സ്ത്രീപക്ഷ കേരളത്തിനായി വനിത പാര്‍ലിമെന്റ്

vanitha parlimentകൊച്ചി: ബദല്‍സ്ത്രീവികസനത്തിന്റെ പാതകളില്‍ കരുത്തോടെ മുന്നേറാന്‍ ആഹ്വാനം ചെയ്ത് കൊച്ചിയില്‍ വനിതാ പാര്‍ലിമെന്റ് നടന്നു. കേരളത്തിലെ വിവിധമേഖലകളില്‍ ശ്രദ്ധേയമായ അടയളപ്പെടുത്തലുകള്‍ നടത്തിയ സത്രീകളുടെ കൂട്ടായ്മയാണ് ബുധനാഴ്ച നെടുമ്പാശ്ശേരി സിയാല്‍ കണ്‍വെന്‍ഷന്‍സെന്ററില്‍ വെച്ച് നടന്നത്.  

വേണം നമുക്കൊരു സത്രീപക്ഷകേരളം എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചകൊണ്ട് നടന്ന വനിതാ പാര്‍ലിമെന്റ് സിപിഐഎം പോളിറ്റ് ബ്യുറോ അംഗം വൃന്ദ കാരാട്ട് ഉദ്ഘാടനം ചെയ്തു.എകെജി, ഇംഎംഎസ് പഠനഗവേഷണകേന്ദ്രങ്ങള്‍ സംയുക്തമായി സംഘപ്പിച്ച ഈ പരിപാടിയില്‍ നാലായിരത്തോളം വനിതകള്‍ പങ്കെടുത്തു. സത്രീവിരോധത്തിന്റെ മുഖമായി ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ മാറിയെന്ന് വൃന്ദ പറഞ്ഞു
ചടങ്ങില്‍ കലാസാംസ്‌ക്കാരിക വ്യാവസായിക മേഖലയില്‍ വ്യക്തിമുദ്ര പതിപ്പിച്ച വനിതകളെ ആദരിച്ചു. വൃന്ദക്കുപുറമെ പികെ ശ്രീമതിടീച്ചര്‍. എംസി ജോസഫൈന്‍, കെപിഎസി, റിമാ കല്ലുങ്ങല്‍ എന്നിവരും വേദിയിലെത്തി