മലയാള സിനിമയില്‍ വനിതകള്‍ക്കായ് സംഘടന

Story dated:Thursday May 18th, 2017,02 54:pm

തിരുവനന്തപുരം: മലയാള സിനിമയില്‍ വനിതാ ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് സംഘടന നിലവില്‍ വരുന്നു. ‘വുമണ്‍ കളക്ടീവ് ഇന്‍ സിനിമ’എന്നാണ് സംഘടനയുടെ പേര്. ഇന്ത്യന്‍ സിനിമയില്‍ ഇത് ആദ്യമായാണ് ഇത്തരത്തിലൊരു സംഘടന നിലവില്‍ വരുന്നത്.

സിനിമ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെ പ്രസ്‌നങ്ങള്‍ പരിഹരിക്കുന്നതിനും അവരുടെ അവകാശങ്ങള്‍ നേടിയെടുക്കുന്നതിനും വേണ്ടിയാണ് സംഘടന രൂപീകരിച്ചിരിക്കുന്നത്.
മഞ്ജുവാര്യര്‍, ബീനാപോള്‍, പാര്‍വ്വതി, ദീദി ദാമോദരന്‍, സജിത മഠത്തില്‍, റിമ കല്ലിങ്കല്‍, വിധു വിന്‍സെന്റ് തുടങ്ങിയവരാണ് സംഘടനയുടെ നേതൃസ്ഥാനത്ത് പ്രവര്‍ത്തിക്കുക.