വനിത പോലീസ്‌ എക്‌സൈസ്‌ കായികക്ഷമതാ പരീക്ഷ നാളെ മുതല്‍

jal2മലപ്പുറം:വനിതാ പോലീസ്‌ കോണ്‍സ്റ്റബ്‌ള്‍ (എ.പി.ബി) വനിതാ എക്‌സൈസ്‌ ഗാര്‍ഡ്‌ (വനിതാ സിവില്‍ എക്‌സൈസ്‌ ഓഫീസര്‍) തസ്‌തികകളുടെ ചുരുക്കപ്പട്ടികയിലുള്ളവരുടെ കായികക്ഷമതാ പരീക്ഷ മാര്‍ച്ച്‌ 12, 13, 16, 17 തീയതികളില്‍ എം.എസ്‌.പി പരേഡ്‌ ഗ്രൗണ്ട്‌ മലപ്പുറം, എം.എസ്‌.പി ഗ്രൗണ്ട്‌ ക്ലാരി കോഴിചെന, ആര്‍.ആര്‍.ആര്‍.എഫ്‌ കാംപ്‌ ഗ്രൗണ്ട്‌ കൊളപ്പറമ്പ്‌, പാണ്ടിക്കാട്‌ എന്നിവിടങ്ങളില്‍ നടത്തും. അഡ്‌മിഷന്‍ ടിക്കറ്റ്‌ സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ്‌ ചെയ്‌തെടുത്ത്‌ രേഖകള്‍ സഹിതം രാവിലെ ആറിന്‌ സ്ഥലത്ത്‌ എത്തണം.