Section

malabari-logo-mobile

ലോകകപ്പ്: ക്രിസ് ഗെയ്‌ലിന് ഇരട്ടസെഞ്ചുറി

HIGHLIGHTS : കാന്‍ബെറ: വെസ്റ്റ് ഇന്‍ഡീസിന്റെ വെടിക്കെട്ട് ഓപ്പണര്‍ ക്രിസ് ഗെയ്‌ലിന് സിംബാബ്‌വെയ്ക്ക് എതിരെ ഇരട്ടസെഞ്ചുറി. 147 പന്തില്‍ 10 ഫോറും 16 സിക്‌സറും സഹി...

Gayleകാന്‍ബെറ: വെസ്റ്റ് ഇന്‍ഡീസിന്റെ വെടിക്കെട്ട് ഓപ്പണര്‍ ക്രിസ് ഗെയ്‌ലിന് സിംബാബ്‌വെയ്ക്ക് എതിരെ ഇരട്ടസെഞ്ചുറി. 147 പന്തില്‍ 10 ഫോറും 16 സിക്‌സറും സഹിതമാണ് ഗെയ്ല്‍ 215 റണ്‍സ് അടിച്ചത്. ലോകകപ്പ് ചരിത്രത്തിലെ ആദ്യത്തെ ഇരട്ടസെഞ്ചുറിയാണ് ഇത്. ദക്ഷിണാഫ്രിക്കയുടെ ഗാരി കിര്‍സ്റ്റന്റെ 188 റണ്‍സായിരുന്നു ലോകകപ്പിലെ ഇതുവരെയുള്ള വ്യക്തിഗത ഉയര്‍ന്ന സ്‌കോര്‍.

ലോകകപ്പിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍, ആദ്യത്തെ ഇരട്ട സെഞ്ചുറി, ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ട് തുടങ്ങി ഒരുപാട് റെക്കോര്‍ഡുകള്‍ വെസ്റ്റ് ഇന്‍ഡീസിന്റെ ഇന്നിംഗ്‌സിനിടയില്‍ പിറന്നു. നിശ്ചിത 50 ഓവര്‍ അവസാനിച്ചപ്പോള്‍ വിന്‍ഡീസിന്റെ സ്‌കോര്‍ 372 റണ്‍സിലെത്തി. അമ്പതാം ഓവറിലെ അവസാന പന്തിലാണ് 215 റണ്‍സെടുത്ത ഗെയ്ല്‍ ഔട്ടായത്.

sameeksha-malabarinews

ഇന്നിംഗ്‌സിന്റെ രണ്ടാമത്തെ പന്തില്‍ വെസ്റ്റ് ഇന്‍ഡീസിന് ആദ്യ വിക്കറ്റ് നഷ്ടമായി. നേരിട്ട രണ്ട്ാമത്തെ പന്തില്‍ തന്നെ ഡ്വെയ്ന്‍ സ്മിത്ത് പന്ന്യങ്കാരയുടെ പന്തില്‍ ക്ലീന്‍ ബൗള്‍ഡാവുകയായിരുന്നു. വണ്‍ഡൗണായി ഇറങ്ങിയ മര്‍ലോണ്‍ സാമുവല്‍സും ക്രിസ് ഗെയ്‌ലും ചേര്‍ന്ന് ബാക്കിയുള്ള 49.4 ഓവറുകളും ബാറ്റ് ചെയ്തു. ഇരുവരും ചേര്‍ന്ന് അടിച്ചെടുത്ത 372 റണ്‍സ് ഏതൊരു വിക്കറ്റിലെയും റെക്കോര്‍ഡ് കൂട്ടുകെട്ടാണ്.

156 പന്തില്‍ 133 റണ്‍സാണ് സാമുവല്‍സ് അടിച്ചത്. ഇതില്‍ 11 ഫോറും 3 സിക്‌സറും പെടും. മോശം ഫോമിനെ തുടര്‍ന്ന് ഗെയ്ല്‍ വിരമിക്കണമെന്ന് ആവശ്യം ഉയരുന്നതിനിടെയാണ് ഗെയ്ല്‍ ഈ ഇന്നിംഗ്‌സ് കളിച്ചത്. ലോകകപ്പിലെ ആദ്യ മത്സരത്തില്‍ അയര്‍ലന്‍ഡിനോട് തോറ്റ വെസ്റ്റ് ഇന്‍ഡീസ് പാകിസ്താനെതിരെ ജയിച്ചിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!