ശബരിമലയില്‍ എല്ലാ സ്‌ത്രീകളെയും പ്രവേശിപ്പിക്കണമെന്ന്‌ ആവശ്യപ്പെട്ട അഭിഭാഷകന്‌ വധഭീഷണി

Untitled-1 copyദില്ലി: ശബരിമലയില്‍ എല്ലാ സ്‌ത്രീകള്‍ക്കും പ്രവേശനം നല്‍കണമെന്നാവശ്യപ്പെ  ഹര്‍ജി നല്‍കിയ അഭിഭാഷകന്‌ വധഭീഷണി. അഭിഭാഷകനെതിരെ ഉണ്ടായിട്ടുള്ള വധിഭീഷണിയെ ഗൗരവത്തോടെയാണ്‌ കാണുന്നതെന്ന്‌ സുപ്രീംകോടതി വിലയിരുത്തി.

അഭിഭാഷകന്‍ പിന്മാറിയാലും കേസ്‌ തുടരുമെന്ന്‌ സുപ്രീംകോടതി വ്യക്തമാക്കി. വേണ്ടിവരികയാണെങ്കില്‍ അമിക്കസ്‌ ക്യൂറിയെ വെയ്‌ക്കുമെന്നും കോടതി മുന്നറിയിപ്പ്‌ നല്‍കി. ഭരണഘടനാ പരമായ പ്രശ്‌നമാണ്‌ പരിശോധിക്കുന്നതെന്നും സുപ്രീംകോടതി വ്യക്തമാക്കി.