തൊഴിലിടങ്ങളിലെ സ്‌ത്രീപീഡനം: ലോക്കല്‍ ലെവല്‍ കമ്മിറ്റിക്ക്‌ പരാതി നല്‍കാം

Untitled-1 copyമലപ്പുറം: തൊഴിലിടങ്ങളില്‍ സ്‌ത്രീകള്‍ നേരിടുന്ന ലൈംഗിക പീഡനവുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കുന്നതിന്‌ രൂപവത്‌കരിച്ച ലോക്കല്‍ കംപ്ലെയ്‌ന്റ്‌ കമ്മിറ്റിയുടെ ആദ്യ യോഗം ചെയര്‍പേഴ്‌സന്‍ അഡ്വ.കെ.പി മറിയുമ്മയുടെ അധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്ത്‌ ഹാളില്‍ ചേര്‍ന്നു. പൊതു-സ്വകാര്യ മേഖലകളിലെ 10 ല്‍ താഴെ ജീവനക്കാരുള്ള സ്ഥാപനങ്ങളിലെ ലൈംഗിക പീഡനവുമായി ബന്ധപ്പെട്ട പരാതികളാണ്‌ കമ്മിറ്റി പരിശോധിക്കുക 10 ന്‌ മുകളില്‍ ജീവനക്കാരുള്ള സ്ഥപനങ്ങളില്‍ നേരത്തെ തന്നെ കമ്മിറ്റി രൂപവത്‌കരിച്ചിരുന്നു. അസംഘടിത മേഖലയിലെ സ്‌ത്രീകള്‍ക്കും നിയമനത്തിന്റെ പിന്‍ബലമുണ്ട്‌. സംഭവം നടന്ന്‌ മൂന്ന്‌ മാസത്തിനകം നോഡല്‍ ഓഫീസര്‍ക്കോ ജില്ലാ ഓഫീസറായ ജില്ലാ കലക്‌ടര്‍ക്കോ പരാതി നല്‍കാം ബന്ധപ്പെട്ട കക്ഷികളെ വിളിച്ച്‌ വരുത്തി വിചാരണ നടത്താന്‍ സിവില്‍ കോടതിയുടെ അധികാരങ്ങള്‍ സമിതിക്കാണ്‌

ലോക്കല്‍ ലെവല്‍ കമ്മിറ്റിയെക്കുറിച്ച്‌ ബോധവത്‌ക്കരണം നടത്തുന്നതിന്റെ ഭാഗമായ ആദ്യപരിപാടി ജനുവരി 16 ന്‌ ഉച്ചയ്‌ക്ക്‌ 2.30 ന്‌ കോട്ടപ്പടി ബസ്‌ സ്റ്റാന്‍ഡ്‌ ഓഡിറ്റോറിയത്തില്‍ നടക്കും. ജില്ലയിലെ വനിതകളായ ജനപ്രതിനിധികള്‍ പങ്കെടുക്കും.തുടര്‍ന്ന്‌ ര്‌ മാസത്തിനകം ബ്ലോക്ക്‌തലത്തില്‍ ബോധവത്‌കരണ കാംപ്‌ നടത്തും. സമിതി അംഗങ്ങളായ മലപ്പുറം നഗരസഭ മുന്‍ വൈസ്‌ ചെയര്‍പേഴ്‌സന്‍ കെ.എം.ഗിരിജ, മഞ്ചേരി നഗരസഭ മുന്‍ വൈസ്‌ ചെയര്‍പേഴ്‌സന്‍ കെ.വിശാലാക്ഷി സാമൂഹിക നീതി ഓഫീസര്‍ സുഭാഷ്‌കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
ഓഫീസിലെത്തി സഭ്യേതരമല്ലാത്തരീതിയില്‍ അപമര്യദയായി പെരുമാറിയതിന്‌ സര്‍വീസ്‌ സംഘടനാ ഭാരവാഹികള്‍ക്കെതിരെ വനിതാ ജില്ലാ ഓഫീസര്‍ നല്‍കിയ പരാതി കമ്മിറ്റി ഫയലില്‍ സ്വീകരിച്ചു. സര്‍വീസ്‌ റൂള്‍സ്‌പ്രകാരം നടപടിയെടുക്കുന്നതിന്‌ ജില്ലാ കലക്‌ടര്‍ക്കും ക്രിമിനല്‍ നടപടി സ്വീകരിക്കുന്നതിന്‌ പൊലീസിനും കൈമാറി.
പ്രധാനധ്യാപനും സഹപ്രവര്‍ത്തകര്‍ക്കുമെതിരെ രണ്ട്‌ അധ്യാപികമാര്‍ നല്‍കിയ പരാതിയില്‍ എതിര്‍കക്ഷികള്‍ എത്താതിരുന്നതിനാല്‍ ഫെബ്രുവരി അഞ്ചിലേയ്‌ക്ക്‌ ഹിയറിങ്‌ മാറ്റി വെച്ചു. നോട്ടീസ്‌ കൈപ്പറ്റിയിട്ടും എത്താതിരുന്ന എതിര്‍കക്ഷികളെ സമിതി ഫോണിലൂടെ താക്കീത്‌ ചെയ്‌തു. സ്‌കൂളില്‍ ഇന്റേണല്‍ കംപ്ലെയ്‌ന്റ്‌സ്‌ കമ്മറ്റി ഇതുവരെ രൂപവത്‌കരിക്കാത്തതിനാലാണ്‌ ലോക്കല്‍ ലെവല്‍ കമ്മിറ്റി പരാതി പരിഗണിച്ചത്‌.