വൈഫ്‌ സ്വാപ്പിങിന്‌ നിര്‍ബന്ധിക്കുന്ന ഭര്‍ത്താവില്‍ നിന്ന്‌ നീതി തേടി ഭാര്യ

navywifeswapping-leadഭുവനേശ്വര്‍: ഭര്‍ത്താവ്‌ വൈഫ്‌ സ്വാപ്പിങിന്‌ നിര്‍ബന്ധിച്ചതിനെ തുടര്‍ന്ന്‌ പരാതിയുമായി ഭാര്യ രംഗത്ത്‌. സബ്യസാചി മിശ്ര എന്ന തന്റെ ഭര്‍ത്താവിനെതിരെയാണ്‌ ഭാര്യ ലോപമുദ്ര പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്‌. വിവാഹം കഴിച്ച നാള്‍മുതല്‍ ഇയാള്‍ തന്നെ ശാരീരികവും മാനസികവുമായി പീഡിപ്പിച്ചുവരികയാണെന്ന്‌ യുവതി നല്‍കിയ പരാതിയില്‍ പറയുന്നു.

ഹണിമൂണിന്‌ പോയ സമയത്താണ്‌ ഭര്‍ത്താവ്‌ പ്രമുഖ വ്യവസായിയുടെ കൂടെ പോകാന്‍ തന്നെ നിര്‍ബന്ധിച്ചത്‌. ഒഡീഷയിലെ പ്രമുഖ വ്യവസായിയുടെ മകനാണ്‌ സബ്യസാചി മിശ്ര. ഇതെ തുടര്‍ന്ന്‌ യുവതി ഭര്‍തൃവീട്ടുകാര്‍ക്കെതിരെയും പരാതി നല്‍കിയിരുന്നു. വിവാഹത്തിന്‌ മുന്‍പ്‌ തന്നെ ഇയാള്‍ക്ക്‌ നിരവധി സ്‌ത്രീകളുമായി ബന്ധമുണ്ടായിരുന്നെന്നും. ഇത്‌ ചോദിച്ച തന്നെ തല്ലി അവശയാക്കിയതായും യുവതി പറയുന്നു. ഇതിന്റെ തെളിവായി ആശുപത്രി രേഖകകളും ചിത്രങ്ങളും പോലീസിന്‌ കൈമാറിയിട്ടുണ്ട്‌.

ഇന്ത്യയിലെ പല വന്‍കിട നഗരങ്ങളിലും വൈഫ്‌ സ്വാപ്പിങ്‌ സര്‍വ്വസാധരണമായിട്ടുണ്ടന്നാണ്‌ റിപ്പോര്‍ട്ട്‌.