ലോകകപ്പ് കഴിഞ്ഞു;ആരാധകര്‍ ഉയര്‍ത്തിയ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ചോര്‍ന്നൊലിക്കുന്ന വീടുകള്‍ക്ക് മേല്‍ക്കൂര

കോഴിക്കോട്:ലോകകപ്പ് കഴിഞ്ഞതോടെ ബാക്കിയായ ഫ്‌ളക്‌സുകള്‍ ചോര്‍ന്നൊലിക്കുന്ന വീടുകള്‍ക്ക് മേല്‍ക്കൂരയാകന്നു. കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ബ്ലഡ് ഡോണേഴ്‌സ് കേരളയാണ് ഫഌക്‌സുകള്‍ ശേഖരിച്ച് പാവപ്പെട്ടവര്‍ക്ക് എത്തിക്കുന്നത്.  കോഴിക്കോട് കോതി തീരത്തെ മേല്‍ക്കൂര തകര്‍ന്ന വീട് ഫഌക്‌സുകൊണ്ട മേയുകയാണ് ഒരു കൂട്ടം ചെറുപ്പക്കാര്‍.

വെറും ഫഌക്‌സുകളല്ല, ഫുട്‌ബോള്‍ ആരാധകര്‍
പരസ്പരം ട്രോളാനും വെല്ലുവിളിക്കാനും ആയുധമാക്കിയവ. റഷ്യയില്‍ പ്രമുഖര്‍ പുറത്തുപോകുമ്പോള്‍ ബാക്കിയാവുന്ന ഫഌക്‌സുകള്‍ കോഴികള്‍ക്ക് കൂടാകുമെന്നുവരെയായിരുന്നു സോഷ്യല്‍മീഡിയയിലെ പരിഹാസം. എന്നാല്‍ പരിസ്ഥിതിക്ക്  ഭീഷണിയാകുമായിരുന്ന ഈ ഫഌക്‌സുകളുപയോഗിച്ച് ചോര്‍ന്നൊലിക്കുന്ന വീടുകള്‍ക്ക് മേല്‍ക്കൂരയൊരുക്കുകയാണ് കോഴിക്കോട്ടെ ഈ യുവാക്കള്‍.

മറ്റു ജില്ലകളിലും സമാനമായി ഫഌക്‌സ് ശേഖരണം നടക്കുന്നു. കോഴിക്കോട്ടെ ഇക്കായീസ് ഹോട്ടലിലാണ് ഫഌക്‌സുകളെത്തിക്കേണ്ടത്. ആവശ്യമെങ്കില്‍ സംഘം നേരിട്ടെത്തി ശേഖരിക്കും. ഈ മഴക്കാലത്തു തന്നെ ആവശ്യക്കാര്‍ക്ക് ഫഌക്‌സുകളെത്തിക്കാനാണ് തീരുമാനം. വഴിയരികില്‍ തലയുയര്‍ത്തിനിന്ന മെസ്സിയും നെയ്മറും കൃസ്ത്യാനോയും ഈ പെരുമഴക്കാലത്ത് പാവപ്പെട്ടവര്‍ക്ക് തണലാകും.

Related Articles