വനിതാ ക്രിക്കറ്റ് ലോകകപ്പ് കിരീടം ഇംഗ്ലണ്ടിന്

ലോര്‍ഡ്‌സ്:വനിതാ ക്രിക്കറ്റ് ലോകകപ്പ് കിരീടം ഇംഗ്ലണ്ട് സ്വന്തമാക്കി. 9 റണ്‍സിനായിരുന്നു ഇംഗ്ലണ്ടിന്റെ ജയം. ആദ്യ ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 50 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 228 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ ബാറ്റിങ് നിരയ്ക്ക് 48.4 ഓവറില്‍ 219 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ മുഴുവന്‍ വിക്കറ്റുകളും നഷ്ടമായി.

ഇംഗ്ലീഷ് വനിതകളുടെ നാലാം ക്രിക്കറ്റ് കിരീടമാണിത്. ഇന്ത്യന്‍ വനിതകള്‍ ഇത് രണ്ടാം തവണയാണ് ലോകകപ്പിന്റെ ഫൈനലില്‍ തോല്‍ക്കുന്നത്. എട്ട് പന്ത് ബാക്കി നില്‍ക്കെയാണ് ലോര്‍ഡ്‌സില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് പരാജയം ഏറ്റുവാങ്ങേണ്ടി വന്നത്.