യങ്ങളിലാണ് സ്ഥാനം നേടാനായത്.
പ്രതിശീര്‍ഷ മൊത്തം ആഭ്യന്തര ഉത്പാദനം, ആരോഗ്യവര്‍ഷങ്ങള്‍, സാമൂഹ്യ പിന്തുണ, സര്‍ക്കാരിലുള്ള വിശ്വാസം, തീരുമാനങ്ങളെടുക്കാനുള്ള സ്വാതന്ത്ര്യം, ഉദാരത എന്നിവയെ അടിസ്ഥാനമാക്കിയാണ് സന്തുഷ്ട രാജ്യങ്ങളുടെ പട്ടിക തയ്യാറാക്കിയത്. രസകരമായ വസ്തുത പട്ടികയില്‍ ആദ്യത്തെ 10 സ്ഥാനങ്ങളിലുള്ള രാജ്യങ്ങളുടെ പ്രതിശീര്‍ഷ ആഭ്യന്തര ഉത്പാദനം അവസാനത്തെ 10 രാജ്യങ്ങളേക്കാള്‍ 25 ഇരട്ടിയാണെന്നതാണ്.
2012ല്‍ പുറത്തിറക്കിയ ലോകത്തിലെ സംതൃപ്ത രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ 29-ാം സ്ഥാനവും 2013ല്‍ പ്രസിദ്ധീകരിച്ച പട്ടികയില്‍ 27-ാം സ്ഥാനവുമാണ് നേടിയിരുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!