Section

malabari-logo-mobile

ലോക പുരുഷ ഹാന്റ്ബാളില്‍ ഖത്തര്‍ സെമിയില്‍

HIGHLIGHTS : ദോഹ: ലോക പുരുഷ ഹാന്റ്ബാളില്‍ ഖത്തര്‍ സെമിയില്‍. ലുസൈല്‍ മള്‍ട്ടിപര്‍പ്പസ് ഹാളില്‍ നടന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ശക്തരായ

10422978_10153114818173628_7642065089229784924_nദോഹ: ലോക പുരുഷ ഹാന്റ്ബാളില്‍ ഖത്തര്‍ സെമിയില്‍. ലുസൈല്‍ മള്‍ട്ടിപര്‍പ്പസ് ഹാളില്‍ നടന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ശക്തരായ ജര്‍മ്മനിയെ തകര്‍ത്താണ് രാജ്യത്തിന്റെ മാനംകാത്ത് ഖത്തര്‍ അവസാന നാലിലെത്തിയത്.
ഹാന്റ്ബാളിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഏഷ്യന്‍ ടീം സെമിഫൈനലില്‍ ഇടംകണ്ടെത്തിയത്. 1997ല്‍ ദക്ഷിണകൊറിയ ക്വാര്‍ട്ടറിലെത്തിയതാണ് ഇതിനുമുമ്പ് ഏഷ്യന്‍രാജ്യങ്ങളുടെ ഏറ്റവുംമികച്ച പ്രകടനം. ഓസ്ട്രിയയെ തകര്‍ത്ത് അവസാന എട്ടില്‍ ഇടംപിടിച്ചതോടെ ആ റെക്കോര്‍ഡിനൊപ്പം ഖത്തര്‍ എത്തിയിരുന്നു. ഇന്നലെ ജര്‍മ്മനിയെ മറികടന്നതോടെ പുതിയ ചരിത്രമാണ് ലുസൈല്‍ സ്റ്റേഡിയത്തില്‍ പിറന്നത്.
ഇരുപതാം സ്ഥാനത്തുനിന്നാണ് ഖത്തര്‍ നാലിലേക്ക് കുതിച്ചു കയറിയത്. ജര്‍മനിക്കെതിരെ 26- 24 ആയിരുന്നു ഖത്തറിന്റെ സ്‌കോര്‍.
കഴിഞ്ഞ തവണത്തെ മൂന്നാം സ്ഥാനക്കാരായിരുന്ന ക്രൊയേഷ്യയെ തകര്‍ത്ത് പോളണ്ടും സെമിയില്‍ ഇടംനേടി. കഴിഞ്ഞ തവണ രണ്ടാം റൗണ്ടില്‍ പുറത്തായ പോളണ്ട് ഇത്തവണ അവിശ്വസനീയമായ കുതിപ്പാണ് നടത്തിയത്. 24- 22 എന്ന സ്‌കോറിനായിരുന്നു പോളീഷ് പടയുടെ വിജയം. നാളെ ഉച്ചയ്ക്ക് രണ്ട് മണിക്ക് ലുസൈല്‍ മള്‍ട്ടിപര്‍പ്പസ് ഹാളില്‍ നടക്കുന്ന സെമിഫൈനല്‍ മത്സരത്തില്‍ ഖത്തര്‍ പോളണ്ടിനെ നേരിടും. ഖത്തറിന്റെ സെമിപ്രവേശം ആഹ്ലാദാരവങ്ങളോടെയാണ് കാണികള്‍ വരവേറ്റത്.
കളിയുടെ ആദ്യ മിനിട്ടുകളില്‍ ഇരുടീമുകളും ഒപ്പത്തിനൊപ്പമായിരുന്നെങ്കിലും മത്സരം ഖത്തര്‍ പിടിച്ചടക്കുകയായിരുന്നു. ഖത്തറിന്റെ വിജയം പ്രഖ്യാപിച്ച് അറിയിപ്പ് സ്റ്റേഡിയം അക്ഷരാര്‍ഥത്തില്‍ ഇളകി മറിയുകയായിരുന്നു. വാദ്യഘോഷങ്ങളും ആര്‍പ്പുവിളികളുമായി ഖത്തര്‍ ടീമിന്റെ വിജയം കാണികള്‍ ഏറ്റെടുത്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!