സ്ത്രീകളോടുള്ള സമീപനം; സമൂഹത്തില്‍ ഉന്നത സ്ഥാനം വഹിക്കുന്നവര്‍ക്കായി പെരുമാറ്റ ചട്ടം നിര്‍ബന്ധമാക്കണം; വൃന്ദ കാരാട്ട്

downloadകൊച്ചി : സമൂഹത്തില്‍ ഉന്നതസ്ഥാനം വഹിക്കുന്നവര്‍ക്ക് സ്ത്രീകളോടുള്ള സമീപനത്തില്‍ പെരുമാറ്റചട്ടം നിര്‍ബന്ധമാക്കണമെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോഅംഗം വൃന്ദാ കാരാട്ട്. സ്ത്രീകള്‍ക്ക് സംരക്ഷണം ഉറപ്പാക്കാനായി നിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കണമെന്നും ആവര്‍ ആവശ്യപ്പെട്ടു. തരുണ്‍ തേജ്പാല്‍, ജസ്റ്റീസ് ഗാംഗുലി എന്നിവര്‍ക്കെതിരെ ഉയര്‍ന്നു വന്നിട്ടുള്ള ലൈംഗികാരോപണത്തിന്റെ പശ്ചാത്തലത്തിലാണ് വൃന്ദാ കാരാട്ടിന്റെ പ്രതികരണം.

സ്ത്രീകള്‍ക്ക് തുല്ല്യ നീതി എല്ലാ മേഖലയിലും ലഭിക്കുന്നുണ്ടോ എന്ന് ഭരണാധികാരികള്‍ പരിശോധിക്കേണ്ടതാണെന്നും സര്‍ക്കാര്‍ ഈ കാര്യത്തെ ഗൗരവമായി കാണുന്നുണ്ടോ എന്ന കാര്യം സംശയമാണെന്നും അവര്‍ വ്യക്തമക്കി. അതേസമയം വനിതാ സംവരണ ബില്‍ യാഥാര്‍ത്ഥ്യമാക്കാത്ത സര്‍ക്കാര്‍ നിലപാടിനെതിരെയും അവര്‍ ശക്തമായ പ്രതിഷേധമാണ് രേഖപ്പെടുത്തിയത്.