ഓസ്‌ട്രേലിയയ്‌ക്കെതിരെ പാകിസ്താന് ബാറ്റിംഗ് തകര്‍ച്ച

prv_30e62_1426834629അഡലെയ്ഡ്: ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ പാകിസ്താന് ബാറ്റിംഗ് തകര്‍ച്ച. ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ 49. 5 ഓവറില്‍ 213 റണ്‍സിന് ഓളൗട്ടായി. 4 വിക്കറ്റ് വീഴ്ത്തിയ ഹേസല്‍വുഡാണ് പാകിസ്താന്‍ ബാറ്റ്‌സ്മാന്‍മാരെ തകര്‍ത്തത്. മിച്ചല്‍ സ്റ്റാര്‍ക് രണ്ട് വിക്കറ്റ് വീഴ്ത്തി. 18 വിക്കറ്റുകളോടെ ലോകകപ്പിലെ വിക്കറ്റ് വേട്ടയില്‍ ഒനാമതെത്തി ഇതോടെ സ്റ്റാര്‍ക്.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത പാകിസ്താന് തുടക്കം മുതല്‍ തിരിച്ചടി കിട്ടി. അഞ്ചാമത്തെ ഓവറില്‍ ഓപ്പണര്‍ സര്‍ഫ്രാസ് അഹമ്മദ് പുറത്താകുമ്പോള്‍ സ്‌കോര്‍ബോര്‍ഡില്‍ 20 റണ്‍സ് മാത്രമേ എത്തിയിരുന്നുളളൂ. മറ്റൊരു ഓപ്പണര്‍ അഹ്മദ് ഷെഹ്‌സാദിനെയും ഇതേ സ്‌കോറില്‍ അവര്‍ക്ക് നഷ്ടപ്പെട്ടു. 41 റണ്‍സെടുത്ത് ഹാരിസ് സൊഹൈലും 34 റണ്‍സോടെ ക്യാപ്റ്റന്‍ മിസ്ബ ഉള്‍ഹഖുമാണ് പാകിസ്താന് ഉയര്‍ന്ന കൂട്ടുകെട്ട് ഉണ്ടാക്കിയത്.

മികച്ച തുടക്കം കിട്ടിയിട്ടും ഉമര്‍ അക്മല്‍, ഷോയിബ് എന്നിവര്‍ക്ക് അത് വലിയ സ്‌കോറാക്കാന്‍ കഴിഞ്ഞില്ല. ഉമര്‍ അക്മല്‍ 20, ഷോയിബ് മക്‌സൂദ് 29, ഷാഹിദ് അഫ്രീദി 23 എന്നിങ്ങനെയാണ് പാകിസ്താന്‍ മധ്യനിരക്കാരുടെ റണ്‍സ്. വഹാബ് റിയാസ് 16 ഉം എഹ്‌സാന്‍ ആദില്‍ 15 ഉം റണ്‍സെടുത്തു. ഈ മത്സരത്തില്‍ ജയിക്കുന്നവര്‍ ലോകകപ്പ് സെമി ഫൈനലില്‍ ഇന്ത്യയെ നേരിടും.