ഖത്തറില്‍ വീട്ടുജോലിക്കാര്‍ ഉള്‍പ്പെടെ മുഴുവന്‍ വിദേശ തൊഴിലാളികള്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ്‌

ഇന്‍ഷൂറന്‍സ്‌ പ്രീമിയം തൊഴില്‍ ദാതാക്കളില്‍ നിന്ന്‌ ഈടാക്കും

Untitled-1 copyദോഹ: ഖത്തറില്‍ വീട്ടുവേലക്കാര്‍ ഉള്‍പ്പെടെ മുഴുവന്‍ വിദേശ തൊഴിലാളികള്‍ക്കും നിര്‍ബന്ധിത ആരോഗ്യ ഇന്‍ഷുറന്‍സ്‌ പദ്ധതി നടപ്പിലാക്കുന്നു. അടുത്തവര്‍ഷത്തോടെ പദ്ധതി നടപ്പില്‍ വരുത്താനാണ്‌ തീരുമാനം. ഇന്‍ഷൂറന്‍സ്‌ പ്രീമിയം തുക തൊഴില്‍ ദാതാക്കളില്‍ നിന്നാണ്‌ ഈടാക്കുക. തൊഴിലാളികളുടെ ശമ്പളത്തില്‍ നിന്നോ മറ്റ്‌ ആനുകുല്യങ്ങളില്‍ നിന്നോ ഒരു കാരണവശാലും പ്രീമിയം തുക ഈടാക്കാന്‍ പാടില്ലെന്ന്‌ ഖത്തര്‍ ആരോഗ്യമന്ത്രി അറിയിച്ചു. ദേശീയ ആരോഗ്യ ഇന്‍ഷൂറന്‍സിനെ കുറിച്ച്‌ വിശദീകരിക്കാനായി വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ്‌ ആരോഗ്യമന്ത്രി അബ്ദുല്ല ബിന്‍ഖാലിദ്‌ അല്‍ഖഹ്‌താനി ഇക്കാര്യം വ്യക്തമാക്കിയത്‌.

നേരത്തെ രണ്ട്‌ ഘട്ടങ്ങളിലായി പദ്ധതി നടപ്പിലാക്കാനാണ്‌്‌ തീരുമാനിച്ചിരുന്നതെങ്കിലും ഒറ്റ തവണയായി 2016 ല്‍ പദ്ധതി പൂര്‍ണ രൂപത്തില്‍ പ്രാബല്യത്തില്‍ കൊണ്ടുവരുമെന്ന്‌ ആരോഗ്യമന്ത്രി വ്യ്‌ക്തമാക്കി. തൊഴിലിന്റെ അടിസ്ഥാനത്തില്‍ വിദേശ തൊഴിലാളികളെ മൂന്നായി തരം തിരിച്ച്‌ വിവിധ തരത്തിലുള്ള ഇന്‍ഷൂറന്‍സ്‌ പദ്ധതികളാണ്‌ ആവിഷഅക്കരിക്കുക. അവരുടെ ഇന്‍ഷൂറന്‍സ്‌ പ്രീമിയം തൊഴില്‍ദാതാക്കളായ കമ്പനികളും വ്യ്‌ക്തികളും അടയ്‌ക്കണമെന്നും ഇത്‌ തൊഴിലാളികളുടെ ശമ്പളത്തില്‍ നിന്ന്‌ ഈടാക്കരുതെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്‌.

ഹെല്‍ത്ത്‌ കാര്‍ഡുള്ള വിദേശികള്‍ക്ക്‌ പരിമിതമായ ആരോഗ്യ ചികിത്സാ സേവനങ്ങള്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ നിന്നു ലഭിക്കുന്നുണ്ടെങ്കിലും അസുഖമുണ്ടായാല്‍ ഭൂരിഭാഗം വിദേശികളും സ്വകാര്യ ക്ലിനിക്കുകളെയാണ്‌ ആശ്രയിക്കുന്നത്‌. തൊഴിലാളികള്‍ക്ക്‌ ആരോഗ്യ ഇന്‍ഷൂറന്‍സ്‌ നിര്‍ബന്ധമാക്കുന്നതോടെ വിദേശ തൊഴിലാളികളുടെ ചികിത്സാ ചിലവുകള്‍ ഇന്‍ഷൂറന്‍സ്‌ കമ്പനികള്‍ വഹിക്കേണ്ടി വരും.

വൈറ്റ്‌ കോളര്‍, ബ്ലുകോളര്‍, ഗാര്‍ഹിക തൊഴിലാളികള്‍ എന്നിങ്ങനെ മൂന്നായി തരം തിരിച്ചാണ്‌ വിദേശ തൊഴിലാളികള്‍ക്കുള്ള ഇന്‍ഷൂറന്‍്‌സ്‌ നടപ്പിലാക്കുക. വിദേശികള്‍ക്കുള്ള ആരോഗ്യ ഇന്‍ഷൂറന്‍സ്‌ പദ്ധതി നടപ്പിലാക്കുന്നതോടെ സന്ദര്‍ശക വിസയിലെത്തുന്നവര്‍ക്കും നിര്‍ബന്ധിത ആരോഗ്യ ഇന്‍ഷൂറന്‍സ്‌ ബാധകമായിരിക്കും. എന്നാല്‍ അവശ്യ സര്‍വീസുകള്‍ മാത്രമേ ഇവര്‍ക്ക്‌ ലഭിക്കുകയുള്ളൂവെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

രാജ്യത്തെ സ്വകാര്യ ഇന്‍ഷൂറന്‍സ്‌ കമ്പനികള്‍ വഴിയാണ്‌ ആരോഗ്യ ഇന്‍ഷുറന്‍സ്‌ പദ്ധതി നടപ്പിലാക്കുക. വിദേശ തൊഴിലാളികളില്‍ നല്ലൊരു ശതമാനവും സര്‍ക്കാര്‍ മേഖയില്‍ ജോലി ചെയ്യുന്നതിനാല്‍ നിയമം പ്രാബല്യത്തില്‍ കൊണ്ടുവരുന്നതിന്‌ മുമ്പ്‌ ഇക്കാര്യങ്ങള്‍ കൂടി പരിശോധിക്കും. ഇത്തരം കാര്യങ്ങള്‍ പരിശോധിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. നിലവിലിപ്പോള്‍ സെഹ എന്ന പേരില്‍ സ്വദേശികള്‍ക്കു മാത്രമാണ്‌ രാജ്യത്ത്‌ ഇന്‍ഷൂറന്‍സ്‌ ആനുകൂല്യങ്ങള്‍ ലഭിക്കുന്നത്‌.

Related Articles