Section

malabari-logo-mobile

ഖത്തറില്‍ തൊഴിലാളികളുടെ ആരോഗ്യനില അറിയുന്നതിന് സ്മാര്‍ട്ട് ജാക്കറ്റ് എത്തി

HIGHLIGHTS : ദോഹ: തൊഴിലാളികളുടെ ആരോഗ്യനിലയെ കുറച്ച് വിവരങ്ങള്‍ അറിയിക്കുന്ന സ്മാര്‍ട്ട് ജാക്കറ്റ് എത്തി. ഖത്തരി എന്‍ജിനിയറാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്....

ദോഹ: തൊഴിലാളികളുടെ ആരോഗ്യനിലയെ കുറച്ച് വിവരങ്ങള്‍ അറിയിക്കുന്ന സ്മാര്‍ട്ട് ജാക്കറ്റ് എത്തി. ഖത്തരി എന്‍ജിനിയറാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. പുതിയ ജാക്കറ്റ് പൊതുജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചത് ഭരണ വികസന, തൊഴില്‍, സാമൂഹികക്ഷേമ മന്ത്രി ഡോ. ഇസ്സാ ബിന്‍ സാജ് അല്‍ ജഫാലി അല്‍ നുഐമിയാണ്. തൊഴിലിട സുരക്ഷ, ആരോഗ്യ സമ്മേളനത്തിലാണ് ഇത് അവതരിപ്പിച്ചത്.

കൂളിങ് സംവിധാനമുള്ള ഹെല്‍മെറ്റും വ്യക്തിയുടെ ആരോഗ്യത്തെ കുറിച്ച് വിവരങ്ങള്‍ നല്‍കുന്ന ചിപ്പുമാണ് ഈ സ്മാര്‍ട്ട് ജാക്കറ്റില്‍ ഉള്ളത്. തൊഴിലാളിയുടെ ഹൃദയമിടിപ്പ് കൂടുക, ശ്വാസഗതിയിലുള്ള വ്യത്യാസം, സമര്‍ദ്ദം തുടങ്ങിയ കാര്യങ്ങളെല്ലാം ഈ ചിപ്പ് വഴി കണ്‍ട്രോള്‍ റൂമില്‍ വിവരമറിയിക്കും. ഇതുവഴി മുന്‍കൂട്ടി കാര്യങ്ങള്‍ മനിസാക്കാനും തൊഴിലാളികളെ വേണ്ട വിധത്തില്‍ ശ്രദ്ധിക്കാനും സാധിക്കും. ഇത് തൊഴിലാളികള്‍ക്ക് ഏറെ ഗുണകരമാകുമെന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്ന അഭിപ്രായമാണ് സമ്മേളനത്തില്‍ ഉയര്‍ന്നത്.

sameeksha-malabarinews

ചൈനീസ് കമ്പനിയുടെ സഹകരണത്തോടെയാണ് ഈ ജാക്കറ്റ് ഖത്തറില്‍ വില്‍പ്പനയ്ക്ക് എത്തിച്ചിരിക്കുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!