Section

malabari-logo-mobile

വനിതാ മാധ്യമ പ്രവര്‍ത്തകരുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ ഏഴംഗ കമ്മിറ്റി

HIGHLIGHTS : തിരുവനന്തപുരം: വനിതാ മാധ്യമ പ്രവര്‍ത്തകരുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ ഏഴംഗ കമ്മിറ്റിയെ നിയോഗിച്ചു. സുഗതകുമാരി അധ്യക്ഷയായ ഏഴംഗ കമ്മിറ്റിയെ സംസ്ഥാന സര...

തിരുവനന്തപുരം: വനിതാ മാധ്യമ പ്രവര്‍ത്തകരുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ ഏഴംഗ കമ്മിറ്റിയെ നിയോഗിച്ചു. സുഗതകുമാരി അധ്യക്ഷയായ ഏഴംഗ കമ്മിറ്റിയെ സംസ്ഥാന സര്‍ക്കാരാണ് നിയോഗിച്ചത്.

പത്ര-ദൃശ്യ-ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ സ്ത്രീകളെ സംബന്ധിക്കുന്ന വാര്‍ത്തകള്‍ നല്‍കുന്നത് നിയന്ത്രിക്കുകയാണ് കമ്മിറ്റിയുടെ പ്രധാന ലക്ഷ്യം.സ്ത്രീ വിരുദ്ധ വാര്‍ത്തകള്‍ നല്‍കുന്നതിനെതിരെ സ്വീകരിക്കാവുന്ന നടപടി കമ്മിറ്റി ശുപാര്‍ശ ചെയ്യും.

sameeksha-malabarinews
വീണാ ജോര്‍ജ് എംഎല്‍എ, മാതൃഭൂമിന്യൂസ് ന്യൂസ് എഡിറ്റര്‍ എം എസ് ശ്രീകല, ദേശാഭിമാനി ചീഫ് സബ് എഡിറ്റര്‍ എസ് ശാന്തി, അഡ്വ. ഗീനാകുമാരി, ദി ഫിനാന്‍ഷ്യല്‍ എക്സ്പ്രസിലെ സരിത വര്‍മ, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ളിക് റിലേഷന്‍സ് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നിവരാണ് അംഗങ്ങള്‍.
ഐപിസി ഉള്‍പ്പെടെയുള്ള നിയമങ്ങളും പ്രസ് കൌണ്‍സില്‍ ഓഫ് ഇന്ത്യ, എഡിറ്റേഴ്സ് ഗില്‍ഡ് ഓഫ് ഇന്ത്യ, വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയം, ന്യൂസ് ബ്രോഡ്കാസ്റ്റിങ് അതോറിറ്റി എന്നിവയുടെ മാര്‍ഗനിര്‍ദേശങ്ങളും ലംഘിച്ച് പത്ര-ദൃശ്യ- ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ സ്ത്രീകളെ സംബന്ധിക്കുന്ന വാര്‍ത്തകള്‍ നല്‍കുന്നത് നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ സ്വീകരിക്കാവുന്ന നടപടി ശുപാര്‍ശ ചെയ്യുക, തൊഴില്‍രംഗത്ത് വനിതാ മാധ്യമ പ്രവര്‍ത്തകര്‍ നേരിടുന്ന സവിശേഷ പ്രശ്നങ്ങള്‍ പഠിച്ച് പരിഹാരം നിര്‍ദേശിക്കുക, സ്ത്രീകളെ ബാധിക്കുന്ന വിഷയങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ മാധ്യമങ്ങള്‍ പാലിക്കേണ്ട കാര്യങ്ങള്‍ സംബന്ധിച്ച് മാര്‍ഗനിര്‍ദേശം തയ്യാറാക്കുന്നതിനുള്ള ശുപാര്‍ശകള്‍ സമര്‍പ്പിക്കുക എന്നിവയാണ് കമ്മിറ്റിയുടെ ചുമതലകള്‍. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ളിക് റിലേഷന്‍സ് (സി)വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി വി ശ്രീജയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!