ലോകകപ്പ് ആഘോഷമായി : ബിയര്‍ റേഷനായി

യൂറോപ്പില്‍ ബിയര്‍ക്ഷാമം. ബിയര്‍ നിര്‍മ്മാണത്തിന് അത്യന്താപേക്ഷിതമായ കാര്‍ബഡൈ ഓക്‌സൈഡിന്റെ ക്ഷാമം ബിയര്‍ ബിസിനസ്സിന് വിനയാകുന്നു.
പ്രശസ്ത ഭക്ഷ്യ വിതരണ കമ്പനിയായ ബൂക്കര്‍ കഴിഞ്ഞ ദിവസം മുതല്‍ ബിയര്‍ വിതരണത്തിന്റെ അളവ് കുറച്ചു. സോഫ്റ്റ്ഡ്രിങ്കുകളുടെ നിര്‍മ്മാണത്തിനും കാര്‍ബഡൈ ഓക്‌സൈഡ് ആവിശ്യമാണ്.

മുള്‍മുനയില്‍ നില്‍ക്കുന്ന ലോകകപ്പ് സോക്കര്‍ മത്സരങ്ങള്‍ കാണുന്നവര്‍ കൂടുതലായി ബിയര്‍ വാങ്ങിക്കൂന്നതും വേനല്‍ക്കാലവുമാണ് ബിയറിന്റെ ഉപഭോഗം വര്‍ദ്ധിക്കാനിടയാക്കിയത്.

കൂടുതലായി ബിയറും സോഫ്ട്ഡ്രിങ്ക്‌സും ഉത്പാദിപ്പിക്കാന്‍ തുടങ്ങിയതോടെ കാര്‍ബ ഡൈ ഓക്‌സൈഡിന് ക്ഷാമം ഉണ്ടാവുകയായിരുന്നു. ഇതാണ് ഇപ്പോള്‍ ബിയറിന് റേഷന്‍ ഏര്‍പ്പെടുത്താന്‍ കമ്പനികള്‍ റീട്ടയിലുകാരെ പ്രേരിപ്പിക്കുന്നത്.

പത്ത് ക്യാന്‍ ബിയര്‍ ആവിശ്യപ്പെടുവര്‍ക്ക് അഞ്ച് ക്യാന്‍ നല്‍കാനാണ് ഹോള്‍സെയില്‍ കമ്പനികള്‍ പറയുന്നത്.

മാംസമടക്കമുള്ള ഭക്ഷണപദാര്‍ത്ഥങ്ങള്‍ സംസ്‌കരിച്ച് സൂക്ഷിക്കുതിനും കാര്‍ബ ഡൈ ഓക്‌സൈഡ് ഉപയോഗിക്കുന്നുണ്ട്.

Related Articles