വെസ്റ്റ് ഇന്‍ഡീസിനെ  തകര്‍ത്ത് ന്യൂസിലന്‍ഡ് സെമിയില്‍

prv_ae566_1426919954വെല്ലിംഗ്ടണ്‍: ലോകകപ്പ് ക്രിക്കറ്റിലെ നാലം ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെ 143 റണ്‍സിന് തകര്‍ത്ത് ന്യൂസിലന്‍ഡ് സെമിയിലെത്തി.

സെമിയില്‍ ദക്ഷിണാഫ്രിക്കയാണ് കീവിസിന്റെ എതിരാളികള്‍. ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 394 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന വിന്‍ഡീസ് 30.3 ഓവറില്‍ 250 റണ്‍സിന് എല്ലാവരും പുറത്തായി. നാല് വിക്കറ്റ് വീഴ്ത്തിയ ട്രെന്‍ഡ് ബോള്‍ട്ടും രണ്ട് വിക്കറ്റ് വീഴ്ത്തിയ വെട്ടോറിയുമാണ് വിന്‍ഡീസിനെ തകര്‍ത്തത്.

നേരത്തെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലന്‍ഡ് നിശ്ചിത 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 393 എന്ന കൂറ്റന്‍ സ്‌കോര്‍ നേടി. ഇരട്ട സെഞ്ച്വറി നേടി പുറത്താവാതെ നിന്ന മാര്‍ട്ടിന്‍ ഗുപ്ടിലി(237) ന്റെ ബാറ്റിംഗായിരുന്നു കീവിസിനെ മികച്ച സ്‌കോറില്‍ എത്തിച്ചത്. 163 പന്തില്‍ 24 ഫോറും 11 സിക്‌സറും പറത്തിയാണ് ഗുപ്ടില്‍ കരിയറിലെ ആദ്യ ഇരട്ട സെഞ്ച്വറി നേടിയത്.

മറുപടി ബാറ്റിംഗിനിറങ്ങിയ വിന്‍ഡീസിനെ കീവിസ് ബൗളര്‍മാര്‍ തകര്‍ത്ത് തരിപ്പണമാക്കി. 33 പന്തില്‍ 61 റണ്‍സെടുത്ത ഗെയില്‍ മാത്രമാണ് വിന്‍ഡീസ് നിരയില്‍ മികച്ച പ്രകടനം നടത്തിയത്.

ഗെയില്‍ ക്രീസിലുണ്ടായിരുന്നപ്പോള്‍ വിന്‍ഡീസ് വിജയപ്രതീക്ഷയും പുലര്‍ത്തിയെങ്കിലും പതിനേഴാമത്തെ ഓവറില്‍ ഗെയില്‍ മടങ്ങിയതോടെ തോടെ വിന്‍ഡീസിന്റെ പോരാട്ടം അവസാനിച്ചു. ബെന്‍ ഹോള്‍ഡര്‍ 42ഉം ജൊനാഥന്‍ കാര്‍ട്ടര്‍ 32ഉം റണ്‍സെടുത്തു. മറ്റുള്ള ബാറ്റ്‌സ്മാന്മാര്‍ അമ്പേ പരാജയപ്പെട്ടതോടെ വിന്‍ഡീസ് തോല്‍വിയിലേക്ക് വീണു.

Related Articles